25 എന്ന തീയതിയിൽ ജനിച്ചവരുടെ പ്രത്യേകതകളറിയാം. ഇവർക്ക് കേതുഗ്രഹത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും.
ഭാഗ്യ നിറം : മഞ്ഞ, പച്ച, വെള്ള
ഭാഗ്യ ദിവസം : തിങ്കൾ, ബുധൻ
ഭാഗ്യ നമ്പർ : 7 ,5
കഴിവു തെളിയിക്കുന്ന മേഖലകൾ, ശക്തികൾ, ഗുണങ്ങൾ, വ്യക്തിത്വ സവിശേഷതകൾ
യുക്തിസഹമായി ചിന്തിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. ഇവർ വലിയ കഴിവുള്ളവരും ഭാഗ്യശാലികളും ആയിരിക്കും. അന്വേഷണാത്മ സ്വഭാവവും സൗഹാർദ്ദപരമായ സമീപനവുമാണ് ഇവരുടെ മറ്റ് സവിശേഷതകൾ. ഇവർ ധീരരും ശക്തരുമായ തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും. പുതിയ ട്രൻഡുകൾ ഇഷ്ടപ്പെടുന്ന ഇവർ ജനപ്രിയരും ആയിരിക്കും. ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കും ഇവർ. ഇവർ തങ്ങളുടെ സമപ്രായക്കാരെ സ്വാധീനിക്കുന്നു. ഇവർ വിനോദ സഞ്ചാരികളും, യാത്ര വളരെയധികം ഇഷ്ടപ്പെടുന്നവരും, പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം വളരാനുള്ള അവസരങ്ങൾ പാഴാക്കരുത്. മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കരുത്. ജീവിതത്തിൽ ഒരു പ്രധാന ലക്ഷ്യം ഉണ്ടായിരിക്കണം. ബന്ധങ്ങളിൽ പ്രായോഗിക സമീപനം സ്വീകരിക്കണം.
യോജിച്ച കരിയറുകൾ
തിയേറ്റർ ആർട്ടിസ്റ്റുകൾ, ഗ്ലാമർ രംഗം, ഡോക്ടർമാർ, ചണം ബിസിനസ്, ഫൈബർ ബിസിനസ്, കണ്ടന്റ് റൈറ്റർമാർ, സംഗീതജ്ഞർ, പത്രപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തക, എഞ്ചിനീയർമാർ, ഫ്ലയിംഗ് സർവീസസ്, സ്റ്റോക്ക് മാർക്കറ്റ്, അഭിഭാഷകർ, ഓഡിറ്റർമാർ, ഇലക്‌ട്രോണിക്‌സ് ബിസിനസ്, ടവർ വ്യവസായം, പെട്രോൾ രംഗം, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ രംഗം, ട്രാവൽ ഏജൻസികൾ
ചെയ്യേണ്ട കാര്യങ്ങൾ
ഏഴ് എന്ന മുദ്ര കുത്തിയ ചെമ്പ് പ്ലേറ്റ് എപ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കാം
വലിയ ബ്രാൻഡുകളേക്കാൾ ചെറിയ ബ്രാൻഡുകളോടൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലത്.
സ്റ്റാർട്ടപ്പ് ബിസിനസ് ചെയ്യാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Horoscope, Numerology