• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology Taurus 2023 | വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം; മറ്റൊരാളുടെ ജീവിതം പ്രചോദനമായി മാറും; ഇടവം രാശിക്കാരുടെ വർഷഫലം

Astrology Taurus 2023 | വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം; മറ്റൊരാളുടെ ജീവിതം പ്രചോദനമായി മാറും; ഇടവം രാശിക്കാരുടെ വർഷഫലം

ഇടവം രാശിയിൽ ജനിച്ചവരുടെ 2023ലെ വർഷഫലം അറിയാം. 

 • Share this:

  ജനുവരി
  വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നതിനാൽ ഈ മാസം കൂടുതൽ ശക്തമായ തിരിച്ചു വരവിനായി സ്വയം തയ്യാറെടുക്കുക. ജോലിസ്ഥലത്ത് ദൈവാനുഗ്രഹം കൊണ്ട് ലഭിക്കുന്ന ചില അവസരങ്ങൾ നിങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിച്ചേക്കാം. നിങ്ങൾ ദീർഘകാലമായി കാത്തിരുന്ന സാമ്പത്തിക സഹായം ലഭിച്ചേക്കും. അത് നിലവിലെ സാഹചര്യത്തിൽ ഒരു അനുഗ്രഹമായിരിക്കും. നിങ്ങളുടെ മാതാപിതാക്കൾ എന്തെങ്കിലും പ്രത്യേക ആഗ്രഹം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.

  റിലേഷൻഷിപ്പ്: ബന്ധങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം ഉണ്ടായേക്കാം. നിങ്ങളെ വൈകാരികമായി ആശ്രയിക്കുന്ന ഒരാൾക്ക് ചിലപ്പോൾ നിങ്ങളുടെ മനോഭാവം വിഷമമുണ്ടാക്കിയേക്കാം. കരിയർ: ഒരു പഴയ അവസരം നിങ്ങളിലേയ്ക്ക് തിരിച്ചു വരാൻ സാധ്യതയുണ്ട്. മുൻ കാലങ്ങളിൽ നടക്കാതെ പോയ ചില കാര്യങ്ങൾ നിലവിൽ നടക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങൾ സഹായകമായേക്കാം. ഭാഗ്യ നിറം: ഇരുണ്ട മെറൂൺ

  ഫെബ്രുവരി
  ജീവിതത്തിൽ പുതുതായി പരിചയപ്പെടുന്ന ഒരു വ്യക്തിയിൽ നിങ്ങൾക്ക് കൌതുകം തോന്നിയേക്കാം. നിങ്ങൾ തിരഞ്ഞെടുത്ത കാര്യങ്ങൾ നിങ്ങൾ പിന്തുടരുന്നില്ലെന്ന് നിങ്ങൾക്ക് തന്നെ തോന്നിയേക്കാം. മറ്റൊരാളുടെ ജീവിതം പ്രചോദനമായി മാറിയേക്കാം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ ആവശ്യങ്ങൾ ലളിതമാക്കുക. അപ്പോൾ ബന്ധങ്ങളിലെ സങ്കീർണതകൾ കുറയും. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക അത്ര എളുപ്പമായിരിക്കില്ല. പുതിയ ജോലിസ്ഥലത്ത് ആരോടെങ്കിലും പ്രത്യേക താത്പര്യം തോന്നിയേക്കാം. കരിയർ: നിങ്ങൾ അധികം ശ്രദ്ധിക്കാത്ത ആരെങ്കിലും കൃത്യസമയത്ത് നിങ്ങലെ സഹായിക്കാൻ മുന്നോട്ട് വന്നേക്കാം. ജോലിയിൽ വളരെ സുസ്ഥിരമായ ഒരു മാസമായിരിക്കും ഇത്. ഭാഗ്യ നിറം: മരതക പച്ച

  മാർച്ച്
  നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലയിൽ പുതിയതും പ്രചോദിപ്പിക്കുന്നതുമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായേക്കാം. പങ്കാളിത്തത്തിനായി നിങ്ങൾ ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ പങ്കാളിത്തത്തിന് ഉചിതമായ സമയമല്ല. നിങ്ങളുടെ നേട്ടങ്ങൾ സ്വയം അംഗീകരിക്കുക., എല്ലാവർക്കും അവ ലഭിക്കണമെന്നില്ല.

  റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള അസാധാരണമായ ചില പെരുമാറ്റങ്ങൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. അസ്വസ്ഥതകളോ നിരാശയോ തോന്നുന്ന മാസം. മാസാവസാനം ഒരു സമ്മാനം നൽകി നിങ്ങളുടെ പങ്കാളി നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കരിയർ: കരിയറുമായി ബന്ധപ്പെട്ട് യാത്രകൾക്ക് അവസരം ലഭിച്ചേക്കാം. വരാനിരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉടലെടുത്തേക്കാം. ഭാഗ്യ നിറം: വയലറ്റ്

  ഏപ്രിൽ
  നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും നിങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടാകും. ആരെയെങ്കിലും വിശ്വസിക്കുന്നതിന് മുമ്പ് നിങ്ങൾ രണ്ടുതവണ ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ രംഗത്തുള്ളവർക്കും സർക്കാർ ജോലിക്കാർക്കും ജീവിതത്തിൽ വലിയ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളെ കുറിച്ചുള്ള ചില അന്വേഷണങ്ങൾ ഉടൻ നടന്നേക്കാം. പണത്തിന്റെ വരവ് വർധിക്കും. ജീവിതത്തിൽ ഏകാന്തത അനുഭവിക്കേണ്ടി വരുന്ന സമയമാണ്.

  റിലേഷൻഷിപ്പ്: താരതമ്യേന വളരെ ശാന്തമായ മാസമാണ്. നിങ്ങളുടെ പങ്കാളിയുമായി വഴക്കിനുള്ള സാധ്യത വളരെ കുറവാണ്. അവിവാഹിതനാണെങ്കിൽ, ഒരു അടുത്ത സുഹൃത്തിനോട് നിങ്ങൾക്ക് ഇഷ്ടം തോന്നിയേക്കാം. കരിയർ: വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുള്ള മാസം. ഭാഗ്യ നിറം: മഞ്ഞ

  മെയ്
  ഈ മാസം നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുമായി ദീർഘനേരം സംസാരിക്കാനും ഇടപഴകാനും സമയം കണ്ടെത്തിയേക്കാം. മറ്റുള്ളവർ നിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. ജോലിയിൽ മുതിർന്ന ചില ജീവനക്കാർക്ക് പെട്ടെന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം.

  റിലേഷൻഷിപ്പ്: ഒരു ഇടവേള എടുത്ത് നിങ്ങളുടെ ദാമ്പത്യ അല്ലെങ്കിൽ പ്രണയ ബന്ധത്തിലെ നിങ്ങളുടെ വശത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. കരിയർ: മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഭാഗ്യ നിറം: വെളുപ്പ്

  ജൂൺ
  നിങ്ങളുടെ ഉള്ളിൽ നല്ല മാറ്റം കൊണ്ടുവരാൻ ഒരു പഴയ സുഹൃത്തിന് കഴിഞ്ഞേക്കും. വിശ്രമം ലഭിക്കാത്ത തിരിക്കുപിടിച്ച മാസമായിരിക്കും. തീർപ്പുകൽപ്പിക്കാത്ത പല ജോലികളും അധിക സമയം എടുത്തേക്കാം. വൈകുന്നേരങ്ങൾ കൂടുതൽ രസകരമായി മാറും. ജോലിയിൽ ഗൃഹപാഠവും സ്ഥിരോത്സാഹവും ആവശ്യമായി വന്നേക്കാം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ ബന്ധത്തിൽ ആവശ്യമുള്ളത്ര പങ്കാളിത്തം നിങ്ങൾ ഉറപ്പു വരുത്തണം. വിദേശത്തേയ്ക്ക് വിവാഹം കഴിഞ്ഞ് പോകുന്നവർക്ക് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുത്തേക്കും. കരിയർ: ഒരു ചെറിയ മുൻകൂർ ആസൂത്രണം നിങ്ങളുടെ ദിവസം ലാഭത്തിലാകാൻ സഹായിച്ചേക്കാം. ആവേശകരമായി തോന്നിയേക്കാവുന്ന ഒരു പുതിയ തൊഴിൽ മേഖല കണ്ടെത്താനാകും. ഭാഗ്യ നിറം: ബീജ്

  ജൂലൈ
  നിങ്ങൾ ചെയ്ത തെറ്റിന്റെ കുറ്റം മറ്റാരുടെയെങ്കിലും മേൽ ചുമത്തരുത്. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചില വിശ്വാസ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം. ജോലിസ്ഥലത്ത് നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തിയേക്കും. സഹായം ആവശ്യമുള്ള ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കും.

  റിലേഷൻഷിപ്പ്: ഒരു പുതിയ വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. ഓൺലൈനിൽ കണ്ടുമുട്ടുന്നവരായിരിക്കും അത്. നിങ്ങൾക്ക് ഇതിനകം അറിയാവുന്ന ഒരാൾക്ക് നിങ്ങളോട് താൽപ്പര്യമുണ്ടാകാം. പക്ഷേ അത് പ്രകടിപ്പിക്കാൻ മടി കാണും. വിവാഹിതനാണെങ്കിൽ, നിങ്ങൾക്ക് ഒറ്റയ്ക്ക് കുറച്ച് നാൾ കഴിയേണ്ടി വന്നേക്കാം. കരിയർ: ജോലിയിൽ നിങ്ങൾ ആഗ്രഹിക്കുന്നത് ഈ മാസം ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ആരെങ്കിലും നിങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടാവും. ഭാഗ്യ നിറം: ടാംഗറിൻ

  ഓഗസ്റ്റ്
  വളരെയധികം വിമർശനാത്മകമായി വിശകലനം ചെയ്യുന്നത് വഴി ചില കാര്യങ്ങൾ നശിക്കാൻ കാരണമായേക്കും. ചെറിയ കാര്യങ്ങൾക്ക് പോലും തർക്കിക്കുന്നതും ദേഷ്യപ്പെടുന്നതും ഒഴിവാക്കുക. പ്രകൃതിയോട് അടുത്ത് നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെയും ധ്യാനത്തിലൂടെയും നിങ്ങൾക്ക് സമാധാനം കണ്ടെത്താനാകും. നിങ്ങളെ സ്വാധീനിച്ച ഒരാളെ പരിചയപ്പെടാൻ സാധിക്കും.

  റിലേഷൻഷിപ്പ്: പഴയ പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ മുൻകാല ഓർമ്മകളിലൂടെ കടന്നുപോയേക്കാം. കരിയർ: നിങ്ങൾക്ക് മുന്നിൽ ഒരു ആവേശകരമായ ജോലി കടന്നു വന്നേക്കാം. മികച്ച പ്രതിഫലം നൽകുന്ന ജോലിയായിരിക്കും അത്. ഭാഗ്യ നിറം: നീല

  സെപ്റ്റംബർ
  സുഹൃത്തുക്കളാണ് നിങ്ങളുടെ ഏറ്റവും വലിയ ആശ്വാസമെന്ന് തെളിയിക്കുന്ന മാസമാണിത്. വിലപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ടാൽ അത് ഉടൻ കണ്ടെത്താനാകും.

  റിലേഷൻഷിപ്പ്: നിങ്ങളുടെ റിലേഷൻഷിപ്പിൽ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുനൽകുന്ന ഒരു സർപ്രൈസ് നിങ്ങൾക്ക് ലഭിച്ചേക്കാം. കരിയർ: നിങ്ങളെ ജോലിക്കെടുക്കാൻ താൽപ്പര്യമുള്ള ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. നിങ്ങൾക്ക് പതിവിലും കൂടുതൽ ആത്മവിശ്വാസം തോന്നും. ഭാഗ്യ നിറം: അക്വാമറൈൻ ബ്ലൂ

  ഒക്ടോബർ
  യാത്രകൾ നടത്താൻ അവസരം ലഭിക്കും. അത് കുറച്ച് കാലത്തേയ്ക്ക് കൂടി നീളും. ഇത്തരം യാത്രകൾ നിങ്ങൾക്ക് പുതിയ ആശയങ്ങളും ചിന്തകളും നൽകിയേക്കാം. ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  റിലേഷൻഷിപ്പ്: ഒരു രസികനായ വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. കുട്ടിക്കാലം മുതൽ പരിചയമുള്ള ഒരാൾ നിങ്ങളെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചേക്കാം. ഒരു പഴയ കത്ത് അല്ലെങ്കിൽ ഒരു മെയിൽ പഴയ ചില ഓർമ്മകൾക്ക് കാരണമായേക്കാം. കരിയർ: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ഫലം ലഭിക്കും. നിങ്ങളുടെ ഹോബിയിലൂടെ നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാൻ കഴിയുമെങ്കിൽ അത് നല്ലൊരു നീക്കമായിരിക്കും. ഭാഗ്യ നിറം: പർപ്പിൾ

  നവംബർ
  സാധ്യതയും പ്രതീക്ഷയുമാണ് ഈ മാസം നിങ്ങളെ മുന്നോട്ട് നയിക്കുക. നിങ്ങൾ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും സ്ഥിരത പുലർത്തുക. താമസിയാതെ സുഹൃത്തുക്കൾക്കൊപ്പം ഒരു ഒത്തുചേരലിന് അവസരം ലഭിക്കും.

  റിലേഷൻഷിപ്പ്: നിങ്ങളുമായി അടുപ്പമുള്ള ആരെങ്കിലും പെട്ടെന്ന് നിങ്ങളെ വിട്ട് പോകാൻ തീരുമാനിച്ചേക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് പെട്ടെന്ന് ഒരു ശൂന്യത അനുഭവപ്പെടേണ്ടി വന്നേക്കാം. പക്ഷേ അത് താൽക്കാലികമായിരിക്കും. നിങ്ങൾക്ക് ചുറ്റുമുള്ള ചില പുതിയ മുഖങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുകയും മുന്നോട്ട് പോകാനുള്ള കാരണങ്ങളെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും. കരിയർ: മാനേജ്മെന്റിൽ ചില മാറ്റങ്ങളുണ്ടാകാം, അതിനാൽ ജോലിയിലെ നിങ്ങളുടെ റോളിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഉടൻ ജോലി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടുതൽ നേട്ടം പ്രതീക്ഷിക്കാം. ഭാഗ്യ നിറം: റോയൽ ബ്ലൂ

  ഡിസംബർ
  എന്നും ചെയതു കൊണ്ടിരിക്കുന്ന ജോലി മാറ്റി വയ്ക്കേണ്ടി വന്നേക്കാം. ജോലിയെക്കാൾ മറ്റ് കാര്യങ്ങൾക്ക് ശ്രദ്ധ ആവശ്യമായി വരും. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് ചുറ്റും ഒരു ആത്മീയ അന്തരീക്ഷം അനുഭവപ്പെടും. വിദേശത്ത് നിന്ന് അതിഥികൾ എത്തുകയോ അതിഥികളെ കാത്തിരിക്കുകയോ ചെയ്യുന്ന മാസമായിരിക്കും ഇത്.

  റിലേഷൻഷിപ്പ്: മനസ്സിലുള്ള കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കും. ചില സമയങ്ങളിൽ അടക്കി വച്ച വികാരങ്ങൾ പുറത്തു വന്നേക്കാം. കരിയർ: ജോലിസ്ഥലത്ത് ചിലർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. എന്നാൽ നിങ്ങൾക്ക് അത് മറികടക്കാൻ കഴിയും. നിങ്ങൾക്ക് പ്രവർത്തിക്കാൻ ഒരു പുതിയ ടീമിനെ ലഭിക്കും. എന്നാൽ ചില നിർണായക കാര്യങ്ങളിൽ കാലതാമസം ഉണ്ടായേക്കാം. ഭാഗ്യ നിറം: ലാവെൻഡർ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com

  Published by:Jayesh Krishnan
  First published: