• HOME
  • »
  • NEWS
  • »
  • life
  • »
  •  Numerology January 27 special | നിങ്ങളുടെ പേരിനോടൊപ്പം 'O' എന്ന അക്ഷരമുണ്ടോ? ഉന്നതപദവിയില്‍ എത്താന്‍ സാധ്യത

 Numerology January 27 special | നിങ്ങളുടെ പേരിനോടൊപ്പം 'O' എന്ന അക്ഷരമുണ്ടോ? ഉന്നതപദവിയില്‍ എത്താന്‍ സാധ്യത

നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതേപ്പറ്റിയാണ് ഇന്ന് പറയുന്നത്

  • Share this:

    നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ച് സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതേപ്പറ്റിയാണ് ഇന്ന് പറയുന്നത്.

    O എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ സ്വന്തം കാര്യം നോക്കുന്ന സ്വഭാവക്കാരും വളരെ ധൈര്യശാലികളുമായിരിക്കും. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടിവരും. എന്നിരുന്നാലും ഒന്നില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രകൃതമല്ല ഇവരുടേത്. അതുകൊണ്ട് തന്നെ എത്ര താഴെപോയാലും ഉന്നതനിലയിലേക്ക് ഉയര്‍ന്നുവരാന്‍ ഇവര്‍ക്ക് കഴിയും. വളരെ ഉന്നതപദവിയിലേക്ക് ഇക്കൂട്ടര്‍ എത്തും. ധാരാളം സുഹൃത്തുക്കളും അതുപോലെ തന്നെ ശത്രുക്കളും ഇവര്‍ക്കുണ്ടാകും. ജീവിതത്തിലെ ചില തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. എല്ലാ പ്രശ്‌നങ്ങളെയും പ്രായോഗികമായി പരിഹരിക്കുന്ന സ്വഭാവക്കാരാണ് ഇവര്‍. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇത് സമ്പത്ത് വര്‍ധിക്കാന്‍ സഹായിക്കുന്നു. ആവശ്യമില്ലാതെ ചിന്തിച്ചുകൂട്ടുന്ന സ്വഭാവം ഇക്കൂട്ടരില്‍ ഉണ്ടാകും. അതിനാല്‍ യോഗ പോലുള്ളവ ചെയ്യുന്നത് ഉത്തമമാണ്.

    ഭാഗ്യനിറം: വെള്ള

    പരിഹാരം: ഒരു വെളുത്ത തൂവാല എപ്പോഴും കൈയ്യില്‍ സൂക്ഷിക്കുക.

    P എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും വളരെ സമാധാനത്തോടെ കാണപ്പെടും. അറിവുള്ളവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തികള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകും. ആരെയും വേദനിപ്പിക്കുന്ന പ്രകൃതമല്ല ഇവരുടേത്. സുഹൃത്തുക്കളുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഇവര്‍ സഹായിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ദൈവവിശ്വാസികളായിരിക്കും ഇക്കൂട്ടര്‍. എല്ലാ കാര്യത്തിലും സംതൃപ്തരായ ഇവര്‍ക്ക് ധനം, പ്രശസ്തി, എന്നിവയുണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് പോസീറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്ന സ്വഭാവമാണ് ഇക്കൂട്ടര്‍ക്ക്. ഈ അക്ഷരം പേരിനോടൊപ്പമുള്ളവരുടെ ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഈ അക്ഷരം പേരിനോടൊപ്പമുള്ള സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് സകല ഭാഗ്യങ്ങളും പ്രദാനം ചെയ്യുന്നവരാണ്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ ബിസിനസ്സ് , ആഡംബര വസ്തുക്കളുടെ ബിസിനസ്സ് എന്നിവ ചെയ്യുന്നവര്‍ സ്ഥാപനത്തിന്റെ പേരില്‍ p എന്ന അക്ഷരം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

    ഭാഗ്യനിറം: മഞ്ഞ, പിങ്ക്

    പരിഹാരം

    ശിവഭഗവാന് പാലഭിഷേകം നടത്തുക.

    വെള്ളി, സ്വര്‍ണ്ണം എന്നിവയിലുള്ള ആഭരണം അണിയുക.

    കലശത്തില്‍ ജലം നിറച്ച് വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കുക.

    പാവപ്പെട്ടവര്‍ക്കും കന്നുകാലികള്‍ക്കും പാല്‍ ദാനം ചെയ്യുക.

    മാംസാഹാരം, മദ്യം, പുകയില, തുകല്‍ എന്നിവ ഒഴിവാക്കുക.

    നിങ്ങള്‍ക്ക് നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കില്‍ സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങള്‍ ഉണ്ടായിരിക്കണം. ഒന്ന് എന്ന സംഖ്യ സര്‍ഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സര്‍ഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീര്‍ക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

    ഒന്ന് എന്ന സംഖ്യ നിങ്ങളെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താനും ഫലപ്രദമായി കാര്യങ്ങള്‍ പ്രകടിപ്പിക്കാനും സഹായിക്കും. ശരിയായി ആശയവിനിമയം നടത്താന്‍ അറിയാത്ത ഒരാള്‍ക്ക് പ്രവചന ശക്തിയുണ്ടെങ്കില്‍പ്പോലും ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ യുദ്ധക്കളത്തിലെ ആയുധമില്ലാത്ത സൈനികനെപ്പോലെയാണ്.

    4 എന്ന സംഖ്യ അച്ചടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് നിങ്ങളെ ശരിയായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ സംഖ്യ നിങ്ങളെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്നു. അത് നിങ്ങളെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കാനും വളരെ ശക്തമായ ആന്തരിക ബോധം വികസിപ്പിക്കാനും സഹായിക്കും. ഈ സംഖ്യ ജനനത്തീയതില്‍ ഉള്ളവര്‍ നിഗൂഢ ശാസ്ത്രത്തില്‍ തത്പരരായിരിക്കും.

    6 എന്ന സംഖ്യ ബുദ്ധിയെയും കരുതലിനെയുമാണ് സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. ഇത് നിങ്ങളെ നിങ്ങളുടെ തൊഴിലില്‍ വിജയിപ്പിക്കുകയും പ്രശസ്തനാക്കുകയും ചെയ്യുന്നു. ഈ ഗുണം ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യുകയും ആള്‍ക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് അവരുടെ കഴിവ് തെളിയിക്കാന്‍ അനന്തമായ അവസരങ്ങളും നല്‍കുന്നു.

    7 എന്ന സംഖ്യ ആത്മീയതയെയാണ് സൂചിപ്പിക്കുന്നത്. മനസ്സമാധാനം പകരുന്ന സംഖ്യയാണിത്. അത് നിങ്ങളെ ദൈവത്തില്‍ അകമഴിഞ്ഞ് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരില്‍ മതിപ്പ് ഉണ്ടാക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. നിഗൂഢ ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയായിരിക്കും ഇത്. ഏഴ് എന്ന സംഖ്യ ജനനത്തീയതിയില്‍ ഉള്ളവര്‍ വളരെ വിശ്വസ്തരായിരിക്കും.

    നിങ്ങളുടെ ജനനത്തീയതിയില്‍ മുകളില്‍ പറഞ്ഞ സംഖ്യകള്‍ ഇല്ലാതിരിക്കുകയും നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഈ നമ്പറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുക.

    Published by:Anuraj GR
    First published: