മൊബൈൽ ന്യൂമറോളജിയിൽ നാല് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. ബുദ്ധി, പണം, സ്വത്ത് എന്നിവയെ എല്ലാം സൂചിപ്പിക്കുന്ന നമ്പറാണിത്. തന്റെ മൊബൈൽ നമ്പറിൽ നാല് എന്ന അക്കമുള്ള ഒരാൾ തന്റെ ബുദ്ധിയെ ശരിയായ ദിശയിൽ ഉപയോഗിക്കുകയും കഠിനാധ്വാനം ചെയ്യുകയും നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുകയും ചെയ്താൽ അയാളുടെ ജീവിതം സുഗമമായി നീങ്ങുകയും മറ്റുള്ളവർക്ക് പ്രയോജനകരമാകുകയും ചെയ്യും. ഇത്തരക്കാർ സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ ആയിരിക്കും. ശക്തമായ ഇച്ഛാശക്തിയും യാഥാർത്ഥ്യബോധവും ഉള്ളവരായിരിക്കും ഇക്കൂട്ടർ. എന്നാൽ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കാത്ത സാഹചര്യത്തിൽ നെഗറ്റീവ് ആയി ചിന്തിക്കുകയും മറ്റുള്ളവരുമായി ഒന്നും പങ്കുവെക്കാതിരിക്കുകയും ചെയ്യും. മൊബൈൽ നമ്പറിൽ 4 എന്ന അക്കം ഒരിക്കൽ മാത്രം ഉള്ളത് നല്ല സൂചനയാണ്. ഒന്നോ അതിലധികമോ തവണ ഉണ്ടെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് വിശദമായി നോക്കാം.
നമ്പർ 4 ഒരിക്കൽ മാത്രം ഉണ്ടെങ്കിൽ
ഇവർ പൊസിറ്റീവായി ജോലി ചെയ്യുകയും പൊസിറ്റീവ് മനോഭാവവും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യും. ഇക്കൂട്ടർ അവരുടെ സ്വന്തം ചിന്തകളോ പദ്ധതികളോ പിന്തുടരും. അവർ വളരെ ആസൂത്രിതമായി ജോലി ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യും. ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഇക്കൂട്ടർ. സംഗീതം, കരകൗശലം എന്നിവയിലെല്ലാം ഇവർക്ക് താത്പര്യം തോന്നും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും ഏറ്റെടുത്ത് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും.
നമ്പർ 4 രണ്ടു തവണ ഉണ്ടെങ്കിൽ
ഏൽപ്പിക്കുന്ന ഏത് ജോലിയിലും ഇക്കൂട്ടർ വളരെയധികം താൽപര്യം കാണിക്കും. ജോലി പൂർത്തിയാക്കാൻ സ്വന്തം പണം പോലും ചെലവഴിക്കാൻ ഇവർ തയ്യാറാകും. ഏത് ജോലിയും ഏറ്റെടുക്കാൻ ഇവർക്ക് കഴിവുണ്ട്. അവരുടെ പ്രകടനം എപ്പോഴും മറ്റുള്ളവരെ ആകർഷിക്കും. വിശ്രമം പോലുമില്ലാതെ ജോലി ചെയ്യാൻ ഇവർ തയ്യാറാണ്.
നമ്പർ 4 മൂന്ന് തവണ ഉണ്ടെങ്കിൽ
വളരെ കൃത്യനിഷ്ഠയുള്ളവർ ആയിരിക്കും ഇക്കൂട്ടർ. എന്നാൽ അവരുടെ അറിവും കഴിവുകളും ശരിയായി രീതിയിൽ ആയിരിക്കില്ല ഉപയോഗിക്കുന്നത്. ഇവർ പിശുക്കന്മാരും ആയിരിക്കും. പണം ചെലവഴിക്കുന്നതിന് ഇവർ മുൻപ് ധാരാളം ചിന്തിക്കും
നമ്പർ 4 നാലോ അതിലധികമോ ഉണ്ടെങ്കിൽ
മൊബൈൽ നമ്പറിൽ നാലോ അതിലധികമോ തവണ നമ്പർ 4 ഉള്ളവർ മിക്കവരും വ്യക്തമായ തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയാത്തവർ ആയിരിക്കും. അവർക്ക് വ്യക്തിപരമായും തൊഴിൽപരമായും മികച്ച അവസരങ്ങൾ പലതും നഷ്ടപ്പെടും. കഠിനാധ്വാനവും ധാരാളം പരിശ്രമവും വേണ്ട ജോലിയിൽ അവർ മികച്ച പ്രകടനം കാഴ്ച വെയ്ക്കും. എങ്കിലും, അതു പൂർത്തിയാക്കാൻ വളരെയധികം സമയമെടുക്കും. ഇക്കാരണത്താൽ, പ്രതീക്ഷിച്ച പ്രതിഫലം ലഭിക്കാതെ അവർ എപ്പോഴും വിഷമിക്കും.
നമ്പർ 4 മൊബൈൽ നമ്പറിൽ ഇല്ലെങ്കിൽ
മൊബൈൽ നമ്പരിൽ 4 എന്ന അക്കം ഇല്ലെങ്കിൽ, ഇക്കൂട്ടർ എപ്പോഴും വൈകി ഉണരുന്നവരും അലസരും ആയിരിക്കും. അവർ എപ്പോഴും ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇഷ്ടപ്പെടുന്നു. ഇവർക്ക് മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ സാമ്പത്തികം കൈകാര്യം ചെയ്യാൻ കഴിയില്ല. വീട് വൃത്തിയായും ചിട്ടയോടെയും സൂക്ഷിക്കാനും അവർക്ക് കഴിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.