• HOME
 • »
 • NEWS
 • »
 • life
 • »
 • 17 വര്‍ഷത്തിലേറെയായി നീട്ടി വളര്‍ത്തിയ മുടി ദാനം ചെയ്ത് അമേരിക്കന്‍ കായികതാരം

17 വര്‍ഷത്തിലേറെയായി നീട്ടി വളര്‍ത്തിയ മുടി ദാനം ചെയ്ത് അമേരിക്കന്‍ കായികതാരം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് കായികതാരം തന്റെ ആറടിയോളം നീളമുള്ള മുടി മുറിച്ചത്.

Credits: Facebook

Credits: Facebook

 • Last Updated :
 • Share this:
  മുടി നീട്ടി വളര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലര്‍ക്കും അറിയാം. പ്രത്യേക കേശസംരക്ഷണവും, നീളമുള്ള മുടികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആലോചിക്കുമ്പോള്‍ പലരും അതില്‍ നിന്ന് പിന്തിരിയുകയാണ് പതിവ്. എങ്കിലും വളരെ കഷ്ടപ്പെട്ട് കേശസംരക്ഷണം നടത്തി മുടി വളര്‍ത്തുന്നവര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതുമായിരിക്കും അവരുടെ മുടി. എന്നാല്‍ ഒരു യുഎസ് കായികതാരം നീണ്ട 17 വര്‍ഷമായി, വെട്ടാതെ നല്ലരീതിയില്‍ സംരക്ഷിച്ച് വളർത്തിയ തന്റെ മുടി ഇപ്പോള്‍ മുറിച്ചിരിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് കായികതാരം തന്റെ ആറടിയോളം നീളമുള്ള മുടി മുറിച്ചത്.

  വടക്കന്‍ വിര്‍ജീനിയയില്‍ നിന്നുള്ള സഹബ് കമാല്‍ ഖാന്‍ എന്ന മുപ്പതുകാരിയാണ് മുടി ദാനം ചെയ്ത ആ കായികതാരം. 'ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മുടി ദാനം ചെയ്ത വ്യക്തി' എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന ലക്ഷ്യം തനിയ്ക്കുണ്ടായിരുന്നുവെന്ന് സഹബ് വ്യക്തമാക്കിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നതനുസരിച്ച്, സഹബ് അവസാനമായി തന്റെ മുടി മുറിച്ചത് 13-ാം വയസ്സിലാണ്.

  പ്രൊഫഷണല്‍ സ്‌ക്വാഷ് താരമായ സഹബ്, തന്റെ മുടി അമേരിക്കന്‍ സംഘടനയായ 'ചില്‍ഡ്രന്‍ വിത്ത് ഹെയര്‍ ലോസിന്' ആണ് സംഭാവന ചെയ്തിരിക്കുന്നത്. ചികിത്സാ സംബന്ധമായ കാരണങ്ങളാല്‍ മുടി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി മുടി വച്ച് പിടിപ്പിക്കാന്‍ സഹായിക്കുന്ന സംഘടനയാണിത്. പാകിസ്ഥാനില്‍ നിന്ന് കുടിയേറിവരാണ് സഹബിന്റെ കുടുംബം. എബിസി 13 ന്യൂസിനോട് സഹബ് പറഞ്ഞത്, തന്റെ നീണ്ട മുടിയിഴകകള്‍ക്ക് പിന്നിലെ രഹസ്യം മുത്തശ്ശി തയ്യാറാക്കി നല്‍കുന്ന എണ്ണയാണെന്നാണ്.

  '@childrenwithhairloss ന് സംഭാവന ചെയ്യുന്നു' എന്ന് ക്യാപ്ഷനോടെ തന്റെ മുറിച്ച മുടിയുമായി നല്‍ക്കുന്ന ചിത്രവും സഹബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇപ്പോള്‍, എന്റെ നീളം കുറഞ്ഞ മുടി കാണുമ്പോള്‍ എനിക്ക് ഒരു പരിഭ്രമവും ആവേശവും ഒക്കെ തോന്നാറുണ്ട്, സഹബ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ അച്ഛന്റെ ആശയം, എന്റെ ജീവിതത്തെ മാറ്റിമറിച്ചു... ഞങ്ങളുടെ 18 വര്‍ഷത്തെ സ്വപ്നം ഒടുവില്‍ സാക്ഷാത്കരിച്ചു...' സഹബ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഇന്ന് മുടി നഷ്ടപ്പെട്ട കുട്ടികളോടൊപ്പം, അവര്‍ക്ക് പിന്തുണ നല്‍ക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്, എന്റെ മുടി കുട്ടികളെ സഹായിക്കുമെന്ന് അറിഞ്ഞതില്‍ നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണയ്ക്ക് എന്റെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും ദാതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു!' അവള്‍ കൂട്ടിച്ചേര്‍ത്തു.


  സഹബിന്റെ സംഭാവന ഔദ്യോഗികമായി ഇതുവരെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചിട്ടില്ല. ചില്‍ഡ്രന്‍ വിത്ത് ഹെയര്‍ ലോസ് സംഘടനയ്ക്ക്് 2019ല്‍ ഒരു ലോക റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മുടി ദാനം ചെയ്തതിനായിരുന്നു ആ റെക്കോര്‍ഡ്.

  രസകരമായ മറ്റൊരു കാര്യം ഏറ്റവും വലിയ 'മുടി ദാനം' നടക്കുന്ന സ്ഥലം ഇന്ത്യയിലാണ് എന്നതാണ്. ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രതിനാണ് ആ റെക്കോര്‍ഡ്. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഓരോ വര്‍ഷവും ഏകദേശം 6.5 ദശലക്ഷം ആളുകള്‍ അവരുടെ മുടി അവിടെ ദാനം ചെയ്യുന്നുണ്ട്.
  Published by:Jayesh Krishnan
  First published: