• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ ജന്മദിനം 31ന് ആണോ? വിശ്വസ്തരും ബഹുമാന്യരും ആയിരിക്കും; കൂടുതൽ അറിയാം

Numerology Special | നിങ്ങളുടെ ജന്മദിനം 31ന് ആണോ? വിശ്വസ്തരും ബഹുമാന്യരും ആയിരിക്കും; കൂടുതൽ അറിയാം

ലളിതമായ ചിന്താഗതിയാണ് ഈ ദിനത്തിൽ ജനിച്ചവരുടെ മറ്റൊരു പ്രത്യേകത.

  • Share this:
നിങ്ങളുടെ ജന്മദിനം 31ന് ആണോ? രാഹു ഗ്രഹവുമായി ബന്ധപ്പെട്ട സംഖ്യയാണ് 31. ഈ തീയതിയില്‍ ജനിച്ച ആളുകള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസ്തരും വിശ്വാസികളുമായിരിക്കും. ഇവര്‍ എല്ലാ മേഖലകളിലും ബഹുമാനിക്കപ്പെടും. ലളിതമായ ചിന്താഗതിയാണ് ഈ ദിനത്തിൽ ജനിച്ചവരുടെ മറ്റൊരു പ്രത്യേകത. എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പുഞ്ചിരിയും ഇവരെ വേറിട്ടു നിര്‍ത്തും. ദൈവത്തോട് എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്നും വളര്‍ച്ചയില്‍ തങ്ങളെ സഹായിച്ചവരോടെല്ലാം എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്നും ഇവര്‍ക്ക് നന്നായി അറിയാം.

ഗ്രഹം: രാഹു
ഭാഗ്യ നിറം: നീല, ചാര നിറം
ഭാഗ്യ ദിനം: വെള്ളിയാഴ്ച, ചൊവ്വാഴ്ച
ഭാഗ്യ നമ്പര്‍: 6, 9

കഴിവുകളും ഗുണങ്ങളും
ഈ സംഖ്യയില്‍ ജനിച്ചവര്‍ അധികാര സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കും. കാര്യങ്ങളെ നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നവരും മനുഷത്വമുള്ളവരായിരിക്കും ഇത്തരക്കാര്‍. ഇവര്‍ എല്ലായ്‌പ്പോഴും സ്വയം അപ്‌ഡേറ്റ് ചെയ്യുന്നവരായിരിക്കും. ജീവിതത്തില്‍ ഉടനീളം പ്രശസ്തി ആസ്വദിക്കാനുള്ള ഭാഗ്യം ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഉണ്ടായിരിക്കും. കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാനുള്ള കഴിവാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കലാ രംഗത്ത് മുന്നിട്ടു നിൽക്കും. ഇവരെ നമുക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കും. 31ന് ജനിച്ചവര്‍ പൊതുവെ ലോല ഹൃദയമുള്ളവരായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ദാനധര്‍മ്മം ചെയ്യണം. ഈ സംഖ്യയില്‍ ജനിച്ചവരെ എളുപ്പത്തില്‍ വേദനിപ്പിക്കാന്‍ കഴിയും.

  •  പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വരുമാനം ലഭിക്കില്ല. ഇത്തരക്കാര്‍ പരാതി പറയുന്ന മനോഭാവം ഉള്ളവരായിരിക്കും.

  • പ്രൊഫഷനില്‍ ഇവരുടെ വളര്‍ച്ച സാവധാനം ആയിരിക്കും. എന്നാല്‍ അവസാനം ഉയര്‍ന്ന നിലയിലെത്തും.


അനുകൂലമായ തൊഴിലുകള്‍
അധ്യാപനം, പരിശീലനം, നാടക കലാകാരന്മാര്‍, യോഗ, കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, വിദ്യാഭ്യാസം, ഗ്യാസ് ഏജന്‍സികള്‍, നിയമം, ജ്യോതിഷം, വാസ്തു, കണ്‍സള്‍ട്ടന്റ് ബിസിനസ്സ്, ബ്രോക്കര്‍മാരുടെ ബിസിനസ്സ്, നഴ്‌സറി, നിര്‍മ്മാണ സാമഗ്രികള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വയറുകള്‍, സ്റ്റീല്‍, സിമന്റ്, ഇഷ്ടികകള്‍, ഇരുമ്പ് കമ്പികള്‍, മെക്കാനിക്കല്‍ രംഗങ്ങളിൽ ശോഭിക്കാന്‍ സാധിക്കും.

ദാനം ചെയ്യേണ്ടത്

  1. കന്നുകാലികള്‍ക്കോ ദരിദ്രര്‍ക്കോ പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക

  2. മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക

  3. ഉറക്കമുണര്‍ന്ന ഉടനെ നിങ്ങളുടെ പുതപ്പ് മടക്കുക

  4. നിങ്ങളുടെ ചുറ്റുമുള്ള ചെടികള്‍ക്ക് വെള്ളം ഒഴിക്കുക.

  5. ശിവന് പാല്‍ അഭിഷേകം നടത്തുക

  6. വര്‍ഷത്തില്‍ ഒരു തവണ എങ്കിലും രാഹു പൂജ നടത്തുക

  7. നിങ്ങളുടെ ചുറ്റുപാടുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

  8. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും സിട്രസ് ഉള്‍പ്പെടുത്തുക

  9. ചുവപ്പോ നീലയോ പേന പോക്കറ്റില്‍ വെയ്ക്കുക

  10. സസ്യാഹാരം കഴിക്കുക

Published by:Jayesh Krishnan
First published: