'ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി'; മലയാളി പെൺകുട്ടിയുടെ കോവിഡ് ഗാനത്തിന് അഭിനന്ദനവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

Malayali Girl Covid Song in Australia | 'കൊറോണവൈറസ് നിസാരക്കാരനല്ല, ഇതിന്‍റെ പ്രത്യാഘാതങ്ങൾ വലുതാണ്. എല്ലാവരും പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ നിർദേശങ്ങൾ പാലിക്കണം'- ഇതായിരുന്നു ദെവിയുടെ പാട്ടിലെ വരികൾ.

News18 Malayalam | news18-malayalam
Updated: May 4, 2020, 3:22 PM IST
'ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി'; മലയാളി പെൺകുട്ടിയുടെ കോവിഡ് ഗാനത്തിന് അഭിനന്ദനവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി
devi music-australia
  • Share this:
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. "ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ ഇത്രയും കഴിവ് തെളിയിച്ച ദെവിയിൽനിന്ന് ഭാവിയിലും ഒരുപാട് പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയക്കാർ ഒരുമിച്ച് നിന്ന് വൈറസിനെ തുരത്താൻ ഈ ഗാനം സഹായിക്കും. ദെവിയെപ്പോലെയുള്ള കുട്ടികൾ ഇതിനായി മുന്നോട്ടുവരുന്നത് വലിയ പ്രതീക്ഷയാണ്"- സ്കോട്ട് മോറിസൺ കത്തിൽ എഴുതി.

'കൊറോണവൈറസ് നിസാരക്കാരനല്ല, ഇതിന്‍റെ പ്രത്യാഘാതങ്ങൾ വലുതാണ്. എല്ലാവരും പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ നിർദേശങ്ങൾ പാലിക്കണം'- ഇതായിരുന്നു ദെവിയുടെ പാട്ടിലെ വരികൾ.

'ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഏറെ തിരക്കുള്ളയാളല്ലേ, അദ്ദേഹം ഇത് കാണുമെന്ന് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല'- ദേവാഞ്ജന അയ്യർ പറഞ്ഞു. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി നടത്തുന്ന വാർത്താസമ്മേളനമാണ് ഇത്തരമൊരു ഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിക്കാൻ പ്രേരണയായതെന്ന് ദെവി പറയുന്നു.പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടുന്ന വാർത്തകളാണ് ഗാനം ആലപിക്കാനുള്ള പ്രചോദനമെന്നും ദെവി പറഞ്ഞു.

TRENDING:Liquor shops reopen|പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിനുശേഷം [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

ഓൺലൈൻ ക്ലാസിൽ ഇരിക്കുമ്പോഴാണ് ദെവി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ദേവാഞ്ജന അയ്യർക്ക് പ്രധാനമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. അപ്പോൾത്തന്നെ ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും അത് കാണിച്ചുകൊടുത്തു ദെവി സന്തോഷം പങ്കിട്ടു.

മെൽബണിലെ രാജേഷ് ബാലകുമാറിന്‍റെയും ദീപ്തി പദ്മജ സുധാകരന്‍റെയും മകളാണ് ദേവാഞ്ജന അയ്യർ. 2020 ജനുവരിയിൽ ഗോൾഡ്കോസ്റ്റിൽ നടന്ന യൂറോവിഷൻ ഓസ്ട്രേലിയ മൽസരത്തിന്‍റെ ഉദ്ഘാടനവേദിയിൽ ദെവി പാടിയിരുന്നു.

കടപ്പാട്- എസ്ബിഎസ് മലയാളം
First published: May 4, 2020, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading