ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗം മുഹമ്മദ് സിറാജ് പർപ്പിൾ ക്യാപ് നേടി താരമായിരിക്കുകയാണ്. ഹൈദരാബാദ് ക്രിക്കറ്റിലെ പ്രധാന കളിക്കാരിലൊരാളാണ് മുഹമ്മദ് സിറാജ്. വെല്ലുവിളികളെയും പ്രതിസന്ധികളെയും വിജയകരമായി തരണം ചെയ്യാൻ സാധിക്കുന്നവരുടെ ജൻമസംഖ്യയായ 13 ആണ് അദ്ദേഹത്തിന്റെയും ജൻമസംഖ്യ.
13 എന്ന ജൻമസംഖ്യയുണ്ടെങ്കിൽ വിജയം നേടാൻ അതിനൊപ്പം സമർപ്പണവും അഭിനിവേശവും മതിയെന്ന് മുഹമ്മദ് സിറാജ് തെളിയിച്ചു. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നവരാണ് 13 എന്ന ജൻമസംഖ്യയിൽ ജനിച്ചവർ. അവർക്ക് എപ്പോഴും ഉപദേഷ്ടാവിന്റെയോ പരിശീലകന്റെയോ അല്ലെങ്കിൽ ഗോഡ്ഫാദറിന്റെയോ അനുഗ്രഹം ഉണ്ടാകും.
ഇതിനെല്ലാം പുറമേ ഐപിഎല്ലിൽ മികച്ച ഫലം നേടാൻ മുഹമ്മദ് സിറാജിന്റെ പുതിയ ജേഴ്സി നമ്പറായ 1 ഉം സഹായിക്കുന്നു. അദ്ദേഹം തടികൊണ്ടുള്ള ഒരു വസ്തു തന്റെ വർക്കിംഗ് ടേബിളിൽ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരാനും ഗുരുവിന്റെ ഊർജ്ജം ലഭിക്കാനും സഹായിക്കും. പേര്, പ്രശസ്തി, അഭിവൃദ്ധി, സമൂഹത്തിൽ ബഹുമാനം, ആഡംബരം, പണം എന്നിവയെല്ലാം 2023 ൽ അദ്ദേഹത്തെ തേടിയെത്തും. മുഹമ്മദ് സിറാജ് ഒരു ദൈവവിശ്വാസിയാണ്. അദ്ദേഹം തന്റെ മാതാപിതാക്കൾക്കും ഹൈദരാബാദിനാകെയും അഭിമാനമാകും. നോട്ടുകൾ ലാപ്‌ടോപ്പിൽ കുറിക്കുന്നതിനു പകരം ചുവന്ന പേന ഉപയോഗിച്ച് ഡയറിയിൽ തന്റെ മാച്ച് പ്ലാൻ എഴുന്നതുന്നതും മുഹമ്മദ് സിറാജിന് ഗുണം ചെയ്യും.
ഭാഗ്യ നിറം : പർപ്പിൾ
ഭാഗ്യദിനം : ഞായർ, വ്യാഴം
ഭാഗ്യ നമ്പർ : 5
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Muhammad Siraj, Numerology