ജനുവരി
നിങ്ങളെ ഉപദേശിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടാകും, എന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് മാത്രം ചെയ്യുക. ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അവഗണിക്കരുത്.നിങ്ങളുമായി വളരെ അടുപ്പമുള്ള ഒരാള്‍ ദൂരെ യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്.
റിലേഷന്‍ഷിപ്പ്: ബന്ധങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകും.സമീപ ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരിക്കണം
കരിയര്‍: ജോലിസ്ഥലത്ത് പെട്ടെന്ന് ചില മാറ്റങ്ങൾ ഉണ്ടാകാം. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക.
ഫെബ്രുവരി
ഔട്ടിംഗിന് വേണ്ടി പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയമാണ്. മറ്റുള്ളവരെ കൂടുതല്‍ വിശ്വസിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമായി വരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കൂടെയുള്ളവരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക. ദഹനപ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.
റിലേഷന്‍ഷിപ്പ്: ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരും. അടുത്തിടെ കണ്ടുമുട്ടിയ വ്യക്തി നിങ്ങളെ ആവേശം കൊള്ളിക്കും.
കരിയര്‍: സ്ഥിരമായുള്ള പരിശ്രമങ്ങൾ പുരോഗതിയിലേയ്ക്ക് നയിക്കും. നിങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ കൂടുതല്‍ അസൈന്മെന്റുകൾ ലഭിച്ചേക്കാം.
ഭാഗ്യ നിറം: കടും ചുവപ്പ്
മാര്‍ച്ച്
ചില പദ്ധതികള്‍ നടപ്പിലാക്കുകയും അത് നന്നായി കൈകാര്യം ചെയ്യുകയും വേണം. ജോലിയില്‍ മറ്റൊരാളെ ആശ്രയിക്കുന്നത് നല്ലതാണ്. പ്ലാന്‍ ചെയ്ത യാത്രകൾ നടക്കും. കാലത്തിന് എതിരെ സഞ്ചരിക്കുന്നത് ശരിയല്ല. ടൈം മാനേജ്മെന്റ് പ്രധാനപ്പെട്ട ഒന്നാണെന്ന് ഓര്‍ക്കുക.
റിലേഷന്‍ഷിപ്പ്: നിങ്ങള്‍ മുന്കൈയെടുക്കുന്നതിനായി ചിലര്‍ കാത്തിരുക്കുന്നുണ്ടാകും.
കരിയര്‍: നിങ്ങള്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ ആരും തയ്യാറാകാത്ത പക്ഷം നിങ്ങളുടെ സമീപനം മാറ്റുക. നിങ്ങള്‍ക്ക് അടുത്ത് അറിയാവുന്നവര്‍ അധിക ജോലിയുമായി നിങ്ങളെ സമീപിക്കാന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: സാൽമൺ
ഏപ്രില്‍
നിങ്ങളോട് അടുപ്പമുള്ള ചിലര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ പങ്കുവെക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കും. വിശ്വാസപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സ്വയം കുറ്റപ്പെടുത്തുന്നത് നിര്‍ത്തുക. ഉത്തരവാദിത്തമില്ലാത്തതിന് നിങ്ങള്‍ക്ക് കുറ്റബോധം തോന്നാന്‍ സാധ്യതയുണ്ട്. സാമ്പത്തികം നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
റിലേഷന്‍ഷിപ്പ്: നിങ്ങളുടെ നല്ലയൊരു സുഹൃത്തിന് നിങ്ങളോട് താല്‍പ്പര്യം തോന്നുമെങ്കിലും തുറന്ന് പറയാന്‍ മടിയുണ്ടാകും. വിവാഹിതനായ ഒരാള്‍ നിങ്ങളോട് താല്‍പ്പര്യം പ്രകടിപ്പിച്ചേക്കാം.
കരിയര്‍: വിദ്യാര്‍ത്ഥികളെ പുതിയ കരിയര്‍ ഓപ്ഷനുകള്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ശരിയായ ഇടവേളയ്ക്കായി കാത്തിരിക്കുക.
ഭാഗ്യ നിറം: സ്പ്രിംഗ് ഗ്രീന്‍
മെയ്
നിങ്ങളുടെ ദേഷ്യം മറ്റൊരു വ്യക്തിയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ അവര്‍ക്കായി കുറച്ച് സമയം നീക്കിവെക്കേണ്ടി വന്നേക്കാം.പുതിയ വ്യായാമം ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടോട് കൂടിയാണെങ്കിലും നന്നായി എക്സിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും.
റിലേഷന്‍ഷിപ്പ്: നിങ്ങളിലോ നിങ്ങളുടെ പെരുമാറ്റ രീതികളിലോ മതിപ്പ് തോന്നുന്ന ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടാം.
കരിയര്‍: ജോലിയിൽ നിങ്ങള്‍ നന്നായി അഡ്ജസ്റ്റ് ചെയ്യുമെങ്കിലും ഭാവിയില്‍ അത് ഗുണം ചെയ്യില്ല.
ഭാഗ്യ നിറം: ഗോതമ്പിന്റെ നിറം
ജൂണ്‍
കാര്യങ്ങള്‍ ലളിതമായിട്ട് എടുക്കുക. നിങ്ങളുടെ ചിന്താഗതികള്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. മനസിനെ അലട്ടുന്ന പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുക.
റിലേഷന്‍ഷിപ്പ്: നിങ്ങളുടെ പങ്കാളി നിങ്ങളുടെ സാമീപ്യം കൂടുതല്‍ സമയംആവശ്യപ്പെടും. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താനാകില്ല.
കരിയര്‍: നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കുക. നിങ്ങളുടെ കാഷ്വല്‍ ആറ്റിറ്റൂഡ് ഒരു അവസരം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: കാക്കി
ജൂലൈ
ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം. ജോലിയിലെ സമ്മര്‍ദ്ദം വീടുവരെ എത്തിക്കാതിരിക്കാന്‍ ശ്രമിക്കുക. ശാന്തമായ കുടുംബ അന്തരീക്ഷം നിങ്ങള്‍ക്ക് സമാധാനം നല്‍കും. ഒരു ദിനചര്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക.
റിലേഷന്‍ഷിപ്പ്: എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് ഒരു നല്ല ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ചില അടുത്ത സുഹൃത്തുക്കള്‍ നിങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടേക്കാം.
കരിയര്‍: ജോലിസ്ഥലവുമായി ബന്ധപ്പെട്ടോ, ജോലിയിലോ ഒരു മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: സിയാന്
ഓഗസ്റ്റ്
ഒരേ സമയം ഒന്നിലധികം അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ക്ക്
ഇടയാക്കും. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. ഫോണില്‍ കൂടിയുള്ള സംഭാഷണങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കും.
റിലേഷന്‍ഷിപ്പ്: നിങ്ങളുടെ നിലവിലുള്ള ബന്ധത്തിന് വേണ്ടി കുറച്ച് സമയം ചെലവഴിക്കേണ്ടി വരും. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്.
കരിയര്‍: നിങ്ങളുടെ ജോലിയില്‍ മേലധികാരികളിൽ നിന്ന് ചില ഇടപെടല്‍ ഉണ്ടായേക്കാം.
ഭാഗ്യ നിറം: ഒലീവ് പച്ച
സെപ്റ്റംബര്‍
നിങ്ങളുടെ സംഭാഷണം ചിലര്‍ പോസ്റ്റീവായി എടുക്കണമെന്നില്ല. വരും ദിവസങ്ങളില്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടി വരും.
റിലേഷന്‍ഷിപ്പ്: പ്രണയിക്കുന്നവരുമായി നല്ല രീതിയില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ രാശിക്കാരിൽചിലര്ക്ക് ഹൃദയാഘാതം മൂലം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.
കരിയര്‍: നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ഒരു പ്രധാന പരിശീലന പരിപാടിക്കായി നിങ്ങളുടെ മാനേജ്മെന്റ് നിങ്ങളെ ശുപാര്‍ശ ചെയ്തേക്കാം.
ഭാഗ്യ നിറം: ബീജ്
ഒക്ടോബര്‍
ജോലിസ്ഥലത്ത് എല്ലാവരും ഒന്നിച്ച് നില്ക്കും എന്നാല്‍ ഇത് പിന്നീട് മാറും. നിങ്ങളുടെ അടുത്ത് താമസിക്കുന്നവരും ദൂരെ താമസിക്കുന്നവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും.
കരിയര്‍: നിങ്ങളെക്കാള്‍ മുതിര്‍ന്ന ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടാന്‍ സാധ്യതുണ്ട്.
നവംബര്‍
എല്ലാം ഉണ്ടെങ്കിലും നിങ്ങള്‍ക്ക് അപൂര്‍ണ്ണത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ ചിന്ത മാറ്റിവെക്കാന്‍ ശ്രമിക്കുക.
റിലേഷന്‍ഷിപ്പ്: പ്രണയിനിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നല്ലതാണ്.
കരിയര്‍: ചില പുതിയ വിവരങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ഉപകാരപ്പെടും. ഒരു വലിയ ഫോറത്തിലേക്ക് നിങ്ങളുടെ ടീമിനെ പ്രതിനിധീകരിക്കാന്‍ മാനേജ്മെന്റ് നിങ്ങളെ അയക്കാന്‍ സാധ്യതുണ്ട്.
ഭാഗ്യ നിറം: ചോക്ലേറ്റ് ബ്രൗണ്‍
ഡിസംബര്‍
ജീവിതത്തെക്കുറിച്ച് ആസൂത്രണം നടത്താത്തവർക്ക് അത് ഓര്‍മ്മപ്പെടുത്തുന്ന ഒരു സാഹചര്യം ഉണ്ടാകും. ആശുപത്രി സന്ദര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
റിലേഷന്‍ഷിപ്പ്: നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരാളെ കണ്ടുമുട്ടിയേക്കാം. ദാമ്പത്യ ബന്ധം സുഖകരമല്ലാത്ത ഒരാള്‍ക്ക് അത് പരിഹരിക്കാന്‍ മറ്റൊരാളില്‍ നിന്ന് സഹായം ലഭിച്ചേക്കാം.
കരിയര്‍: നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ കൂടുതല്‍ അപ്ഗ്രേഡ് ചെയ്യാന്‍ സമയമായി എന്ന് ഓര്‍ക്കുക.
ഭാഗ്യ നിറം: നീല
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.