• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special Nov 25 | നിങ്ങളുടെ മൊബൈൽ നമ്പറിൽ മൂന്ന് എന്ന സംഖ്യയുണ്ടോ? ഓർമ ശക്തിയും ഭാ​ഗ്യവും ഉള്ളവരായിരിക്കും 

Numerology Special Nov 25 | നിങ്ങളുടെ മൊബൈൽ നമ്പറിൽ മൂന്ന് എന്ന സംഖ്യയുണ്ടോ? ഓർമ ശക്തിയും ഭാ​ഗ്യവും ഉള്ളവരായിരിക്കും 

നമ്പറിൽ ഒരു തവണ മാത്രം നമ്പർ 3 എന്ന അക്കം ഉണ്ടെങ്കിൽ അത് ​ആ വ്യക്തിയുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇവർ നേരായ വഴിയിൽ സഞ്ചരിക്കുന്നവരും മികച്ച ഓർമശക്തി ഉള്ളവരും ആയിരിക്കും

  • Last Updated :
  • Share this:

    മൊബൈൽ ന്യൂമറോളജിയിൽ മൂന്ന് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. യുക്തി, ശക്തി, ബുദ്ധി എന്നിവയെ എല്ലാം സൂചിപ്പിക്കുന്ന നമ്പറാണ് മൂന്ന്. ഈ ജന്മസംഖ്യയിൽ ജനിച്ചവർ പല കഴിവുകളും മികച്ച ഓർമ ശക്തിയും സർ​ഗാത്മകതയും ഉള്ളവരാണ്. ഇത് അവരെ ജനപ്രിയരാക്കുകയും ചെയ്യുന്നു.

    ഇനി മൊബൈൽ നമ്പറിന്റെ കാര്യത്തിലേക്കു വന്നാൽ, നമ്പറിൽ ഒരു തവണ മാത്രം നമ്പർ 3 എന്ന അക്കം ഉണ്ടെങ്കിൽ അത് ​ആ വ്യക്തിയുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇവർ നേരായ വഴിയിൽ സഞ്ചരിക്കുന്നവരും മികച്ച ഓർമശക്തി ഉള്ളവരും ആയിരിക്കും. അവൻ എപ്പോഴും പോസിറ്റീവായി ചിന്തിക്കുകയും ചുമതലകൾ ഭം​ഗിയായി നിർവഹിക്കുകയും ചെയ്യും. കാര്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവും ഇവർക്കുണ്ടാകും.

    മൊബൈൽ നമ്പറിൽ മൂന്ന് എന്ന സംഖ്യ രണ്ടുതവണ ഉണ്ടെങ്കിൽ ആ നമ്പറിന്റെ ഉടമസ്ഥർ ഭാവനാസമ്പന്നരും അന്വേഷണാത്മക മനോഭാവവും ഉള്ളവരായിരിക്കും. അത്തരം ആളുകൾക്ക് എഴുത്ത്, മാധ്യമങ്ങൾ അല്ലെങ്കിൽ പൊതുജന ആശയവിനിമയം എന്നീ കാര്യങ്ങളോട് പ്രത്യേക താൽപര്യമും ഉണ്ടായിരിക്കും.

    നമ്പർ 3 മൂന്ന് തവണ ഉണ്ടെങ്കിൽ അവർ വളരെയധികം ഭാവനാസമ്പന്നരും മറ്റുള്ളവരോട് ആശയവിനിമയം നടത്താൻ കഴിവ് ഉള്ളവരും ആയിരിക്കും. ഇത്തരക്കാർക്ക് നിയമം, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കാനാകും.

    Also Read- Astrology Nov 25 | മത്സര പരീക്ഷകളില്‍ വിജയിക്കും; വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യണം; ഇന്നത്തെ ദിവസഫലം

    മൊബൈൽ നമ്പറിൽ മൂന്നോ അതിലധികമോ തവണ മൂന്ന് എന്ന അക്കം ഉണ്ടെങ്കിൽ അത്തരക്കാർക്ക് ആത്മവിശ്വാസം കുറവാണ് എന്നാണർത്ഥം. മാത്രമല്ല ദൈനംദിന ജീവിതത്തിൽ പ്രായോ​ഗികമായി പെരുമാറാനും ഇവർ ബുദ്ധിമുട്ടും. ഇവർ കൗശലക്കാരും ഭൗതികവാദികളും ആയിരിക്കും. അവരുടെ പദ്ധതികൾ തീരുമാനമില്ലാത്തതായി തുടരും. അവർ പകൽ സ്വപ്നം കാണുന്നവരും കുടുംബ പ്രശ്നങ്ങളെ യാഥാത്ഥ്യ ബോധത്തോടെ സമീപിക്കാത്തവരും ആയിരിക്കും.

    3 എന്ന അക്കം നിങ്ങളുടെ മൊബൈൽ നമ്പറിൽ ബാലൻസ് ആയിട്ടായിരിക്കണം വരേണ്ടത്. അങ്ങനെ അല്ലെങ്കിൽ നിങ്ങൾ പരുക്കൻ സ്വഭാവക്കാരാകുകയും നിങ്ങളുടെ സ്വഭാവം മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. മൊബൈൽ നമ്പറിൽ ഈ അക്കം ഇല്ലെങ്കിൽ നിങ്ങൾ സ്വാർത്ഥരും ആവേശഭരിതരും ആകും. അതിനാൽ നമ്പർ 3 ന്റെ പ്രാധാന്യം മനസിലാക്കി നിങ്ങൾക്ക് അനുയോജ്യമായ മൊബൈൽ നമ്പർ തിരഞ്ഞെടുക്കുക.

    മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് മീഡിയ രം​ഗത്ത് ജോലി ചെയ്യുന്ന ആളുകൾ എപ്പോഴും 3 എന്ന അക്കം ഉള്ള ഒരു മൊബൈൽ നമ്പർ തിരഞ്ഞെടുക്കണം.

    ചില ഫാൻസി വിഐപി നമ്പറുകൾ ഭാ​ഗ്യം കൊണ്ടുവരും എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷേ, പകരം പലതും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ തൊഴിൽ രംഗത്തെ വളർച്ചക്കും, സാമ്പത്തിക നേട്ടം ഉണ്ടാകാനും, അവസരങ്ങൾ ലഭിക്കാനും, ആത്മീയത, കുടുംബ ജീവിതം, എന്നീ മേഖലകളിലെല്ലാം വളർച്ച ഉണ്ടാകാനും അത്തരം നമ്പറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

    Published by:Rajesh V
    First published: