ജന്മസംഖ്യകളായ ആറും ഒന്നും തമ്മിലുള്ള പൊരുത്തം അറിയാം:
ശുക്ര ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന സംഖ്യയായ 6 നെ പൂര്‍ണ്ണമായും പ്രതിരോധിക്കുന്നതാണ് സൂര്യനെ പ്രതിനിധീകരിക്കുന്ന സംഖ്യയായ ഒന്ന്. ഈ ജന്മസംഖ്യകളുള്ളവർ ബിസിനസ്സ് പങ്കാളിത്തത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. വീട്, കുടുംബം, ആളുകള്‍, സുഹൃത്തുക്കള്‍, സമൂഹം എന്നിവയോട് സ്നേഹമുള്ളവരാണ് ആറ് ജന്മസംഖ്യയായുള്ളവര്‍. ജന്മസംഖ്യ ഒന്നുള്ളവര് സ്വയം പര്യാപ്തത കൈവരിച്ചവരാണ്. ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ 6 മറ്റുള്ളവരുടെ ആശ്രിതത്വമോ പിന്തുണയോ ആഗ്രഹിക്കുന്നു. കൂടാതെ ഒന്ന് ജന്മസംഖ്യായുള്ളവര് കര്ക്കശകാരായിരിക്കും. ആറ് ജന്മസംഖ്യയായുള്ളവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ട് അറിഞ്ഞ് ചെയ്യുന്നവരാണ്. ശക്തമായ വ്യക്തിത്വമുള്ളവരാണ് അവര്‍. ഈ ജന്മസംഖ്യയിലുളളവര് തമ്മില്‍ ഒന്നിച്ചാല്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. ഈ ജന്മസംഖ്യയിലുള്ളവരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മികച്ച ഒരു മധ്യസ്ഥനായി രണ്ട് ജന്മസംഖ്യയായുളളവരുടെ സഹായമോ പിന്തുണയോ സ്വീകരിക്കാവുന്നതാണ്.
ഭാഗ്യ നിറം: ബീജ് ഭാഗ്യ ദിനം: ഞായര്‍, വെള്ളി ഭാഗ്യ നമ്പര്‍ 5 ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് കുങ്കുമപ്പൂവ് ദാനം ചെയ്യുക.
ജന്മസംഖ്യകളായ ആറും രണ്ടും തമ്മിലുള്ള പൊരുത്തം അറിയാം:
ജന്മസംഖ്യ ആറ് ആയിട്ടുള്ളവരുമായി ജന്മസംഖ്യ രണ്ട് ചേര്‍ക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം, അവര്‍ ജീവിക്കാന്‍ ഒരേ രീതി പിന്തുടരുന്നുണ്ടെങ്കിലും വ്യത്യസ്ത തത്ത്വചിന്തകളുള്ളവരാണ്. ഈ ജന്മസംഖ്യയിലുള്ളവര്‍ വിവാഹത്തിലോ പ്രണയബന്ധങ്ങളിലോ വിശ്വസ്തരുമായ പങ്കാളികളായിരിക്കും. യുവാക്കളോ ഗ്ലാമര്‍ ഇന്ഡസ്ട്രികളിലോ ഈ ജന്മസംഖ്യയിലുള്ളവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് വിജയം നേടിത്തരും. സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട കരിയര്‍, ഗവണ്മെന്റ് ഓര്‍ഡറുകള്‍, ഡിസൈനിംഗ്, ആഭരണങ്ങള്‍, രത്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്, അലങ്കാരങ്ങള്‍, ടൂറുകളും യാത്രകളും, കയറ്റുമതി ഇറക്കുമതി, ധാന്യങ്ങള്‍ എന്നീ ബിസിനസുകളില്‍ അവര്‍ക്ക് വിജയം നേടിത്തരും.
ഭാഗ്യ നിറങ്ങള്‍: നീല, വെള്ള
ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, വെള്ളി
ഭാഗ്യ നമ്പര്‍: 2, 6
ദാനം ചെയ്യേണ്ടത്: ശ്രീകൃഷ്ണനും രാധാദേവിക്കും കല്‍ക്കണ്ടം ദാനം ചെയ്യുക.
6 എന്ന ജന്മസംഖ്യയില് ജനിച്ചവര്‍ക്ക് 2023 നല്ല വര്‍ഷമായിരിക്കും. ജനുവരി, ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, ഡിസംബര്‍ എന്നിവ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അനുകൂലമായ മാസങ്ങളാണ്. ബിസിനസില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നത് ഈ വര്‍ഷം നിങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കും. പങ്കാളിത്ത ബിസിനസുകള്‍ പ്രതീക്ഷിച്ച ഫലം കാണും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. വിദേശ ജോലിയെക്കാള്‍ ഉയര്‍ന്ന വരുമാനവും വളര്‍ച്ചയും സംതൃപ്തിയും സ്വന്തം രാജ്യത്തു ചെയ്യുന്ന ജോലിയില്‍ നിന്നും ലഭിക്കും. 2023-ല്‍, മറ്റുള്ളവരെ അന്ധമായ വിശ്വാസിക്കാതിരിക്കാന്‍ ശ്രമിക്കുക. ബന്ധങ്ങൾ നന്നായി കാത്തു സൂക്ഷിക്കണം. വ്യക്തവും കൃത്യവുമായ ആശയവിനിമയമാണ് തെറ്റിദ്ധാരണകൾ ഒഴിവാക്കാനും പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാർഗം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology