നിങ്ങളുടെ പ്രൊഫഷനെപ്പറ്റിയും ഭാവിയെപ്പറ്റിയും സംഖ്യാശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അത്തരത്തില്‍ നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് അനുയോജ്യമായ തൊഴില്‍ മേഖല ഏതാണെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒരു മികച്ച രാഷ്ട്രീയക്കാരന് ആകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 4,3,8 എന്നീ സംഖ്യകള്‍ ഉണ്ടായിരിക്കണം.
നമ്പര്‍ 4 നിങ്ങളെ ഭരണപരമായ കഴിവുള്ളവരും ദൃഢനിശ്ചയമുള്ളവരും ശക്തരുമാക്കുന്നു. പോസിറ്റീവ് ആയി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള കഴിവ് ഈ സംഖ്യ നല്കുന്നു. അത് രാഷ്ട്രീയ ജീവിതത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വ്യക്തിയായി നിങ്ങളെ മാറ്റും. നിങ്ങള്‍ മികച്ച ഒരു കരിയര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കാര്യങ്ങള്‍ നന്നായി പ്ലാന്‍ ചെയ്യുകയും യുക്തിപരമായി ചിന്തിക്കുകയും വേണം.
ജനന തീയതിയിൽ 3 എന്ന സംഖ്യ ഉണ്ടെങ്കിൽ അത് ഒരു വ്യക്തിയെ ചിട്ടയായ സമീപനത്തോടെ ജോലി ചെയ്യാന്‍ കഴിവുള്ളവരാക്കി മാറ്റും. കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്യാനും മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിവുള്ളവരായിരിക്കും നിങ്ങൾ. വലിയ അസോസിയേഷനുകളുമായി ബന്ധം സ്ഥാപിക്കാനും ഇതുവഴി കഴിയും. പ്രായമായവരെ ബഹുമനിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ഈ സ്വഭാവ സവിശേഷതകള്‍ ഉള്ള ഒരു വ്യക്തിക്ക് മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് രാഷ്ട്രീയത്തിലെ അടിസ്ഥാന തത്വങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും. ഇത് അവരുടെ സോഷ്യല്‍ നെറ്റ്വര്ക്കുകള് വിപുലീകരിക്കാന്‍ സഹായിക്കും.
ജനന തീയതിയില്‍ 8 എന്ന സംഖ്യ ഉള്ളവര്‍ ആരെയും എളുപ്പം വിശ്വസിക്കാത്ത പ്രകൃതക്കാരയിരിക്കും. അത് സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് നല്കുന്നു. ഇതിലൂടെ ഏതൊരു സാഹചര്യത്തിന്റെയും ഗുണവും ദോഷവും മനസ്സിലാക്കാന്‍ നിങ്ങൾക്ക് സാധിക്കും.ഇത് നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും.
ഭാഗ്യ നിറം: വെളുപ്പ്, ചാര നിറം
ഭാഗ്യ ദിനം: ശനി, ചൊവ്വ
ഭാഗ്യ നമ്പര്‍: 3, 9, 5
ദാനം ചെയ്യേണ്ടത്
1. കന്നുകാലികള്‍ക്കോ ദരിദ്രര്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക
2. വീട്ടില്‍ ഒരു വാഴ നട്ട് രാവിലെ പഞ്ചസാര വെള്ളം ഒഴിക്കുക
3. രാവിലെ നെറ്റിയില്‍ ചന്ദനം തൊടണം
4. നിങ്ങളുടെ ബാഗില്‍ ഒരു ചെമ്പോ വെങ്കല നാണയമോ കരുതുക
5. മാംസാഹാരം, മദ്യം, പുകയില, ലെതര്‍ എന്നിവ ഉപയോഗിക്കാതിരിക്കുക
ഒരു കായികതാരമാകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനന തീയതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ 2, 7, 6 എന്നീ സംഖ്യകള്‍ ഉണ്ടായിരിക്കണമെന്നാണ് സംഖ്യാശാസ്ത്രത്തില്‍ പറയുന്നത്. 2 എന്ന സംഖ്യ ഒരു വ്യക്തിയെ കൂടുതല്‍ ഊര്ജസ്വലനാക്കാന് സഹായിക്കുന്നു. വെറുതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്ന പ്രകൃതക്കാരനായിരിക്കില്ല ആ വ്യക്തി. എപ്പോഴും മറ്റുള്ളവരുമായി ഇടപെഴകുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും. ഇത് എല്ലാവരുമായും നല്ല ബന്ധം വളര്‍ത്താന്‍ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.