ജന്മസംഖ്യ: 4
ഗ്രഹം: രാഹു
നാലും ആറും സംഖ്യകള്‍ തമ്മിലുള്ള പൊരുത്തം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന സൗഹൃദത്തെ സൂചിപ്പിക്കുന്നു. പേരിന്റെ ആകെത്തുക ആറും ജനന തീയതി നാലും ആയവര്‍ക്ക് എല്ലാമേഖലയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും. ഇത്തരം വ്യക്തികള്‍ക്ക് സമ്പത്തും പ്രശസ്തിയും വര്‍ധിക്കും. ബിസിനസ് പാര്‍ട്ട്ണേഴ്സ് മാതൃകപരമായിരിക്കും. ദമ്പതികളിലും ഈ യോജിപ്പ് കാണാം. ഉത്തരവാദിത്തമുള്ള മാതാപിതാക്കളായിരിക്കും ഇവര്‍.
ഭാഗ്യനിറം: നീല
ഭാഗ്യദിനം: വെള്ളി
ഭാഗ്യസംഖ്യ: 6
അനുകൂല പ്രൊഫഷനുകൾ: രാഷ്ട്രീയം, സ്പോര്‍ട്സ്, അഭിനേതാക്കള്‍, മോട്ടിവേഷന്‍ സ്പീക്കേഴ്സ്, മാധ്യമപ്രവര്‍ത്തകര്‍.
ജന്മസംഖ്യകളായ നാലും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം
4, 7 എന്നീ ജന്മസംഖ്യകളുള്ള വ്യക്തികള്‍ ഒന്നുകില്‍ ഉന്നതനിലയിലും അല്ലെങ്കില്‍ ഏറ്റവും താഴ്ന്നനിലയിലുമായിരിക്കും ജീവിതം മുന്നോട്ട് നയിക്കുക. പ്രഗത്ഭരായ ഗവേഷകര്‍, അനലിസ്റ്റുകള്‍, ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, ഡിറ്റക്ടീവുമാര്‍, രാഷ്ട്രീയ നേതാക്കള്‍, കായിക പരിശീലകര്‍ എന്നിവരെ പ്രദാനം ചെയ്യുന്ന സംഖ്യയാണ് ഇത്. എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതമാണ് ഇത്തരക്കാരുടെ പ്രത്യേകത. രഹസ്യമായ വിവരങ്ങളെപ്പറ്റി അറിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. ടെക്കികളോ, അല്ലെങ്കില്‍ യാത്രകളെ സ്നേഹിക്കുന്ന പ്രകൃതമോ ആയിരിക്കും ഇവരുടേത്. പേരിന്റെ ആകെത്തുക 5 അല്ലെങ്കില്‍ ആറ് ആകുന്നത് ഉത്തമമാണ്. വളരെ തുറന്ന മനസ്സുള്ളവനും എല്ലാം പങ്കുവെയ്ക്കുന്ന വ്യക്തിയുമായിരിക്കണം. ഈ ജന്മസംഖ്യകളുള്ള ദമ്പതികള്‍ക്കിടയില്‍ ഐക്യമുണ്ടാകില്ല. ഇരുവരും തമ്മില്‍ വൈകാരിക ആശ്രയത്വം കുറവായിരിക്കും
ഭാഗ്യനിറം: മഞ്ഞ
ഭാഗ്യദിനം: തിങ്കള്‍
ഭാഗ്യസംഖ്യ: 6
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്. സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള സംഖ്യകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു.സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ്സംഖ്യാശാസ്ത്രം.
ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.