ജനുവരി
അലസത വെടിഞ്ഞ് കൂടുതൽ പ്രവർത്തനനിരതരാകേണ്ടതുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും നിർമാണം നടത്താൻ നിങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, അതിന് അനുകൂലമായ സമയമാണ്.
ബന്ധങ്ങൾ: ഒരു നല്ല സൗഹൃദം മറ്റൊരു തലത്തിലേക്ക് എത്തിയേക്കാം. നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന ഒരാളുമായി നിങ്ങളുടെ പദ്ധതികൾ പങ്കുവെച്ചേക്കാം.
കരിയർ: മാനേജ്മെന്റിൽ നിന്നുള്ള പിന്തുണ ലഭിച്ചേക്കാം. മികച്ച കരിയർ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ഭാഗ്യ നിറം: പീച്ച്
ഫെബ്രുവരി
നിങ്ങൾ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ കുടുംബത്തിൽ നിന്നും നിങ്ങൾക്ക് ലഭിച്ചേക്കില്ല. കുട്ടികൾ നിങ്ങളോടൊപ്പം കുറച്ചുകൂടി സമയം പ്രതീക്ഷിച്ചേക്കാം. അവർ പ്രകടിപ്പിക്കാതെ തന്നെ നിങ്ങൾ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
ബന്ധം: ജോലിയും വ്യക്തിബന്ധങ്ങളും തമ്മിൽ കൂട്ടിക്കലർത്തരുത്. ഒരു ചെറിയ യാത്ര നിങ്ങളുടെ ചില കാഴ്ചപ്പാടുകൾ മാറ്റാൻ സഹായിച്ചേക്കാം.
കരിയർ: നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സാധിച്ചേക്കാം. ഒരു പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് മത്സരം രൂക്ഷമായേക്കാം.
ഭാഗ്യ നിറം: ആകാശനീല
മാർച്ച്
വരുമാനം കുറഞ്ഞേക്കാം. നിങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും ശ്രദ്ധിക്കണം. ഒരു അടുത്ത സുഹൃത്ത് പ്രചോദനം നൽകിയേക്കാം. പുതിയ ബന്ധങ്ങൾ കണ്ടെത്തിയേക്കാം.
ബന്ധം: നിങ്ങളുടെ പ്രണയ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അനുകൂലമായ സമയമാണ്. ഒരു ഒത്തുചേരലിൽ വെച്ച് ആരെങ്കിലും നിങ്ങളോട് പ്രണയം തുറന്നു പറഞ്ഞേക്കാം.
കരിയർ: പുതിയ ജോലിയും നേതൃസ്ഥാനവും ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
ഭാഗ്യ നിറം: കാരമൽ
ഏപ്രിൽ
കുടുംബത്തിൽ നിന്നുള്ള പിന്തുണ നിങ്ങൾക്ക് ഊർജം നൽകിയേക്കാം. സ്ഥിരോത്സാഹം കൈവെടിയരുത്. ജോലിത്തിരക്കിനിടെ വിശ്രമിക്കാനായി സമയം കണ്ടെത്താൻ മറക്കരുത്.
ബന്ധങ്ങൾ: വേർപിരിയണം എന്ന ചിന്ത മാറ്റിവെക്കുക. പങ്കാളിയോട് എല്ലാം തുറന്നു സംസാരിക്കണം.
കരിയർ: ശമ്പളം വർദ്ധിക്കുന്നത് നിങ്ങൾക്ക് സംതൃപ്തി നൽകിയേക്കാം. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.
ഭാഗ്യ നിറം: നീല
മെയ്
നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളിൽ പ്രതീക്ഷയും ദിശാബോധവും കൈവന്നേക്കാം. ചില ആശയക്കുഴപ്പങ്ങൾ താനേ നീങ്ങും. സാമ്പത്തിക കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്യണം. പുതിയ നിക്ഷേപം നടത്താൻ അനുകൂലമായ സമയമാണ്. നിങ്ങളുടെ ജോലിയിലെ പ്രകടനത്തിന് ഒരു മേലുദ്യോഗസ്ഥനിൽ നിന്നും അഭിനന്ദനം ലഭിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനു മുൻപ് നന്നായി ആലോചിക്കുക.
ബന്ധങ്ങൾ: ദിശാബോധവും ലക്ഷ്യവും ഇല്ലാത്ത ബന്ധം അധികകാലം നിലനിൽക്കില്ല. പങ്കാളികൾ തമ്മിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണം.
കരിയർ: കഠിനാധ്വാനത്തിന്റെ നേട്ടം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒരു പുതിയ റോൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് അത് വിപുലീകരിക്കുന്നതിന് അനുകൂലമായ സമയമാണിത്.
ഭാഗ്യ നിറം: മഞ്ഞ
ജൂൺ
ജീവിതത്തിൽ ചില അത്ഭുതങ്ങൾ സംഭവിക്കും. നിങ്ങളുടെ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കണം. ഒരു ഉല്ലാസ യാത്ര പോകാൻ സാധ്യതയുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ഫിറ്റ്നസ് കാര്യത്തിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം.
ബന്ധം: പുതിയ ഒരു സുഹൃത്തിനെ ലഭിച്ചേക്കാം. പങ്കാളികൾ തമ്മിൽ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു സംസാരിക്കുക.
കരിയർ: നിങ്ങളുടെ ജോലിയാണ് ഇപ്പോഴത്തെ പ്രധാന വരുമാന സ്രോതസ്. പുതിയ ചില വരുമാന മാർഗങ്ങൾ കൂടി കണ്ടെത്താൻ സാധ്യതയുണ്ട്. ഒരാളുടെ പിന്തുണ നിങ്ങളുടെ ജോലികൾ എളുപ്പമാക്കിയേക്കാം. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സ്വയം പരിശ്രമിക്കണം.
ഭാഗ്യ നിറം: പിങ്ക്
ജൂലൈ
ഒരു നീണ്ട യാത്ര നടത്താന്‍ സാധ്യതയുണ്ട്. ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ചുകൂട്ടും. കുടുംബാംഗങ്ങള്‍ക്കിടയില്‍ വിശ്വാസം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
ബന്ധങ്ങൾ: നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള നേരത്തെ അനുഭവപ്പെട്ടിരുന്ന സുരക്ഷിതത്വം ഇനി മുതല്‍ അനുഭവപ്പെടില്ല. പങ്കാളിയുമായി ചില ഏറ്റുമുട്ടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കരിയര്‍: ഈ ജോലിയിലൂടെ നിങ്ങള്‍ മനസ്സില്‍ കരുതിയ കാര്യങ്ങള്‍ നേടിയതായി തോന്നും. വിദേശത്തെ ഒരു ജോലി അവസരം നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
ഭാഗ്യ നിറം: സ്വര്‍ണ്ണ നിറം
ആഗസ്റ്റ്
ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. മുന്‍കാല നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ചെറിയ നഷ്ടം ഉണ്ടാകും. എന്നാല്‍ വളരെക്കാലമായി കാത്തിരുന്ന ജോലി സംബന്ധിച്ച് ഒരു നല്ല വാര്‍ത്ത നിങ്ങളെ തേടിയെത്തും.
ബന്ധങ്ങൾ: പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് ഒരു സമ്മിശ്ര വികാരമായിരിക്കും അനുഭവപ്പെടുക.
കരിയര്‍: പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ മറക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പുതിയ സമീപനത്തോട് യോജിക്കാനാകില്ല.
സെപ്റ്റംബര്‍
മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ചിന്തിക്കും. ഒരു ഒത്തുചേരല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദൂരെ താമസിക്കുന്ന ഒരാള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുകയും, നിങ്ങളെ ബന്ധപ്പെടാനും ശ്രമിക്കും.
ബന്ധങ്ങൾ: സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും.
കരിയര്‍: പുരോഗതി മന്ദഗതിയിലാകും. ഒറ്റക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരാം.
ഭാഗ്യ നിറം: പൗഡേഡ് ബ്ലൂ
ഒക്ടോബര്‍
ഇനിയും പൂര്‍ത്തീകരിക്കാത്ത കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ തോന്നും. എന്നാല്‍ അതിന് പറ്റിയ ഒരാളെയോ സമയമോ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ജോലിയില്‍ നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കും. ചില പുതിയ വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരും.
ബന്ധങ്ങൾ: നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കടന്നുവരും.
കരിയര്‍: വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതിനാല്‍
ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചെന്ന് വരില്ല. നിങ്ങളുടെ ഭയങ്ങളെ മറികടക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. പുതിയ ഓഫറുകള്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാക്കും.
ഭാഗ്യ നിറം: റാസ്ബെറി
നവംബര്‍
നിങ്ങളുടെ മുന്‍കാല ശ്രമങ്ങളെല്ലാം കൂടുതല്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് ഫലപ്രദമായി ഉപയോഗിക്കാവുന്ന നിങ്ങളുടെ മെറിറ്റുകള്‍ മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധ്യതയുണ്ട്. ക്യാമറയെ അഭിമുഖീകരിക്കാന്‍ മടിയില്ലാത്ത ആളാണ് നിങ്ങളെങ്കില്‍ ഒരു ദൃശ്യമാധ്യമത്തിലൂടെ സ്വയം നിങ്ങളെ അവതരിപ്പിക്കുന്നതിന് പറ്റിയ സമയമാണ്.
ബന്ധങ്ങൾ: കൂടുതല്‍ സമാധാനം തോന്നും. മറ്റൊരാളില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ഉയരും.
നിങ്ങളുടെ പങ്കാളിയെ വിലയിരുത്തുന്നത് നിങ്ങള്‍ മാത്രമല്ലെന്ന് ഓര്‍ക്കുക.
കരിയര്‍: ആഘോഷങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ ലക്ഷ്യം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ പെട്ടെന്നുള്ള യാത്ര സഹായിച്ചേക്കാം.
ഭാഗ്യ നിറം: പച്ച
ഡിസംബര്‍
യാത്രയിലായിരിക്കുമ്പോള്‍ പണം സംബന്ധിച്ച കാര്യങ്ങളെ അവഗണിക്കാതിരിക്കുക. ജോലിസ്ഥലത്ത്, നിങ്ങള്‍ക്കെതിരായി ചിലര്‍ ചില പദ്ധതികള്‍ തയാറാക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സുഹൃത്തായി കരുതുന്ന ഒരാള്‍ ഒന്നും തുറന്ന് പ്രകടിപ്പിക്കില്ല. ധ്യാനം ചെയ്യുന്നത് നല്ലതാണ്.
ബന്ധങ്ങൾ: അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം നടക്കാനാണ് സാധ്യത. നിങ്ങളുടെ പോസിറ്റീവ് ചിന്താഗതി പലര്‍ക്കും നിങ്ങളുമായി സംസാരിക്കുന്നതിന് ഒരു കാരണമാണ്.
കരിയര്‍: ജോലിയുമായി ബന്ധപ്പെട്ട ചില യാത്രകള്‍ ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ യാത്ര ചെയ്യാന്‍ സാധിക്കും. ജോലി സമ്മര്‍ദ്ദവും കൂടും, നിങ്ങളുടെ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം വേണ്ടി വരും. കൂടുതല്‍ പ്രതീക്ഷിക്കുന്നത് നിയന്ത്രിക്കുക.
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.