• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology Scorpio 2023 | മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം; പെരുമാറ്റത്തിൽ മാന്യത പുലർത്തുക; വൃശ്ചിക രാശിക്കാരുടെ വര്‍ഷഫലം

Astrology Scorpio 2023 | മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം; പെരുമാറ്റത്തിൽ മാന്യത പുലർത്തുക; വൃശ്ചിക രാശിക്കാരുടെ വര്‍ഷഫലം

വൃശ്ചിക രാശിയിൽ (ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ) ജനിച്ചവരുടെ 2023ലെ വർഷഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com

 • Share this:

  ജനുവരി

  നിങ്ങൾ എടുത്ത ചില തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് തോന്നിയേക്കാം. ഒരു വ്യക്തി കാരണം, മറ്റുള്ളവർ നിങ്ങളെ കുറിച്ച് തെറ്റിദ്ധരിച്ചേക്കാം. അവിവാഹിതർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്.

  റിലേഷൻഷിപ്പ്: ഒരു ബാല്യകാല സുഹൃത്തിന് നിങ്ങളോട് പ്രണയം തോന്നിയേക്കാം. നിങ്ങളുടെ പെരുമാറ്റത്തിൽ മാന്യത പുലർത്താൻ ശ്രദ്ധിക്കുക.

  കരിയർ: ജോലി ചെയ്യാനുള്ള ഊർജം ലഭിക്കും. ജോലിസംബന്ധമായ ചില പ്രശ്നങ്ങൾക്ക് ഈ മാസം പരിഹാരം കാണാനാകും. നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നല്ല ഫലങ്ങൾ നൽകും.

  ഭാഗ്യ നിറം: ആകാശനീല

  ഫെബ്രുവരി

  ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മുതിർന്നയാളുടെ മാർ​ഗ നിർദ്ദേശം ലഭിക്കും. അത് ഏറെ വിലപ്പെട്ടതായി നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കുന്നവരും ക്ഷമയുള്ളവരുമായ നല്ല ആളുകളടങ്ങിയ ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിക്കും. നിങ്ങൾ പുതിയ നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയിടുകയാണെങ്കിൽ, ശരിയായ മാർ​ഗനിർദ്ദേശം തേടുക. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

  റിലേഷൻഷിപ്പ്: പ്രണയ ബന്ധത്തിലുള്ളവർക്ക് താൽകാലികമായി ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. അതിന്റെ സൂചനകൾ മുൻപേ നിങ്ങൾക്ക് ലഭിച്ചു തുടങ്ങിയേക്കും.

  കരിയർ: കരിയറിൽ ഒരു മാറ്റത്തിനു സാധ്യതയുണ്ട്. അതു നിങ്ങൾക്ക് പുതിയ ഊർജം നൽകും. ‌ നിങ്ങൾക്ക് പുതിയൊരു സ്ഥാനം ലഭിച്ചേക്കും. ഒരു സഹപ്രവർത്തകൻ ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും നിങ്ങളുടെ ചിന്തയെ സ്വാധീനിക്കുകയും ചെയ്തേക്കാം.

  ഭാഗ്യ നിറം: മജന്ത

  മാർച്ച്

  ചില ജോലികൾ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ, അനായാസം പൂർത്തിയാക്കിയേക്കാം. ഒരു സംരംഭകൻ പുതിയ ഒരു ഓഫറുമായി നിങ്ങളെ സമീപിച്ചേക്കാം. സംശയങ്ങൾ കൂടുന്നത് നിങ്ങളുടെ ജോലിയുടെ വേഗത ഇല്ലാതാക്കിയേക്കാം. ഒറ്റക്ക് ഒരു ബജറ്റ് ട്രിപ്പ് പോകാൻ സാധ്യതയുണ്ട്.

  റിലേഷൻഷിപ്പ്: വിശ്വസ്തനല്ലാത്ത ഒരു വ്യക്തിയുമായി നിങ്ങൾ ബന്ധം സ്ഥാപിക്കാനിടയുണ്ട്. ആ​ ബന്ധത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ മുൻകോപം കുറയ്ക്കണം

  കരിയർ: ഓഫീസിലെ നല്ല തൊഴിൽ അന്തരീക്ഷം നിങ്ങളെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സഹായിച്ചേക്കാം. അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റിലെ ആരെങ്കിലും നിങ്ങളുടെ സമാധാനം കെടുത്തിയേക്കാം. ഫോറെക്‌സുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നത് നല്ലതാണ്.

  ഭാഗ്യ നിറം: അക്വാ ബ്ലൂ

  ഏപ്രിൽ

  നിങ്ങൾ നേരത്തെ പ്രവർത്തിച്ചതുപോലുള്ള ആവേശത്തോടെ ഇപ്പോൾ പ്രവർത്തിക്കണമെന്നില്ല. ഒരു ആത്മ പരിശോധന ആവശ്യമായി വന്നേക്കാം. കുടുംബത്തിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുൻകാല തെറ്റുകൾ പുതിയ ഉൾക്കാഴ്ച നൽകിയേക്കാം. ഒരു ഔട്ടിങ്ങ് പോകുന്നത് നല്ലതാണ്. നിങ്ങളുടെ മാറ്റത്തിൽ നിങ്ങൾ തന്നെ ആശ്ചര്യപ്പെട്ടേക്കാം.

  റിലേഷൻഷിപ്പ്: പുറമേക്ക് എല്ലാം നല്ലതായി തോന്നുമെങ്കിലും നിങ്ങളുടെ പ്രണയ ബന്ധത്തിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രണയിക്കുന്നവരോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് അവസാനിപ്പിച്ചേക്കാം.

  കരിയർ: കരിയർ ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോകാനിടയില്ല. പക്ഷേ ഉടൻ ചില മാറ്റങ്ങൾ സംഭവച്ചേക്കാം. ജോലി സമ്മർദ്ദം നിങ്ങളെ ബാധിക്കാനിടയുണ്ട്. നിങ്ങൾ ഒരു എഴുത്തുകാരനാണെങ്കിൽ ഈ മാസം ചില നല്ല വാർത്തകൾ കേൾക്കാം.

  ഭാഗ്യ നിറം: ബ്രൗൺ

  മെയ്

  നിങ്ങൾ ഒരു വിജയകരമായ ഒരു ബിസിനസിനെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കിൽ, അതിന് അടിത്തറയിടാനും ജോലികൾ വേഗത്തിലാക്കാനും ഇപ്പോൾ തന്നെ ആരംഭിക്കണം. നിരവധി അഭ്യുദയകാംക്ഷികൾ നിങ്ങളോടൊപ്പം സഹകരിക്കാൻ വന്നേക്കാം. കുടുംബത്തിലെ വഴക്ക് പലരിലും അസ്വസ്ഥത സൃഷ്ടിച്ചേക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ഷോപ്പിംഗ് നടത്തുന്നത് സന്തോഷം നൽകിയേക്കും.

  റിലേഷൻഷിപ്പ്: നിങ്ങളുടെ നാട്ടിലെ ഒരാൾക്ക് നിങ്ങളോട് ഇഷ്ടം തോന്നിയേക്കാം, നിങ്ങൾ അതിനെക്കുറിച്ച് കേൾക്കുകയും ചെയ്യും. ഒരു ചെറിയ തർക്കം ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം.

  കരിയർ: ഒരു പുതിയ കാഴ്ചപ്പാട് നിങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ സ്വന്തം ആശയങ്ങൾ നടപ്പിലാക്കാൻ സാധ്യതയുണ്ട്.

  ഭാഗ്യ നിറം: ചുവപ്പ്

  ജൂൺ

  ഒരു ആക്ഷൻ ഓറിയന്റഡ് പ്ലാൻ ആവശ്യമായി വന്നേക്കാം. പുതിയതായി എന്തെങ്കിലും തുടങ്ങാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ ആരംഭിക്കണം. കൂടുതൽ ആളുകളുമായി ബന്ധം സ്ഥാപിക്കേണ്ടി വന്നേക്കാം. കുടുംബം പിന്തുണ നൽകും.

  റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും. ആരെങ്കിലുമൊക്കെ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടാകാം. ശ്രദ്ധയോടെ ഉണ്ടാക്കിയ പദ്ധതി ചിലപ്പോൾ യാഥാർത്ഥ്യമാകണമെന്നില്ല.

  കരിയർ: നിങ്ങളുടെ ആശയങ്ങൾക്ക് ചിറകു നൽകാൻ പറ്റിയ സമയമാണ് ഇത്. നിങ്ങളുടെ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുള്ളവരോട് അധികം പങ്കുവെയ്ക്കാത്തതാണ് നല്ലത്. നിങ്ങളുടെ അനാവശ്യമായ കോപം നിയന്ത്രിക്കേണ്ടതായി വന്നേക്കാം. ഒരു പഴയ സഹപ്രവർത്തകൻ സഹായത്തിന് എത്തിയേക്കാം.

  ഭാഗ്യ നിറം: നീല

  ജൂലൈ

  ജോലിയും വ്യക്തിജീവിതവും തമ്മിൽ ഇടകലർത്തരുത്. പ്രത്യേകിച്ചും നിങ്ങൾ ഒരു തെറ്റ് വരുത്തുന്നത് കാണാൻ ചിലർ കാത്തിരിക്കുമ്പോൾ. നേരത്തെ നിങ്ങളെ പിന്തുണച്ചിരുന്ന എല്ലാവരും ഇപ്പോൾ ഒപ്പം ഉണ്ടാകണം എന്നില്ല. നിങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

  റിലേഷൻഷിപ്പ്: നിങ്ങൾ അവഗണിക്കുകയാണെന്ന് ചിലർക്ക് തോന്നിയേക്കാം. പങ്കാളികളുമായി കൂടുതൽ വ്യക്തമായി ആശയവിനിമയം നടത്തുക.

  കരിയർ: നിങ്ങളുടെ ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പുതിയ റോൾ ലഭിച്ചേക്കും.
  ഭാഗ്യ നിറം: ചുവപ്പ്

  Also Read-Astrology Aries 2023 | ജോലിസ്ഥലത്ത് പുതിയ പദവി ലഭിക്കും; ആരോഗ്യം ശ്രദ്ധിക്കുക; മേടം രാശിക്കാരുടെ വർഷഫലം

  ഓഗസ്റ്റ്

  മുൻകാലങ്ങളിൽ എടുത്ത ഒരു തീരുമാനത്തെ കുറിച്ച് നിങ്ങൾ മാറി ചിന്തിച്ചേക്കാം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടരുത്. നിങ്ങൾ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചില പ്രോജക്റ്റുകൾ വിജയം കണ്ടേക്കാം. സ്ഥിരമായി ധ്യാനിക്കുന്നത് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കിയേക്കാം.

  റിലേഷൻഷിപ്പ്: ബന്ധങ്ങളിൽ തെറ്റിദ്ധാരണകളും അസ്വസ്ഥതകളും ഉണ്ടാകാം. നിങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടിയ ഒരാൾ അടുത്ത ബന്ധം സ്ഥാപിച്ചേക്കാം.

  കരിയർ: കരിയറിൽ നിങ്ങൾ നേടാൻ ഉദ്ദേശിച്ചത് നടക്കാത്തതിനാൽ നിരാശ തോന്നിയേക്കാം. അടുത്ത സുഹൃത്ത് ബിസിനസിൽ പങ്കാളിയാകാൻ തയ്യാറാകും

  ഭാഗ്യ നിറം: മരതകപ്പച്ച

  സെപ്റ്റംബർ

  വരും കാലങ്ങളിൽ വളരെ ഉപകാരപ്രദമായേക്കാവുന്ന ചില സ്വാധീനമുള്ള ആളുകളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ കാഴ്ചപ്പാട് തുറന്നു പ്രകടിപ്പിക്കാൻ മടിക്കരുത്. ഒരു ഒത്തുചേരലിനുള്ള ക്ഷണം നിങ്ങൾക്ക് ലഭിച്ചേക്കാം.

  റിലേഷൻഷിപ്പ്: വിവാഹാലോചനകൾ വരും. തകർന്ന ബന്ധങ്ങൾ പുനസ്ഥാപിക്കപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതപങ്കാളി ചില രഹസ്യങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞേക്കാം.

  കരിയർ: കായികരംഗത്തും പ്രവർത്തിക്കുന്നവർ വിജയം നേടും. കരിയറിൽ പ്രമോഷന് സാധ്യതയുണ്ട്.

  ഭാഗ്യ നിറം: മഞ്ഞ

  ഒക്ടോബർ

  നിങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ചുറ്റുമുള്ള എല്ലാവരെയും അത്ഭുതപ്പെടുത്താൻ സാധിക്കും. ഒരു കാരണവുമില്ലാതെ ചിലപ്പോൾ ആളുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. നിങ്ങളുടെ സൗഹൃദ മനോഭാവം മറ്റുള്ളവരെ ആകർഷിച്ചേക്കാം. നിങ്ങളുടെ കുടുംബത്തിലെ മുതിർന്ന ആരെങ്കിലും നിങ്ങളുടെ സഹായത്തിനായി കാത്തിരിക്കുന്നുണ്ടാകും. അടുക്കളയിലും പാചകത്തിലും സമയം കൂടുതൽ ചിലവഴിച്ചേക്കാം, പക്ഷേ അത് ആരെങ്കിലും നിർബന്ധിച്ചിട്ടാകാം.

  റിലേഷൻഷിപ്പ്: നിങ്ങളുടെ ദേഷ്യവും ആശങ്കയുമെല്ലാം കുറയ്ക്കണം. ഒരു പുതിയ വ്യക്തി നിങ്ങളുടെ ശ്രദ്ധ നേടിയേക്കാം.

  കരിയർ: മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ മറന്നേക്കുക. ഭാവിയിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാൻ ശ്രമിക്കുക

  ഭാഗ്യ നിറം: വെള്ള

  നവംബർ

  നിങ്ങൾ എല്ലാ രണ്ട് ദിവസം കൂടുമ്പോഴും പുറത്തുപോകാൻ ആഗ്രഹിക്കുന്നവരാകും. അത് നിയന്ത്രിക്കേണ്ട സമയമാണിത്. നിങ്ങൾക്ക് എഴുതാൻ താൽപ്പര്യമുണ്ടെങ്കിൽ, ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിത്. ക്രിയേറ്റീവായ ആളുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുക.

  റിലേഷൻഷിപ്പ്: പങ്കാളികൾ ഒരുമിച്ചുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നത് നിങ്ങളുടെ പ്രഥമ പരിഗണനയായിരിക്കണം.

  കരിയർ: നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അറിവു നേടാനുമുള്ള സമയമാണിത്. നിങ്ങളുടെ ബയോ ഡേറ്റ അപ്ഡേറ്റ് ചെയ്യണം. ഒരു കീഴുദ്യോ​ഗസ്ഥന് നിങ്ങളുടെ സമയവും സഹകരണവും ആവശ്യമായി വന്നേക്കാം.

  ഭാഗ്യ നിറം: മിഡ്‌നൈറ്റ് ബ്ലൂ

  ഡിസംബർ

  നിങ്ങൾ നിരവധി സാങ്കേതിക വിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടാകാം. അത് നല്ല കാര്യങ്ങൾക്കായി ഉപയോ​ഗപ്പെടുത്തണം. ചില സമയങ്ങളിൽ നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. നിങ്ങളെ ഇന്നത്തെ നിങ്ങൾ ആക്കുന്നതിന് വളരെയധികം പിന്തുണച്ചിട്ടുള്ള ആളുകൾ ഉണ്ടാകാം. അവരെ മറക്കരുത്. ഭൗതിക സുഖങ്ങൾ നേടുന്നതിലൂടെയും ആഢംബര ജീവിതശൈലിയിലൂടെയും നിങ്ങൾ എല്ലാം നേടിയിട്ടുണ്ടാകില്ല. ജീവിതത്തിൽ യഥാർത്ഥ സന്തോഷം നേടാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. വിമർശനങ്ങൾ സ്വീകരിക്കുക.

  റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളി നിങ്ങളുടെ വിചിത്രമായ ചില ശീലങ്ങൾ കണ്ടെത്തിയേക്കാം. അവ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. നിങ്ങളുടെ ബന്ധങ്ങൾ ഉടയാതെ കാത്തു സൂക്ഷിക്കുക. അതിനുള്ള ഏറ്റവും നല്ല മാർ​ഗം മികച്ച ആശയ വിനിമയമാണ്.

  കരിയർ: നിങ്ങൾക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. കരിയറിലും ജീവിതത്തിലും സന്തോഷമുള്ള സമയമായിരിക്കാം ഇത്. ജോലിസ്ഥലത്ത് ഒരു മുതിർന്നയാൾ നിങ്ങളെ ഉയർന്ന റോളിലേക്ക് ശുപാർശ ചെയ്തേക്കാം.

  ഭാഗ്യ നിറം: വയലറ്റ്

  Published by:Arun krishna
  First published: