• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology | നിങ്ങളുടെ പേര് 'W'ൽ ആണോ ആരംഭിക്കുന്നത്? കഠിനാധ്വാനികളും വിനയമുള്ളവരുമായിരിക്കും

Numerology | നിങ്ങളുടെ പേര് 'W'ൽ ആണോ ആരംഭിക്കുന്നത്? കഠിനാധ്വാനികളും വിനയമുള്ളവരുമായിരിക്കും

സംഖ്യാശാസ്ത്രപ്രകാരം ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്ന ഫലത്തെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

 • Share this:

  W എന്ന അക്ഷരം: ഈ അക്ഷരത്തിൽ പേര് ആരംഭിക്കുന്നവർ കഠിനാധ്വാനികളായിരിക്കും. ഏതൊരു റിസ്‌കും ഏറ്റെടുക്കാൻ തയ്യാറുള്ളവരുമാണ് ഇവർ. സ്‌കൂബ ഡൈവിംഗ്, പാര ജമ്പിംഗ്, ഹൈ ജമ്പ്, ലോംഗ് ജമ്പ്, മോട്ടോർ റേസിംഗ്, എന്നിവയിൽ അതീവ താൽപ്പര്യം കാണിക്കും. വളരെ ഊർജസ്വലരും വിനയമുള്ളവരുമാണ് ഇവർ. ശ്രമകരമായ ജോലികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യാൻ സന്നദ്ധരാണ് ഇക്കൂട്ടർ. ജോലിയോടും തന്റെ ലക്ഷ്യത്തോടുമുള്ള ആത്മാർത്ഥത ഇവരെ വലിയ ഉയരങ്ങളിൽ കൊണ്ടെത്തിക്കും. വാർധക്യ കാലത്ത് ചില അസ്വസ്ഥതകളും വിഷമകളും ഇവരെത്തേടിയെത്തും. എന്നാൽ അതുവരെ വളരെ ഊർജസ്വലരായി പ്രവർത്തിക്കും. തിരക്കേറിയ സാഹചര്യത്തിൽ കുടുംബവുമായി സമയം ചെലവഴിക്കാൻ പറ്റിയെന്ന് വരില്ല. അതിൽ കുടുംബാംഗങ്ങൾ അസ്വസ്ഥരാകും. അവർക്കായി സമയം ചെലവഴിക്കാൻ നിങ്ങൾ ശ്രമിക്കുന്നതാണ്. വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ഇക്കൂട്ടർ രാജ്യസ്‌നേഹികളായിരിക്കും. സമൂഹത്തിലെ ചില വിഭാഗങ്ങൾക്കായി സഹായങ്ങൾ ചെയ്യുന്നവരാണ് ഇവർ. ആത്മീയതയിലും താൽപ്പര്യം കാണിക്കും. തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്ന വ്യക്തിത്വമാണ് ഇവരുടേത്. ഓഹരികളിലും വസ്തുക്കളിലും നിക്ഷേപിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിശ്വസ്തനാണെന്ന് മറ്റുള്ളവർക്ക് തോന്നുന്ന വ്യക്തിത്വമാണ്. ഈ സ്വഭാവം ചിലപ്പോൾ നിങ്ങളെ കുഴിയിൽ ചാടിച്ചേക്കാം. ഈ അക്ഷരം പേരിനോടൊപ്പമുള്ള പുരുഷൻമാർ മാന്വഫാക്ചറിംഗ്, എൻജീനിയറിംഗ്, മാർക്കറ്റിംഗ്, ബ്രോക്കറേജ്, സ്‌പോർട്സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ജോലികൾ തെരഞ്ഞെടുക്കണം. ഈ അക്ഷരം പേരിനോടൊപ്പമുള്ള സ്ത്രീകൾ സൗന്ദര്യം, മാധ്യമം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രൊഫഷൻ സ്വീകരിക്കുന്നതാണ് ഉചിതം.

  ഭാഗ്യനിറം: പച്ച, വെള്ള

  ഭാഗ്യദിനം: ബുധൻ

  ഭാഗ്യസംഖ്യ: 5

  ദാനം ചെയ്യേണ്ടത്:

  • ആശ്രമങ്ങൾക്കും കന്നുകാലികൾക്കും പാൽ ദാനം ചെയ്യുക.
  • ബുധനാഴ്ചകളിൽ ഗണപതി പ്രീതിക്കായുള്ള പൂജ ചെയ്യുക
  • അരയാലിന് വെള്ളവും പഞ്ചസാരയും നിവേദിക്കുക.
  •  ലെതർ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുക.
  • പഞ്ചമുഖ രുദ്രാക്ഷം ധരിക്കുക.
  • മാംസാഹാരം, മദ്യം, പുകയില, തുകൽ എന്നിവ ഉപേക്ഷിക്കുക.

  ഈ അക്ഷരം പേരിനോടൊപ്പമുള്ള പ്രശസ്ത വ്യക്തികൾ: വസീം അക്രം, വഹീദ റഹ്മാൻ

  V എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന വ്യക്തികൾ അഭിമാനബോധമുള്ളവരും മറ്റുള്ളവരിൽ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നവരുമാണ്. ജീവിതത്തിൽ ഉയരത്തിലെത്താനും നന്മകൾ മറ്റുള്ളവരിൽ നിന്ന് ആഗിരണം ചെയ്യാനും സാധിക്കുന്ന വ്യക്തികളാണ് ഇവർ. മറ്റുള്ളവരെ തൃപ്തിപ്പെടുത്തി തന്റെ നിലപാടുകളിലേക്ക് അവരെ എത്തിക്കാനുള്ള അസാമാന്യ കഴിവ് ഇവർക്കുണ്ട്. എല്ലാവർക്കും സമ്മതനായ വ്യക്തിയായിരിക്കും ഇദ്ദേഹം. അതുകൊണ്ട് തന്നെ ഒരു ആധിപത്യ മനോഭാവം ഇയാളിൽ ഉണ്ടായിരിക്കും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നന്മ ആഗ്രഹിക്കുന്നവരാണ് ഇവർ. അവർക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യും. ഇവരുടെ ആത്മവിശ്വാസം മറ്റുള്ളവരിൽ അതിശയമുളവാക്കും.

  Published by:Sarika KP
  First published: