ജനുവരി
ഏറെ നാളായി ആഗ്രഹിച്ച കാര്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ നിങ്ങള്‍ വളരെ ആവേശഭരിതരാകും. നിങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി പൂര്‍ത്തിയാക്കും. വസ്തുനിഷ്ഠമായി പദ്ധതികള്‍ തയ്യാറാക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് സഹായകമാകും.
റിലേഷന്‍ഷിപ്പ്: മികച്ച ഒരു ബന്ധത്തിലാണ് നിങ്ങള്‍ എത്തപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് അറിയാന്‍ ആകാംഷയുണ്ടാകും.
കരിയര്‍: നിങ്ങള്‍ക്ക് പുതിയ ഓഫറുകള്‍ ലഭിക്കുകയാണെങ്കില്‍, തല്ക്കാലം അത് മാറ്റിവെക്കുക. നിങ്ങളുടെ ചില നീക്കങ്ങള്‍ ചുറ്റുമുള്ളവര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഓർക്കുക.
ഭാഗ്യ നിറം: മജന്ത
ഫെബ്രുവരി
നിങ്ങളുടെ പങ്കാളി മിക്ക കാര്യങ്ങളിലും നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി തോന്നിയേക്കാം. നിയമപരമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഒരു നല്ല അഭിഭാഷകനെ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ അഡ്മിഷനോ
കൗണ്‍സലിംഗിനോ വേണ്ട സഹായം നിങ്ങള്‍ക്ക് ലഭിക്കും. ഷോപ്പിംഗിന് പോകാന്‍ തീരുമാനിച്ചത് വീണ്ടും മാറ്റിവെക്കാന്‍ സാധ്യതയുണ്ട്.
റിലേഷന്‍ഷിപ്പ്: നിങ്ങള്‍ക്ക് സന്തോഷം തോന്നുമെങ്കിലും അത് താല്ക്കാലികമാണ്. നേരത്തെ നിങ്ങളില്‍ നിന്ന് അകന്നുപോയ ഒരാളോട് നിങ്ങള്‍ ക്ഷമിച്ചേക്കാം.
കരിയര്‍: ജോലിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിച്ചേക്കാം. യാത്രകള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പൊതു മേഖലയിലുള്ളവര്‍ക്ക് നല്ല തിരക്ക് അനുഭവപ്പെടും.
ഭാഗ്യ നിറം: ആകാശനീല
മാര്‍ച്ച്
മറ്റുളളവരുടെ പിന്തുണ ആവശ്യമായി മാറുന്ന പക്ഷം നിങ്ങള്‍ അത് ആവശ്യപ്പെടണം. ജീവിത്തില്‍ പുരോഗതി നേടിത്തരുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമായി വരാം. നല്ല അവസരങ്ങള്‍ ലഭിക്കും.
റിലേഷന്‍ഷിപ്പ്: വിമര്‍ശനങ്ങളെ സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയുടെ മോശം ആരോഗ്യവസ്ഥ നിങ്ങളെ വേദനിപ്പിക്കും.
കരിയര്‍: സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് പെട്ടെന്ന് കരിയറില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
ഭാഗ്യ നിറം: മഞ്ഞ
ഏപ്രില്‍
സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങി യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. ജോലി സ്ഥലത്തും വീട്ടിലും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായി അറിയാന്‍ ശ്രമിക്കുക.
റിലേഷന്‍ഷിപ്പ്: അവിവാഹിതരെ വളരെ താല്‍പ്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് യോജിച്ച ഒരാളെ കണ്ടെത്താനാകുമെന്ന വിശ്വാസം ചിലര്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ പ്രണയ ബന്ധം ബ്രേക്ക് അപ്പാകാൻ സാധ്യതയുണ്ട്.
കരിയര്‍: ഒരു പുതിയ ജോലിക്കായി അല്ലെങ്കില്‍ നിങ്ങളുടെ ബയോഡാറ്റ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുന്ന പക്ഷം നിങ്ങള്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടും.
മെയ്
നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളായിരിക്കും ഈ മാസം നടക്കുക. വളരെക്കാലം നിങ്ങളോടൊപ്പം താമസിക്കാന്‍ പോകുന്ന ഒരു പുതിയ സുഹൃത്തിനെ നിങ്ങള്‍ കണ്ടുമുട്ടും. നഷ്ട്ടപ്പെട്ടെന്ന് നിങ്ങള്‍ കരുതിയ ഒരു കുറിപ്പോ, ഇമെയിലോ, കത്തോ കണ്ടെത്തിയേക്കാം.
റിലേഷന്‍ഷിപ്പ്: നിങ്ങളുടെ പങ്കാളിയില്‍ പഴയ ആകര്‍ഷണം നിങ്ങള്‍ക്ക് വീണ്ടും തോന്നും. ആശയക്കുഴപ്പം ഉണ്ടാകുമെങ്കിലും അത് താല്ക്കാലികമാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരാളെ ഓണ്‍ലൈനില്‍ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്.
കരിയര്‍: ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കാന്‍ പറ്റിയ സമയമാണ്.
ഭാഗ്യ നിറം: ലൈലാക്ക്
ജൂണ്‍
നിങ്ങള്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മറച്ചുവെക്കാതെ അംഗീകരിച്ച് മുന്നോട്ട് പോകുക. യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. പദ്ധതികള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും.
റിലേഷന്‍ഷിപ്പ്: നെഗറ്റീവായിരിക്കുന്നതിന് പകരം ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.
കരിയര്‍: ജോലിയിൽ ആത്മവിശ്വാസം അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം മോഹിച്ചയാള്‍ അത് ഉപേക്ഷിച്ച് പോകും. നിങ്ങള്‍ക്ക് ഉടന്‍ പ്രതിഫലം ലഭിച്ചേക്കാം.
ഭാഗ്യ നിറം: പീക്കോക്ക് ഗ്രീന്‍
ജൂലൈ
നിങ്ങളുടെ ജോലിസ്ഥലത്തോ വീട്ടിലോ സന്ദര്‍ശകരെത്താന്‍ സാധ്യതയുണ്ട്. അക്കൗണ്ടുകളിലെ ചെറുതും വലുതുമായ തെറ്റുകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
റിലേഷന്‍ഷിപ്പ്: മറ്റൊരാള്‍ക്ക് വേണ്ടി കാത്തിരിക്കാനുള്ള സാധ്യതയും സമയവും കുറവായിരിക്കും. പങ്കാളിയുമായുള്ള വേര്‍പിരിയലിന് ശേഷം ശക്തമായി മുന്നോട്ട് പോകാൻ സാധിക്കും.
കരിയര്‍: ഒരു ഫോണ്‍ കോളിലൂടെ പുതിയ ഒരു ബിസിനസ്സ് നിങ്ങളിലേക്ക് എത്തിച്ചേരും. നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കരുത്. അപ്രതീക്ഷിതമായ ഒരാളുടെ പിന്തുണ നിങ്ങളുടെ മുന്നോട്ടുള്ള പാത ലളിതമാക്കിയേക്കാം.
ഭാഗ്യ നിറം: ചുവപ്പ്
ആഗസ്റ്റ്
പഴയ ചില സംഭവങ്ങളിൽ നിന്ന് നിങ്ങള്‍ ചിലത് പഠിക്കും. ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മറ്റുള്ളവര്‍ നിങ്ങളെ അഹങ്കാരികളായി കാണാന്‍ സാധ്യതയുണ്ട്.
റിലേഷന്‍ഷിപ്പ്: ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ തെറ്റ് നിങ്ങള്‍ അംഗീകരിക്കേണ്ടി വന്നേക്കാം. പഴയ ഒരു സുഹൃത്ത് നിങ്ങളെ തേടി വരാന്‍ സാധ്യതയുണ്ട്.
കരിയർ: ജോലിയിൽ ചില തടസ്സങ്ങള്‍ ഉണ്ടാകാം. സ്വയം വിശകലനം ചെയ്യുകയും ആത്മപരിശോധന നടത്തുകയും വേണം. നിങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് ഒരു വിദഗ്ധനില്‍ നിന്ന് അഭിപ്രായം തേടേണ്ടി വന്നേക്കാം. മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് വിജയകരമായി അത് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഭാഗ്യ നിറം: നീല
സെപ്റ്റംബര്‍
മറ്റൊരാള്‍ നിങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കും. എന്നാല്‍ അയാളെ കൂടതല്‍ ശ്രദ്ധിക്കാനോ അയാള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാനോ നിങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അവധിക്കാല യാത്രകളെക്കുറിച്ച് നിങ്ങള്‍ ചില പ്ലാനുകൾ തയ്യാറാക്കും.
റിലേഷന്‍ഷിപ്പ്: പങ്കാളിയുമായി ചെലവഴിക്കുന്ന സമയം നിങ്ങള്‍ക്ക്
മനസ്സമാധാനം അനുഭവപ്പെട്ടേക്കാം. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ബോറടിക്കുന്നതായി തോന്നാന്‍ സാധ്യതയുണ്ട്.
കരിയര്‍: ഉടന്‍ തന്നെ നടപ്പിലാക്കേണ്ട ആശയങ്ങള്‍ നിങ്ങളുടെ മനസില്‍ രൂപപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് ചിലര്‍ നിങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറയാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മാനേജ്മെന്റിന്റെ പ്രിയപ്പെട്ടവനായിരിക്കാം, എന്നാല്‍ അത് മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കും.
ഒക്ടോബര്‍
മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിന് നിങ്ങളെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്. നിങ്ങള്‍ തെറ്റായ തീരുമാനം എടുക്കുകയോ അത് മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യാം. നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുന്നത് നല്ലതാണ്.
റിലേഷന്‍ഷിപ്പ്: വിവാഹിതര്‍ക്ക് നല്ല സമയമാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത
ഒരു ബന്ധവുമായി നിങ്ങളെ ആരെങ്കിലും സമീപിച്ചേക്കാം.
കരിയര്‍: നിങ്ങള്‍ ചെയ്ത ഉപകാരത്തെക്കുറിച്ച് മറ്റുള്ളവര്‍ മറന്നതായി നിങ്ങള്‍ക്ക്
തോന്നാം. നിങ്ങളുടെ ജോലി കൂടുതൽ ആസ്വദ്യകരമാക്കാൻ പുതിയ സ്കില്‍സ് പഠിക്കേണ്ടതുണ്ട്.
ഭാഗ്യ നിറം: ചാരനിറം
നവംബര്‍
ക്ഷമ ശീലിക്കുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിച്ചത് നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയുമായി സംസാരിക്കുക. സര്‍ക്കാര്‍ ഓഫീസില്‍ കുടുങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂല പ്രതികരണം ഉണ്ടാകും. നിങ്ങളുടെ യാത്രാ പദ്ധതികള്‍ നടക്കാന്‍ സാധ്യതയുണ്ട്.
റിലേഷന്‍ഷിപ്പ്: നിസാര പ്രശ്നങ്ങള്‍ മൂലം നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ വിള്ളലുണ്ടാക്കായേക്കാം.
കരിയര്‍: നിങ്ങള്‍ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്ന ആളാണെങ്കിൽ കമ്പനിയിലെ നിയമങ്ങള്‍ പാലിക്കുക. ജോലി ആരംഭിക്കുന്നതിന് മുമ്പ് സ്ഥാപനത്തിലെ വ്യക്തികളെക്കുറിച്ച് നന്നായി അന്വേഷിച്ചറിയുക
ഭാഗ്യ നിറം: മഞ്ഞ
ഡിസംബര്‍
വളരെക്കാലമായി ആരെങ്കിലും നിങ്ങളെ കാണാന്‍ ശ്രമിക്കുന്നുണ്ടാകാം.
വളരെക്കാലമായി മറന്നുപോയ ഒരു ഹോബി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടേക്കാം.
റിലേഷന്‍ഷിപ്പ്: നിങ്ങള്‍ അടുത്തിടെ കണ്ടുമുട്ടിയ ഒരാളെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം തോന്നാല്‍ സാധ്യതയുണ്ട്. ചികിത്സക്കായി ഒരു ചെറിയ യാത്ര ചെയ്യേണ്ടി വരാം.
കരിയര്‍: നിങ്ങളുടെ ജോലി അംഗീകരിക്കപ്പെടുകയും വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഐടി വ്യവസായത്തിലുള്ള ചിലര്‍ക്ക് പുതിയ ജോലി അന്വേഷിക്കേണ്ടാതായി വരും.
ഭാഗ്യ നിറം: വെങ്കല നിറം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.