സംഖ്യാശാസ്ത്രം പ്രകാരം പേര് ഇടുക എന്നതാണ് നിങ്ങളുടെ കുട്ടിക്ക് നൽകാനുള്ള ഏറ്റവും നല്ല സമ്മാനം. എന്തെന്നാൽ ചെറുപ്പം മുതലേ ഇത് അവരിൽ നല്ലരീതിയിൽ സ്വാധീനം ചെലുത്തും. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ജീവിതത്തിൽ ശാന്തതയും ഐക്യവും കൊണ്ടുവരിക മാത്രമല്ല, ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയിൽ ഭാഗ്യവും സമൃദ്ധിയും നേടുന്നതിനും ഇത് സഹായിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ പേര് നിങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പേരിലെ സംഖ്യാശാസ്ത്രം മനസ്സിലാക്കാം:
സംഖ്യാശാസ്ത്രമനുസരിച്ച് കുഞ്ഞുങ്ങൾക്ക് പേരിടുന്നതാണ് നെയിം ന്യൂമറോളജിയുടെ അടിസ്ഥാനം. നെയിം ന്യൂമറോളജി അനുസരിച്ച് പേരിടുന്നത് ഒരാളുടെ ബുദ്ധിയെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്നാണ് വിശ്വാസം.
ഒരു പേരിന്റെ ശബ്ദ പ്രഭാവം ചില അർത്ഥങ്ങളും പ്രതീക്ഷകളും നൽകുന്നതിന് കാരണമാകുന്നുവെന്നും ഒരു വ്യക്തിയുടെ ആദ്യ നാമം അവരുടെ വൈജ്ഞാനിക രീതികളും വ്യക്തിത്വവും വെളിപ്പെടുത്തുന്നു എന്നുമാണ് നെയിം ന്യൂമറോളജി പ്രകാരമുള്ള വിശ്വാസം. അതേസമയം അവസാന നാമം കുടുംബത്തിന്റെ പാരമ്പര്യത്തെ വെളിപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. നിങ്ങളുടെ സ്വഭാവങ്ങളും ജീവിത പ്രവചനങ്ങളും സഹിതം, ജീവിതത്തിലുണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തെക്കുറിച്ചാണ് നെയിം ന്യൂമറോളജിയിൽ പറയുന്നത്.
പേരുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്രത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങൾ
യോജിക്കുന്ന സംഖ്യാശാസ്ത്ര നമ്പർ അനുസരിച്ച് തിരഞ്ഞെടുത്ത ഒരു ഭാഗ്യ നാമം നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ തടസ്സങ്ങളില്ലാത്തതാക്കും. അതേസമയം തെറ്റായി തിരഞ്ഞെടുത്ത പേര് ചിലപ്പോൾ ആ നാമധേയന്റെ ജീവിതം നശിപ്പിക്കുകയും ചെയ്തേക്കാം. പേരിടുന്നതിലെ സംഖ്യാശാസ്ത്രത്തെക്കുറിച്ച് നിങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്.
നെയിം ന്യൂമറോളജി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പേരും നമ്പറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങളും മനസിലാക്കുന്നതിലൂടെ, നിങ്ങളുടെ കുഞ്ഞിന്റെ പേരിനായി നിങ്ങൾക്ക് മികച്ച ന്യൂമറോളജി നമ്പർ തിരഞ്ഞെടുക്കാം.
സംഖ്യാശാസ്ത്രം ( numerology ) എന്ന വാക്ക് നിങ്ങൾ പലപ്പോഴും കേട്ടുകാണും. യഥാർത്ഥത്തിൽ എന്താണ് സംഖ്യാശാസ്ത്രം? അതിൽ 9 വരെയുള്ള നമ്പറുകളെയാണ് (9 numbers) പരാമർശിക്കുന്നത്. എന്തുകൊണ്ടാണ് 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ പറയാത്തത്. ഇവയ്ക്കുള്ള ഉത്തരം ലഭിക്കുന്നതിനു മുമ്പ്, 9 എന്ന നമ്പറിന് ശേഷം ചരിത്രം എന്തുകൊണ്ട് സംഖ്യകൾ കണ്ടുപിടിച്ചില്ല എന്നതിനെ കുറിച്ചറിയണം. 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0ത്തിന്റെയും സംയോജനമാണ്. പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
Also Read- Astrology April 25 | തെറ്റുകൾ ആവർത്തിക്കാതിരിക്കുക; സംസാരത്തിൽ ജാഗ്രത പുലർത്തണം; ഇന്നത്തെ ദിവസഫലം
സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2023 Astrology, Horoscope, Numerology