• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special Jan 22 | നിങ്ങളുടെ പേര് തുടങ്ങുന്നത് M ൽ ആണോ ? വിനയവും ലാളിത്യവും ഉള്ളവരായിരിക്കും

Numerology Special Jan 22 | നിങ്ങളുടെ പേര് തുടങ്ങുന്നത് M ൽ ആണോ ? വിനയവും ലാളിത്യവും ഉള്ളവരായിരിക്കും

ദോഷപരിഹാരത്തിന് വീട്ടിൽ തുളസി ചെടി സൂക്ഷിക്കുക, മൃഗങ്ങളെ എപ്പോഴും പോറ്റുകയും സേവിക്കുകയും ചെയ്യുക,

 • Share this:

  M എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകൾ എല്ലായ്‌പോഴും പ്രസന്നരും ശുദ്ധരും സ്വാധീന ശേഷിയുള്ളവരും ദയാലുക്കളും ഉദാരമതികളും ധാർമ്മികതയുള്ളവരും ആയിരിക്കും. അവരുടെ വിനയവും ലാളിത്യവും പലപ്പോഴും അവർക്ക് ഉദ്ദേശിച്ചതിലും നല്ല ഫലങ്ങൾ നൽകും. അവരുടെ ജീവിതത്തിലെ പല ഉയർച്ചകളും അവരുടെ സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടുന്നതാണ്. ഭൗതികമായ നേട്ടങ്ങളിൽ അഭിരമിക്കുന്നതിനാൽ മറ്റുള്ളവരെക്കാൾ കേമന്മാർ ആണെന്ന തോന്നൽ ഇവർക്ക് ഉണ്ടാകും. തൊഴിൽപരമായും കുടുംബപരമായും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഇവർക്കുണ്ട്. ഇവർ പൊതുവിൽ ബുദ്ധിയുള്ളവരും കാര്യവിവരമുള്ളവരും ഭാഗ്യശാലികളും താരതമ്യേന അപകടസാധ്യത ഉള്ളവരുമാണ്. ഈ സ്വഭാവ വിശേഷങ്ങൾ ഇവരെ ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാക്കാനും , ഒരു ബിസിനസ്സ് ഉടമ ആക്കാനും സഹായിക്കും. ഏത് ബിസിനസ്സ് സംരംഭത്തെ കുറിച്ചുള്ള ആലോചനകളും പക്വതയോടെ പഠിച്ചും പരിശോധിച്ചും ആലോചിച്ചും തീരുമാനിക്കുന്നത് ഭാവിയിൽ ഉണ്ടാകാനിടയുള്ള ആശയകുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ദോഷപരിഹാരത്തിന് വീട്ടിൽ തുളസി ചെടി സൂക്ഷിക്കുക, മൃഗങ്ങളെ എപ്പോഴും പോറ്റുകയും സേവിക്കുകയും ചെയ്യുക,അനാഥാലയത്തിൽ വീട്ടുപകരണങ്ങൾ വിതരണം ചെയ്യുക, ദയവായി നോൺ വെജ്, മദ്യം, പുകയില, തുകൽ എന്നിവ ഒഴിവാക്കുക.

  N എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകൾ പ്രതിബന്ധങ്ങൾ, ബുദ്ധിമുട്ടുകൾ, കാത്തിരിപ്പ്, നഷ്ടങ്ങൾ, പോരാട്ടങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. പക്ഷേ, ഭാഗ്യവശാൽ, അവരുടെ ശക്തമായ വ്യക്തിത്വവും നിശ്ചയദാർഢ്യവും ഈ ബുദ്ധിമുട്ടുകളെ നേരിടാനും അവർക്ക് വിജയങ്ങളിലേയ്ക്കും നേട്ടങ്ങളിലേയ്ക്കും എത്താനും ഉള്ള വഴികൾ എളുപ്പമാക്കും. എല്ലാ കുടുംബാംഗങ്ങളുടെയും ശ്രദ്ധ അവരിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവുള്ളവരാണ് ഇവർ. മറ്റുള്ളവരെ സഹായിക്കുന്നതിനും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനുമുള്ള അതുല്യമായ കഴിവ് ഇവർക്കുണ്ട്, അതിനാൽ സമൂഹത്തിലെ പലരും ആശ്രയിക്കുന്ന ആളുകളാണ് ഇവർ. അവർ നല്ല സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത് ആസ്വദിക്കുന്നവരാണ്. അവർ തികച്ചും കുടുംബസ്ഥരാണ്. കുടുംബകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തും. സൗഹൃദങ്ങൾ ഊഷ്മളമായി നിലനിർത്താൻ ശ്രദ്ധിക്കും. ലളിതവും സത്യസന്ധവും സർഗ്ഗാത്മകവും മാന്യവുമായ ജീവിതം നയിക്കാൻ ഇഷ്ട്ടപെടുന്നവരാണ്. മിതഭാഷികളായ സ്വഭാവക്കാർ ആയിരിക്കാൻ ഇടയുണ്ട്, എന്നാൽ പറയേണ്ട കാര്യങ്ങൾ പൂർണ്ണമായും മിതമായ വാക്കുകളിൽ പറയുകയും ചെയ്യും. സ്പോർട്സ്, ഡിസൈൻ, റീട്ടെയിൽ വസ്ത്ര മേഖല, സാങ്കേതികവിദ്യ, സൗന്ദര്യം സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് N എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നത് ഗുണകരമാണ്.ദോഷപരിഹാരത്തിനായി ബുധന്റെ ഊർജം വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ബാഗിൽ ഒരു രുദ്രാക്ഷം സൂക്ഷിക്കുക, വർക്കിംഗ് ടേബിളിൽ 5തട്ടുള്ള മുള ചെടി സൂക്ഷിക്കുക.

  ഭാഗ്യ നിറങ്ങൾ : പച്ചയും വെള്ളയും

  ഭാഗ്യ ദിനം : ബുധനാഴ്ച

  ഭാഗ്യ നമ്പർ : 5

  K എന്ന അക്ഷരം പേരിനോടൊപ്പമുള്ളവർ ജീവിതത്തിൽ തടസ്സങ്ങൾ നേരിടാൻ വിധിക്കപ്പെട്ടവരായിരിക്കും. ഭാഗ്യനിർഭാഗ്യങ്ങൾ ഇവരുടെ കൂടെപ്പിറപ്പുകളാണ്. ഒരു കാര്യത്തിൽ സന്തോഷമുണ്ടാകുമ്പോൾ മറ്റൊന്നിനെ ആലോചിച്ച് വിഷമിക്കേണ്ട അവസ്ഥ നേരിടേണ്ടി വരും ഇക്കൂട്ടർക്ക്.

  Published by:Anuraj GR
  First published: