മൊബൈൽ ന്യൂമറോളജിയിൽ ഏഴ് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. മൊബൈൽ നമ്പറിൽ ഈ സംഖ്യ ഉള്ളവർ ആത്മീയതയോട് താത്പര്യം ഉള്ളവർ ആയിരിക്കും. ഇക്കൂട്ടർക്ക് അവരുടേതായ വ്യക്തിത്വവും ഉണ്ടായിരിക്കും. ഏതു കാര്യങ്ങളിലും അവർ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കും. ഇവർ ക്ഷമാശീലരും സഹായമനസ്കരും, ത്യാഗം ചെയ്യുന്നവരും ആയിരിക്കും. ഏഴ് ഒരു പൂർണസംഖ്യയാണ്. ഒരാഴ്ച ഏഴ് ദിവസങ്ങളാണുള്ളത്. മഴവില്ലിൽ ഏഴു നിറങ്ങളാണുള്ളത്. സപ്തരിഷി നക്ഷത്രസമൂഹത്തിൽ ഏഴ് നക്ഷത്രങ്ങളാണുള്ളത്.
മൊബൈൽ നമ്പറിൽ 7 എന്ന സംഖ്യ ഒരിക്കൽ മാത്രമാണുള്ളതെങ്കിൽ: കഴിഞ്ഞ കാലത്തുണ്ടായ നഷ്ടങ്ങളിൽ നിന്നും നിരാശയിൽ നിന്നും അവർ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു എന്നതിന്റെ സൂചകമാണ് ഇത്. ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് അവർ ജീവിതത്തിൽ പക്വത കൈവരിക്കും.
മൊബൈൽ നമ്പറിൽ 7 എന്ന സംഖ്യ രണ്ടു തവണ ഉണ്ടെങ്കിൽ: ഇവർ ആത്മീയ കാര്യങ്ങളിൽ താത്പര്യം ഉള്ളവർ ആയിരിക്കും. ഇവർ മറ്റുള്ളവരാൽ വഞ്ചിക്കപ്പെടും. ആരോഗ്യവും സമ്പത്തും ക്ഷയിക്കും. അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടായിരിക്കും പിന്നീട് ഇവരുടെ മുൻപോട്ടുള്ള ജീവിതം.
മൊബൈൽ നമ്പറിൽ 7 എന്ന സംഖ്യ മൂന്നു തവണ ഉണ്ടെങ്കിൽ: അടുപ്പമുള്ള ആളുകൾ ഇവരെ ചതിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അതിൽ നിന്നെല്ലാം പഠിച്ച് ഇവർ കരുത്താർജിക്കും. അവർ വേദനയിലും ദുഃഖത്തിലും ജീവിക്കും. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മൊബൈൽ നമ്പറിൽ 7 എന്ന സംഖ്യ നാലോ അതിലധികമോ തവണ ഉണ്ടെങ്കിൽ: ഇവർ വളരെ ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കും. അത് വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും ബാധിക്കും. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത ശേഷം ഇവർ അതിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളും, അവർ ധാരാളം അറിവ് നേടുകയും നല്ല പ്രാസംഗികരാകുകയും ചെയ്യും.
മൊബൈൽ നമ്പറിൽ 7 എന്ന സംഖ്യ ഇല്ലെങ്കിൽ: ഒരു മൊബൈൽ നമ്പറിൽ 7 എന്ന നമ്പർ ഇല്ലെങ്കിൽ ഇത്തരക്കാർ ദൈവത്തോട് അടുക്കില്ല, ഇവർ നിരീശ്വരവാദികളാകാൻ സാധ്യതയുണ്ട്. ഏഴിന്റെ അഭാവം ആരോഗ്യപ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവർക്ക് വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം മൂത്രാശയ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടായേക്കാം. ഈ നമ്പർ മൊബൈലിൽ ഇല്ലെങ്കിൽ ജീവിതം മന്ദഗതിയിൽ നീങ്ങുന്നതായും തോന്നും. ഇവർ തങ്ങളുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടാത്തവരാണ്.
മൊബൈൽ നമ്പറിലെ സംഖ്യകളുടെ ആകെത്തുക ഏഴ് ആണെങ്കിൽ: ഇവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം. ഇവർക്ക് ആത്മീയ കാര്യങ്ങളിൽ വളരെയധികം താത്പര്യം തോന്നുകയും ദൈവത്തോടുള്ള വിശ്വാസം വർദ്ധിക്കുകയും ചെയ്യും. പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയാനും ഇവർക്ക് താത്പര്യം തോന്നും. ഇവർ ഏത് ജോലിയും നന്നായി പൂർത്തിയാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.