2, 7, 6 എന്നിവ ഒരു കായികതാരത്തിന് ചേരുന്ന ജൻമ സംഖ്യകളാണ്. ഇതിൽക്രിക്കറ്റ് താരമായ യശസ്വി ജയ്‌സ്വാളിന്റെ ജന്മദിന സംഖ്യയാണ് ഏഴ് . 1, 7 എന്നീ സംഖ്യകളാണ് അദ്ദേഹത്തിന്റെ അധിപൻമാർ. 28-12-2001ലാണ് ഇദ്ദേഹം ജനിച്ചത്. 1, 7 എന്നീ സംഖ്യകളുടെ അനുഗ്രഹവും ഇദ്ദേഹത്തിനുണ്ട്. ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി, ഗുജറാത്ത് ടൈറ്റൻസ് താരം ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ സ്വഭാവ സവിശേഷതയും യശസ്വിയിൽ കാണാം. ഇവരിലും സ്വാധീനം ചെലുത്തിയിട്ടുള്ള സംഖ്യയാണ് 7. ജന്മസംഖ്യ ഏഴിൽ ജനിച്ചവർക്ക് കേതു ഗ്രഹത്തിന്റെ അനുഗ്രഹം ഉണ്ടാകും.
ജീവിതത്തിൽ ഇവർക്ക് വളരെയധികം ബുദ്ധിമുട്ടികൾ ഉണ്ടാകുമെങ്കിലും ജൻമസംഖ്യ ഒന്നിന്റെ സ്വാധീനത്താൽ ഉണ്ടാകുന്ന ആത്മവിശ്വാസത്തോടെ എപ്പോഴും സൂര്യന് ജലം സമർപ്പിക്കുന്നതും സൂര്യനെ ആരാധിക്കുന്നതും ഊർജം നിലനിർത്താൻ ഇദ്ദേഹത്തെ സഹായിക്കും. 2023 എന്ന വർഷത്തിന്റെ ആകെത്തുക 7 ആണ്. അതുകൊണ്ട് തന്നെ 2024നെ അപേക്ഷിച്ച് നിരവധി സർപ്രൈസുകളും സമ്മാനങ്ങളും ഈ വർഷം ഇദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി യശസ്വി ജയ്‌സ്വാൾ നല്ല ബന്ധം നിലനിർത്തണം. എപ്പോഴും ഗോഡ്ഫാദറിനോട് നന്ദിയുള്ളവനായിരിക്കാനും ശ്രദ്ധിക്കണം.
ഭാഗ്യനിറം: മഞ്ഞ ഭാഗ്യദിനം: തിങ്കൾ, ഞായർ ഭാഗ്യസംഖ്യ: 7 സ്വർണ്ണത്തിലുള്ള ആഭരണം ധരിക്കണം. ഭാഗ്യ ജഴ്‌സി സംഖ്യ: 10
സംഖ്യാശാസ്ത്രത്തിൽ 9 വരെയുള്ള നമ്പറുകളെയാണ് പരാമർശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ സംഖ്യാശാസ്ത്രത്തിൽ പറയുന്നില്ല. എന്തെന്നാൽ, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകൾ സംയോജിപ്പിച്ച് വിവിധ നമ്പറുകൾ ഉണ്ടാക്കി. അതിനിടയിൽ പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology