• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ 8 എന്ന സംഖ്യ ഉണ്ടോ? സ്വന്തം കഴിവുകളില്‍ പൂര്‍ണ വിശ്വാസമുള്ളവരായിരിക്കും

Numerology Special | നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ 8 എന്ന സംഖ്യ ഉണ്ടോ? സ്വന്തം കഴിവുകളില്‍ പൂര്‍ണ വിശ്വാസമുള്ളവരായിരിക്കും

8 എന്ന നമ്പര്‍ കഠിനാധ്വാനം, പുനര്‍ജന്മം, പുനര്‍നിര്‍മ്മാണം എന്നിവയെ സൂചിപ്പിക്കുന്നു.

  • Share this:

    മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഖ്യാശാസ്ത്രത്തെപ്പറ്റിയാണ് ഇന്ന് പറയുന്നത്. നിങ്ങളുടെ മൊബൈൽ നമ്പറിൽ 8 എന്ന സംഖ്യയുണ്ടോ?കരിയര്‍, പണം, അറിവ് എന്നിവയുമായി ബന്ധപ്പെട്ട സംഖ്യയാണ് എട്ട്. അത് ജീവിതത്തില്‍ സുരക്ഷിതത്വം നല്‍കുന്നു. ഒരാള്‍ക്ക് വിജയം കൈവരിക്കണമെങ്കില്‍ മൊബൈല്‍ നമ്പറില്‍ 8 ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പര്‍ കഠിനാധ്വാനം, പുനര്‍ജന്മം, പുനര്‍നിര്‍മ്മാണം എന്നിവയെ സൂചിപ്പിക്കുന്നു. മൊബൈല്‍ നമ്പറില്‍ 8 ഉണ്ടെങ്കില്‍, അവര്‍ പൂര്‍ണ ആസൂത്രണത്തോടെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്യുന്നവരായിരിക്കും. ആരെയെങ്കിലും വിശ്വസിക്കുന്നതിനു മുമ്പ് അവര്‍ക്ക് സ്വന്തം കഴിവുകളില്‍ പൂര്‍ണ വിശ്വാസമുണ്ടായിരിക്കും.

    നമ്പര്‍ 8 ഒരിക്കല്‍ മാത്രം ഉണ്ടെങ്കില്‍: മൊബൈല്‍ നമ്പറില്‍ 8 ഉള്ളവര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരായിരിക്കും. അവര്‍ പണം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയും വിവേകത്തോടെ ചെലവഴിക്കുകയും ചെയ്യുന്നവരാകും. മറ്റൊരാളില്‍ വിശ്വാസമില്ലെങ്കില്‍ അത്തരക്കാര്‍ പണമിടപാടുകള്‍ നടത്തില്ല. തികഞ്ഞ ആസൂത്രണത്തോടെയാണ് അത്തരക്കാര്‍ പ്രവര്‍ത്തിക്കുക.

    നമ്പര്‍ 8 രണ്ടു തവണ ഉണ്ടെങ്കില്‍: മൊബൈല്‍ നമ്പറില്‍ 8 രണ്ടു തവണ ഉള്ളവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലായിരിക്കും. അവര്‍ അവരുടെ പെരുമാറ്റം നിരീക്ഷിക്കുകയും കോപം നിയന്ത്രിക്കുകയും വേണം. അത്തരക്കാരെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ല. അവര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരെ ഒട്ടും വിശ്വസിക്കില്ല. അവര്‍ അവരുടെ തീരുമാനങ്ങളില്‍ മാറ്റം വരുത്താറില്ല. തന്റെ പേരിനെയും പ്രശസ്തിയെയും കുറിച്ച് ചിന്തിക്കാന്‍ അവര്‍ ധാരാളം സമയം ചെലവഴിക്കും.

    നമ്പര്‍ 8 മൂന്ന് തവണ ഉണ്ടെങ്കില്‍: മൊബൈല്‍ നമ്പറില്‍ 8 മൂന്ന് പ്രാവശ്യം ഉള്ളവരുടെ ജീവിതത്തിലെ ആദ്യവര്‍ഷങ്ങള്‍ സന്തോഷമില്ലാത്തതായിരിക്കും. 40 വയസ്സിനുശേഷം അവരുടെ സമ്പത്ത് വര്‍ധിക്കും. എന്നാല്‍ അവര്‍ വളരെ കോപമുള്ളവരായിരിക്കും. ഒടുവില്‍ അവര്‍ അത്യാഗ്രഹിയായി മാറും.

    നമ്പര്‍ 8 നാലോ അതിലധികമോ തവണ ഉണ്ടെങ്കില്‍: അവര്‍ സ്ഥിരതയില്ലാത്തവരും ജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരുമായിരിക്കും. അവര്‍ ജീവിതത്തില്‍ മാറ്റമുണ്ടാകാന്‍ ആഗ്രഹിക്കുന്നവരാണ്. സമ്പത്ത് വര്‍ധിക്കുമ്പോള്‍ അവര്‍ ഈഗോ ഉള്ളവരും അഭിമാനം ഉള്ളവരുമായി മാറിയേക്കാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആളുകള്‍ക്കിടയില്‍ അവര്‍ക്ക് ചീത്തപ്പേരുണ്ടായേക്കാം.

    നമ്പര്‍ 8 മൊബൈല്‍ നമ്പറില്‍ ഇല്ലെങ്കില്‍: ഇത് പണവുമായി ബന്ധപ്പെട്ട സുരക്ഷിതത്വമില്ലായ്മയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ 8 ഇല്ലെങ്കില്‍, അവര്‍ സ്വന്തം വഴിയില്‍ നിന്ന് മാറി ചിന്തിച്ചേക്കാം. അവര്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നവരാകും. അത്തരക്കാരുടെ കൈവശം പണം അധികകാലം നിലനില്‍ക്കില്ല. ബജറ്റിനനുസരിച്ച് ജീവിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. പണത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ അവര്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും.

    മൊബൈൽ നമ്പറിന്റെ ആകെ തുക 8 ആണെങ്കില്‍: ഇത്തരക്കാര്‍ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. ഇത് പഠനത്തില്‍ വിജയം നല്‍കും. പക്ഷേ അവര്‍ ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലായിരിക്കില്ല. ഇത് ലാഭമുണ്ടാക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ ഗുണം ചെയ്യുകയും ചെയ്യും. അവര്‍ക്ക് അനുഭവ പരിചയം ഉണ്ടാകും. എന്നാല്‍ ജോലിഭാരം അവരുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.

    Published by:Jayesh Krishnan
    First published: