ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ട സമയമാണ് ഇന്ന്. അതിനാൽ ഇന്ന് നിങ്ങൾ മുന്നോട്ടു പോയി ചെയ്യാനുള്ള കാര്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുക. അതേസമയം ഇന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ ആശയകുഴപ്പത്തിലേക്ക് നയിച്ചേക്കാം. എങ്കിലും നിങ്ങൾക്ക് ആവശ്യമായ വിശ്രമം ഇന്ന് ലഭിക്കും. ഭാഗ്യ ചിഹ്നം – സ്പടിക നിർമ്മിതമായ ഒരു അലങ്കാര പാത്രം
ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ പദ്ധതിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ അത് വീണ്ടും ചെയ്യുന്നതിലേക്ക് നയിക്കാം. അതേസമയം നിങ്ങൾ ഈ ദിവസം ഏതെങ്കിലും യാത്രകൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ അത് ഇപ്പോൾ തന്നെ നടത്തുന്നതായിരിക്കും ഉചിതം. കൂടാതെ ഇന്ന് ചില കാര്യങ്ങളെ കുറച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം നിങ്ങൾ പ്രകടിപ്പിക്കും. ഭാഗ്യ ചിഹ്നം – ഒരു മഞ്ഞ സ്ഫടികം
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നിങ്ങളെ തേടിയെത്താം. കൂടാതെ ഇന്ന് നിങ്ങൾക്ക് വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും. കാരണം പുരോഗതി കൈവരിക്കാനുള്ള വലിയ പരിശ്രമത്തിലാണ് നിങ്ങൾ. അതേസമയം നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളെ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരിക്കാം. നിങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു രഹസ്യം ഇന്ന് വെളിപ്പെടാനും സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം – മൺപാത്രം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ മനസ്സിലുള്ള ദേഷ്യം പുറത്തു പ്രകടിപ്പിക്കുക. കാരണം നിങ്ങളുടെ വികാരങ്ങൾ അടക്കി നിർത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കുറച്ച് അകലെ നിന്ന് ജോലിസ്ഥലത്തേക്ക് പുതിയ അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്താം. അതേസമയം നിങ്ങളുടെ സഹോദരങ്ങൾക്ക് ഈ ദിവസം നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം – രണ്ട് തൂവലുകൾ
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചിന്തകൾ വർദ്ധിക്കും. അതിനാൽ ആദ്യം മനസ്സുകൊണ്ട് സ്വീകരിച്ചതിനുശേഷം മാത്രം ഏതു പുതിയ കാര്യങ്ങളിലേക്കും നീങ്ങുക . അതേസമയം നിങ്ങളുടെ വയറുമായി ബന്ധപ്പെട്ട് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം – ഒരു പിരമിഡ്
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങൾക്ക് ചില ചുമതലകൾ നിർവഹിക്കേണ്ടി വന്നേക്കാം. പുതിയ പദ്ധതിക്കായുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതായും വന്നേക്കാം. അതേസമയം ഈ ദിവസം നിങ്ങളുടെ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് പരമാവധി പ്രയോഗിക്കാൻ ശ്രമിക്കുക. എന്നാൽ ഭക്ഷണ കാര്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം – ലേബൽ
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കൂടുതൽ അവസരങ്ങൾ വിനിയോഗിച്ച് നിങ്ങളുടെ സമയപരിധി നഷ്ടമാക്കരുത്. കൂടാതെ ഇന്ന് എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലർത്തി മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. ഈ സമയം നിങ്ങൾ ചെയ്തുതീർക്കാത്ത ചില കാര്യങ്ങൾ വീണ്ടും പുനരാരംഭിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഒരു പഴയ സുഹൃത്തുമായുള്ള കൂടിച്ചേരൽ നിങ്ങൾക്ക് ഇന്ന് പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം – പഴയ കാർ
സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാൻ സാധ്യതയില്ല. കൂടാതെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. നിങ്ങളുടെ സഹോദരന്റെ ഒരു സുഹൃത്ത് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രേരണ നൽകിയേക്കാം അതേസമയം വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിങ്ങൾ ഈ ദിവസം ചെലവഴിക്കുന്നത് നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. ഭാഗ്യ ചിഹ്നം – ഒരു മങ്ങിയ ചിത്രം
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ മനസ്സിൽ വെറുതെ ഊഹിച്ച ഒരു കാര്യം സത്യമായി മാറിയേക്കാം. കുടുംബവുമായി ബന്ധപ്പെട്ട ചില പുതിയ കാര്യങ്ങൾ ഈ ദിവസം നിങ്ങൾ അറിയാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് നിങ്ങൾ ജോലിയേക്കാൾ കൂടുതൽ പ്രാധാന്യം കുടുംബത്തിനായിരിക്കും നൽകുക. വളരെ സങ്കീർണമായ ഒരു പ്രശ്നം പരിഹരിക്കാനും നിങ്ങൾക്ക് ഈ ദിവസം സാധിക്കുന്നതാണ്. ഭാഗ്യ ചിഹ്നം – ഒരു ധാന്യ പാത്രം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കാന്നതാണ് നല്ലത്. കൂടാതെ ഇന്ന് നിങ്ങൾ വളരെ തന്ത്രപരമായി തീരുമാനങ്ങൾ എടുക്കും. അത് നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കാം. ഈ ദിവസം വിവേകത്തോടെ മുന്നോട്ടുപോകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇപ്പോൾ ഒരു ചെറിയ യാത്ര നടത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും. ഭാഗ്യ ചിഹ്നം – മരം കൊണ്ടുള്ള ഫ്രെയിം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അത് ഉപേക്ഷിക്കുന്നതായിരിക്കും ഇപ്പോൾ ഉചിതം. കൂടാതെ ജോലിസ്ഥലത്ത് നിങ്ങളുടെ വിവരങ്ങൾ മറ്റൊരാൾ ചോർത്തിയെടുക്കാനും സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ജാഗ്രതപാലിച്ചു മുന്നോട്ടുപോകുക. അതേസമയം നിങ്ങളെ തേടി ഈ ദിവസം ഒരു സന്തോഷ വാർത്ത എത്തിയേക്കാം. ഉടൻ തന്നെ ഒരു നല്ല മാറ്റം നിങ്ങൾക്ക് ഈ ദിവസം മുതൽ പ്രതീക്ഷിക്കാവുന്നതാണ്. ഭാഗ്യ ചിഹ്നം – കലത്തിൽ നിറച്ച പഞ്ചസാര
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: കുറച്ചു കാലങ്ങൾക്ക് ശേഷം ഇന്ന് നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് നിന്ന് ഒരു പുതിയ വിശേഷം നിങ്ങൾക്ക് കേൾക്കാം. നിങ്ങൾ ഉള്ളു തുറന്ന് സംസാരിക്കുന്നത് പഴയകാല പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കും. ചില മികച്ച കാര്യങ്ങൾക്കായി ക്ഷമയോടെ കുറച്ചുസമയം കൂടി നിങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം. കൂടാതെ ഇന്ന് എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം മാത്രം അതിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുക. ഈ ദിവസം നിങ്ങൾ ധ്യാനിക്കുന്നത് മനസ്സിന് കൂടുതൽ ശാന്തി നൽകും. ഭാഗ്യ ചിഹ്നം – വയലറ്റ് നിറത്തിലുള്ള പുഷ്പം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.