• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology Cancer 2023 | സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക; കർക്കിടക രാശിക്കാരുടെ വർഷഫലം

Astrology Cancer 2023 | സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക; കർക്കിടക രാശിക്കാരുടെ വർഷഫലം

കർക്കിടകം രാശിയിൽ (ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ) ജനിച്ചവരുടെ 2023-ലെ വർഷഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com

 • Share this:

  ജനുവരി

  നിങ്ങൾ എത്രത്തോളം എളിമയുള്ളവരാണോ, അത്രത്തോളം നിങ്ങൾക്ക് മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികളോടൊപ്പം സന്തോഷം നിറഞ്ഞ കുറച്ചു സമയം ചെലവഴിക്കാനാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം.

  റിലേഷൻഷിപ്പ്: നിങ്ങൾ വിശാലമനസ്കരായിരിക്കാം. ഈ സ്വഭാവം മറ്റുള്ളവർ ചൂഷണം ചെയ്തേക്കാം. പുതിയ ബന്ധങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.

  കരിയർ: ജോലിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ജോലിസംബന്ധമായ യാത്രകൾ നടത്താൻ സാധ്യതയുണ്ട്.

  ഭാഗ്യ നിറം: മസ്റ്റാർഡ് യെല്ലോ

  ഫെബ്രുവരി

  ജീവിതത്തിലെ വെല്ലുവിളികൾ അൽപം കുറഞ്ഞതായി തോന്നിയേക്കാം. ചില സ്വകാര്യ ജോലികൾക്കായി ഒരു മുൻ സഹപ്രവർത്തകൻ നിങ്ങളെ സമീപിച്ചേക്കാം. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. ഇത് സ്വീകരിക്കണം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് ഒരു കാര്യം മറച്ചുവെച്ചേക്കാം. ബന്ധങ്ങൾ ദൃഢമാകണമെങ്കിൽ പരസ്പരം എപ്പോഴും തുറന്നു സംസാരിക്കണം

  കരിയർ: മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സാമ്പത്തിക പുരോഗതി ഇപ്പോൾ ഉണ്ടാകണം എന്നില്ല. ഒരു മത്സര പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തിയേക്കാം

  ഭാഗ്യ നിറം: ചുവപ്പ്

  മാർച്ച്

  നിങ്ങൾ എന്ത് ആ​ഗ്രഹച്ചാലും അത് യാഥാർഥ്യമാക്കാൻ ഈ പ്രപഞ്ചം മുഴുവനും കൂട്ടുനിൽക്കും. അത് സംഭവിച്ചുകഴിഞ്ഞാൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കും. വീട്ടിലെ ഒരു ചെറിയ പ്രശ്നത്തിന്റെ പേരിൽ ഒരു ചെറിയ വഴക്കോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം ഉള്ളവരായിരിക്കും. അവർ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ തികച്ചും വിപരീതമായി എന്തെങ്കിലും നിർദ്ദേശിച്ചേക്കാം. എങ്കിലും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. ഒരു സുഹൃത്തിന് നിങ്ങളോട് പ്രണയം തോന്നിയേക്കാം. പക്ഷേ അത് തുറന്നു പറയാൻ അവർക്ക് മടി തോന്നിയേക്കാം.

  കരിയർ: പുതിയ ആരെങ്കിലും നിങ്ങളുടെ ടീമിൽ ചേരാനിടയുണ്ട്. ഓഫീസിലെ അന്തരീക്ഷത്തിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.

  ഭാഗ്യ നിറം: മഞ്ഞ

  ഏപ്രിൽ

  നിങ്ങൾ ഭയപ്പെടുന്ന ഒരു കാര്യം യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളിൽ ചിലർ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ നിങ്ങൾ കണ്ടുമുട്ടാൻ തയ്യാറായേക്കില്ല.

  റിലേഷൻഷിപ്പ്: സ്നേഹിക്കുന്നവരോടുള്ള നിങ്ങളുടെ സമീപനം ലളിതമാക്കുകയും സങ്കീർണമാക്കാതിരിക്കുകയും ചെയ്യുക. ജീവിതപങ്കാളിയോട് എല്ലാം തുറന്നു സംസാരിക്കുക.

  കരിയർ: ചില രേഖകൾ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. പങ്കാളിത്ത ബിസിനസുകൾ വിജയിക്കാൻ സാധ്യതയുണ്ട്.

  ഭാഗ്യ നിറം: വെള്ള

  മെയ്

  നിങ്ങൾക്ക് പ്രധാനപ്പെട്ട ആരെങ്കിലുമായി ഒരു അപ്പോയിന്റ്മെന്റ് ഉണ്ടെങ്കിൽ, നിങ്ങൾ അവരുടെ സമയത്തെ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുക. ഒരു വൃദ്ധൻ നിങ്ങളെ സഹായത്തിനായി സമീപിച്ചേക്കാം. മാതാപിതാക്കൾ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ആസൂത്രണം ചെയ്യുന്നുണ്ടാകാം. അതിൽ നിങ്ങളുടെ സഹകരണം ആവശ്യമാണ്.

  റിലേഷൻഷിപ്പ്: പുതിയ ബന്ധങ്ങൾ കണ്ടെത്തിയേക്കാം. നല്ല ഒരുപാട് ഓർമ്മകൾ ബാക്കിയാക്കുന്ന മാസമാണിത്. നിങ്ങളുടെ പങ്കാളിയുമായി കുറച്ച് നല്ല സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്.

  കരിയർ: നിലവിലുള്ള സാമ്പത്തിക ഞെരുക്കം ഉടൻ അവസാനിക്കുകയും സാമ്പത്തിക കാര്യത്തിൽ ആശ്വാസം ലഭിക്കുകയും ചെയ്യും. മുതിർന്നവർക്ക് നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാകും അവരെ നിരാശപ്പെടുത്താതിരിക്കാൻ നിങ്ങൾ ശ്രമിക്കണം. പരീക്ഷക്കായി ഉറക്കമില്ലാതെ തയ്യാറെടുക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ക്ഷീണം അനുഭവപ്പെടാം.
  ഭാഗ്യ നിറം: ചുവപ്പ്

  ജൂൺ

  ആരെങ്കിലും മനഃപൂർവ്വം നിങ്ങളോട് തർക്കിക്കാൻ വന്നേക്കാം. അവരോട് അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ദേഷ്യം കുറച്ച് മനസ് ശാന്തമാക്കാനുള്ള വഴികൾ കണ്ടെത്തുക. ഓഫീസിലെ മറ്റുള്ളവർ നിങ്ങളെ അമിത ജോലി നൽകി സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. പണ്ടത്തെ ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.

  റിലേഷൻഷിപ്പ്: ഒരു പുതിയ പ്രണയം കണ്ടെത്തിയേക്കാം. ഇത് അധികനാൾ നീണ്ടുനിൽക്കില്ലെങ്കിലും അത് വളരെ നല്ല ഓർമകൾ അവശേഷിപ്പിക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളുടെ പങ്കാളിയുമൊത്ത് പെട്ടെന്നുള്ള ഒരു യാത്ര ആസൂത്രണം ചെയ്യാം. നിങ്ങളുടെ ബന്ധം നിലനിർത്തണോ വേണ്ടയോ എന്ന തീരുമാനത്തിൽ സുഹൃത്തുക്കൾ നിങ്ങളെ സ്വാധീനിക്കാൻ ഇടയുണ്ട്.

  കരിയർ: ഒരു സുഹൃത്തുമായി ഒരു ബിസിനസിൽ സഹകരിച്ചു പ്രവർത്തിക്കാൻ അവസരം ലഭിച്ചേക്കാം. പട്ടാളക്കാർക്ക് ഇത് തിരക്കേറിയ സമയമായിരിക്കും. നിങ്ങൾ ഒന്നിലധികം വരുമാന സ്രോതസുകൾ കണ്ടെത്തിയേക്കാം.

  ഭാഗ്യ നിറം: ആകാശനീല

  ജൂലൈ

  നിങ്ങൾ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടാകാം. പക്ഷേ അത് യാഥാർത്ഥ്യമാകാൻ ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങൾ മുൻപു ചെയ്ത ജോലികൾക്ക് ഇപ്പോൾ പ്രതിഫലം ലഭിക്കും. ഒരു സമയം വളരെയധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിരാശയിലേക്കും അനാവശ്യ സമ്മർദ്ദത്തിലേക്കും നയിച്ചേക്കാം. അതിനാൽ ഒരു സമയം ഒരു ജോലി ഏറ്റെടുക്കുന്നതാണ് നല്ലത്. ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതും നല്ലതാണ്.

  റിലേഷൻഷിപ്പ്: സമയം അനുകൂലമായതിനാൽ ബന്ധങ്ങളിലുണ്ടായ ചില പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെടും. വിദേശത്ത് താമസിക്കുന്ന ഒരു പഴയ സുഹൃത്ത് നിങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കാൻ താത്പര്യം കാണിച്ചേക്കാം.

  കരിയർ: സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യം കുറച്ച് ആളുകൾക്കെങ്കിലും മനസിലാകും. പക്ഷേ നിങ്ങൾ അത് കൃത്യസമയത്ത് പ്രയോഗിക്കണം. മുതിർന്ന ഒരാളുടെ ഉപദേശം ഒരു നിർണായക തീരുമാനം എടുക്കാൻ നിങ്ങളെ സഹായിച്ചേക്കാം.

  ഭാഗ്യ നിറം: മെറൂൺ

  ഓഗസ്റ്റ്

  ചില അനാവശ്യ ചിന്തകൾ നിങ്ങളുടെ മനസിലേക്ക് കടന്നു വന്നേക്കാം. സമ്മിശ്ര വിചാരങ്ങളും വികാരങ്ങളും നിറഞ്ഞ സമയമാണിത്. നിങ്ങൾ വൈകാരികമായി ദുർബലരായേക്കാം. തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എന്തെങ്കിലും ആശയക്കുഴപ്പത്തിലാണെങ്കിൽ അത് പരിഹരിക്കാൻ സമയമെടുക്കും.

  റിലേഷൻഷിപ്പ്: പൊതുസ്ഥലത്ത് സ്വകാര്യ സംഭാഷണങ്ങൾ നടത്തുന്നത് ഒഴിവാക്കുക, പ്രത്യേകിച്ചും അത് നിങ്ങളുടെ ജീവിത പങ്കാളിയോടാണെങ്കിൽ. പഴയൊരു സുഹൃത്ത് നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചേക്കാം. ഒരേ സമയം ഒന്നിലധികം ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കുക.

  കരിയർ: സമ്മർദം ഉണ്ടെങ്കിലും ശാന്തമായിരിക്കുകയും ഇപ്പോഴുള്ള ജോലിയിൽ തുടരുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ടീമിൽ നിന്ന് നിങ്ങൾക്ക് വളരെയധികം പിന്തുണ ലഭിച്ചേക്കാം. ഓഫീസിൽ തർക്കമുണ്ടായാൽ അത് എത്രയും വേ​ഗം പരിഹരിക്കുന്നതാണ് നല്ലത്.

  ഭാഗ്യ നിറം: ഇൻഡിഗോ

  സെപ്റ്റംബർ

  ജോലിത്തിരക്കിനിടയിലും വിശ്രമിക്കാൻ സമയം കണ്ടെത്തുക. നിങ്ങളുടെ സുഹൃത്തുക്കളുമൊത്തും കുടുംബത്തോടൊത്തും ‌കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. മുൻപു നടന്ന ഒരു കുടുംബ വഴക്കിന് പരിഹാരം കണ്ടേക്കാം. ആനുകൂല്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക.

  റിലേഷൻഷിപ്പ്: മുൻപ് നിങ്ങൾക്ക് താത്പര്യം തോന്നാതിരുന്ന ഒരാളോട് ഇപ്പോൾ അടുപ്പം തോന്നിയേക്കാം. വിവാഹാലോചനകളുമായി മുന്നോട്ട് പോകാൻ അനുയോജ്യമായ മാസമാണ്.

  കരിയർ: ജോലിയിലെ അനിശ്ചിതാവസ്ഥ നീങ്ങും. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. ഓഫീസിലെ ഒരു ഉയർന്ന റോളിലേക്ക് നിങ്ങളെയും ഉടൻ പരിഗണിച്ചേക്കാം.

  ഭാഗ്യ നിറം: കടൽ പച്ച

  ഒക്ടോബർ

  വളരെക്കാലത്തിനു ശേഷം നിങ്ങളിൽ തന്നെയുള്ള നിങ്ങളുടെ വിശ്വാസം തിരികെ വന്നേക്കാം. നിങ്ങൾ എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, അവയിൽ നിന്നും ഇപ്പോൾ നേട്ടങ്ങൾ ലഭിച്ചു തുടങ്ങും. ചില ബന്ധുക്കൾ നിങ്ങളുടെ വീട്ടിലേക്ക് വിരുന്നെത്തിയേക്കാം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ നിലവിലുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നതാണ് നല്ലത്.

  കരിയർ: മികച്ച പ്രകടനത്തിലൂടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് നല്ല മതിപ്പ് സൃഷ്ടിച്ചേക്കാം. നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും നിങ്ങൾക്കായി ഒരു അവസരം നൽകിയേക്കാം.

  ഭാഗ്യ നിറം: ഓറഞ്ച്

  നവംബർ

  മറ്റൊരു വ്യക്തിയുടെ മനസ് മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറായേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയെല്ലാം വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. പ്ലാൻ ചെയ്ത യാത്രകളും ഉടൻ സംഭവിക്കാം. നിങ്ങൾ അവഗണിക്കാൻ ശ്രമിക്കുന്ന ഒരാൾ അറിയിക്കാതെ കടന്നു വന്നേക്കാം. നിങ്ങളുടെ സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക.

  റിലേഷൻഷിപ്പ്: പങ്കാളികൾക്കിടയിൽ ഒരു ചെറിയ അസ്വാരസ്യം ഉണ്ടായേക്കാം. ‌മുൻകാലത്തെ ചില പ്രശ്നങ്ങളാകാം അതിനു കാരണം. അകലെ താമസിക്കുന്ന കമിതാക്കൾ പരസ്പരം കണ്ടുമുട്ടാൻ പദ്ധതിയിട്ടേക്കാം.

  കരിയർ: ഈ വർഷം ചെയ്ത കഠിനാധ്വാനത്തിന്റെ നേട്ടങ്ങൾ നിങ്ങൾക്കു ലഭിക്കുകയും അവ ആസ്വദിക്കുകയും ചെയ്യുന്ന സമയമാണിത്. ജോലിയിൽ ആരെങ്കിലും നിങ്ങളുടെ സഹായം തേടി എത്തിയേക്കാം. നിങ്ങൾ ചെയ്യുന്ന ജോലികൾ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകാം.

  ഭാഗ്യ നിറം: മിഡ്‌നൈറ്റ് ബ്ലൂ

  ഡിസംബർ

  ഒരു പ്രത്യേക വിഷയത്തിൽ നിങ്ങൾ അൽപം യാഥാസ്ഥിതിക മനോഭാവം ഉള്ളവർ ആയിരിക്കും. ജോലികൾ വേ​ഗം പൂർത്തിയാക്കാൻ സാധിക്കും. സ്വാധീനമുള്ള ചില ആളുകളെ കണ്ടുമുട്ടാനും അവരോടൊത്ത് സഹകരിക്കാനുള്ള പുതിയ അവസരം ലഭിക്കാനും സാധ്യതയുണ്ട്. ധൈര്യം സംഭരിച്ച്, ആത്മവിശ്വാസത്തോടെ എല്ലാ ജോലികളും ചെയ്യുക.

  റിലേഷൻഷിപ്പ്: ഒരു ബന്ധം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾ പാടുപെടേണ്ടതില്ല. പലപ്പോഴും ഇത്തരം വെല്ലുവിളികൾ നേരിടുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കിയിരിക്കാം.

  കരിയർ: ജോലിസ്ഥലത്ത് നേട്ടങ്ങൾ കുറഞ്ഞ സമയമായിരിക്കാം. ജോലി നിലനിർത്താൻ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. പുതിയ ജോലിക്കു വേണ്ടി ശ്രമിക്കാൻ കുറച്ചു സമയം കൂടി കാത്തിരിക്കാം.

  ഭാഗ്യ നിറം: സ്വർണ നിറം

  Published by:Anuraj GR
  First published: