ഇന്റർഫേസ് /വാർത്ത /life / Numerology April 30 | ഐപിഎൽ സൂപ്പർ താരം സഞ്ജു സാംസണിന്റെ ജന്മദിന സംഖ്യയുടെ പ്രത്യേകതകൾ

Numerology April 30 | ഐപിഎൽ സൂപ്പർ താരം സഞ്ജു സാംസണിന്റെ ജന്മദിന സംഖ്യയുടെ പ്രത്യേകതകൾ

ഈ സീസണിൽ മറ്റ് കളിക്കാരിൽ നിന്ന് ബാറ്റിംഗിൽ മികച്ച ഏകോപനമുണ്ടാക്കാൻ സഞ്ജു ശ്രമിക്കേണ്ടതുണ്ട്, ഇത് വിജയത്തിലേക്ക് നയിച്ചേക്കാം

ഈ സീസണിൽ മറ്റ് കളിക്കാരിൽ നിന്ന് ബാറ്റിംഗിൽ മികച്ച ഏകോപനമുണ്ടാക്കാൻ സഞ്ജു ശ്രമിക്കേണ്ടതുണ്ട്, ഇത് വിജയത്തിലേക്ക് നയിച്ചേക്കാം

ഈ സീസണിൽ മറ്റ് കളിക്കാരിൽ നിന്ന് ബാറ്റിംഗിൽ മികച്ച ഏകോപനമുണ്ടാക്കാൻ സഞ്ജു ശ്രമിക്കേണ്ടതുണ്ട്, ഇത് വിജയത്തിലേക്ക് നയിച്ചേക്കാം

  • Share this:

ഐപിഎൽ സൂപ്പർ താരവും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ ജനിച്ചത് നവംബർ 11നാണ്. അതായത് രണ്ട് ഒന്നുകൾ അടങ്ങിയ സംഖ്യ. സൂര്യനെ പ്രതിനിധീകരിക്കുന്ന ഒന്ന് എന്ന സംഖ്യ രണ്ട് തവണ വരികയും രണ്ട് സംഖ്യകളും തമ്മിൽ കൂട്ടുമ്പോൾ (1+1=2) ചന്ദ്രനെ പ്രതിനിധീകരിക്കുന്ന 2 എന്ന സംഖ്യയായി മാറുകയും ചെയ്യുന്നു. ഇവിടെ, സൂര്യന്റെയും ചന്ദ്രന്റെയും ഗുണങ്ങൾ വ്യക്തിത്വത്തിൽ കൂടിച്ചേരും.

നിങ്ങൾ സഞ്ജു സാംസണെ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കും അദ്ദേഹം വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണെന്ന്. ഈ സ്വഭാവ സവിശേഷത അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആകർഷകമാക്കുന്നു. വളരെ ലളിതവും ശാന്തവും ദയയുള്ളതുമായ വ്യക്തിയാണ് സഞ്ജു സാംസൺ. ഇത് ചന്ദ്രനെ പ്രതിനിധീകരിക്കുന്ന 2 എന്ന സംഖ്യയുടെ ഗുണഗണങ്ങളാണ്.

ഗ്രൗണ്ടിലെ പല കളിക്കാരെക്കാളും വളരെ മുകളിലാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് സംബന്ധമായ അവബോധം. എന്നാൽ അദ്ദേഹം വളരെ ക്ഷമാശീലനാണ്. ആത്മവിശ്വാസവും ആത്മാഭിമാനവും നിറഞ്ഞ വ്യക്തിത്വമാണ്. അനുനയിപ്പിക്കാനുള്ള അതുല്യമായ കഴിവും സഞ്ജു സാംസണുണ്ട്. ഈ ഗുണങ്ങൾ അദ്ദേഹത്തെ മികച്ച ക്യാപ്റ്റനും ടീം ലീഡറുമാക്കി മാറ്റുന്നു. ആധിപത്യം സ്ഥാപിക്കാൻ സാധിക്കും. എന്നാൽ മറ്റുള്ളവർക്ക് പ്രചോദനമായും എല്ലാ ടീം അംഗങ്ങളുടെയും ആവശ്യം പരിഗണിച്ചുമായിരിക്കും പ്രവർത്തിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കാതെ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഈ ഗുണം സഞ്ജു സാംസണിനെപ്പോലെ നവംബർ 11 ന് ജനിച്ച വ്യക്തികൾക്ക് മാത്രമേ ഉണ്ടാകൂ.

ഐപിഎൽ സീസൺ 2023ൽ സഞ്ജു സാംസണിന്റെ പ്രകടം എങ്ങനെ ആയിരിക്കുമെന്ന് നോക്കാം..

ഈ സീസണിൽ മറ്റ് കളിക്കാരിൽ നിന്ന് ബാറ്റിംഗിൽ മികച്ച ഏകോപനമുണ്ടാക്കാൻ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. ഇത് വിജയത്തിലേക്ക് നയിച്ചേക്കാം. അല്ലാത്തപക്ഷം 2024ലാകും ഒരു സുവർണ്ണ കാലം സഞ്ജുവിനെ കാത്തിരിക്കുന്നത്. ന്യൂമറോളജി പ്രകാരം അദ്ദേഹത്തിന് അനുയോജ്യമായ മികച്ച ജേഴ്‌സി നമ്പറാണ് ലഭിച്ചിട്ടുള്ളത്. 9 ആണ് സഞ്ജുവുന്റെ ജേഴ്സി നമ്പർ. എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകൾക്കും എല്ലാ സീസണുകളിലും അദ്ദേഹത്തിന് ഈ നമ്പർ തികച്ചും അനുകൂലമാണ്.

ഭാഗ്യ നിറങ്ങൾ: നീല, പർപ്പിൾ ഭാഗ്യദിനം: തിങ്കൾ ഭാഗ്യ നമ്പർ: 2, 9 ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പഞ്ചസാരയോ പാലോ നൽകുക മൊബൈൽ കവർ ചുവപ്പ് നിറമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക.

സംഖ്യാശാസ്ത്രം ( numerology ) എന്ന വാക്ക് നിങ്ങൾ പലപ്പോഴും കേട്ടുകാണും. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഖ്യാശാസ്ത്രം? സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0ത്തിന്റെയും സംയോജനമാണ്. സംഖ്യകളെ പരാമർശിച്ചുകൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

First published:

Tags: Horoscope, Life18, Numerology, Sanju Samson