രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ വളരെ സൗകര്യപ്രദവും ലളിതവുമായ സംവിധാനം വികസിപ്പിച്ചെടുത്തു എന്ന അവകാശവാദവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. ഉമിനീരിലെ സലൈവയിൽ നിന്ന് ഗ്ലൂക്കോസിന്റെ നില നിർണയിക്കാനുള്ള സംവിധാനമാണ് അവർ വികസിപ്പിച്ചിട്ടുള്ളത്. നിലവിൽ പ്രമേഹരോഗികൾ ഒരു ചെറിയ സൂചി ഉപയോഗിച്ച് പല തവണ കൈവിരലിൽ കുത്തിയെടുക്കുന്ന ചോരത്തുള്ളി ഒരു സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധിച്ചാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കാറുള്ളത്. വേദന ഉളവാക്കുന്ന പ്രക്രിയ ആയതുകൊണ്ടുതന്നെ പല പ്രമേഹരോഗികളും ഈ പരിശോധനകളുടെ എണ്ണം കുറയ്ക്കാറുമുണ്ട്.
എന്നാൽ, ഗ്ലൂക്കോസിന്റെ സാന്നിധ്യം നിർണയിക്കാൻ ശേഷിയുള്ള ഒരു എൻസൈമിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരുടെ സംഘത്തിന് നേതൃത്വം നൽകിയ പോൾ ഡസ്റ്റൂർ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ കാസിൽ സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസർ കൂടിയാണ് പോൾ ഡസ്റ്റൂർ. ഗ്ലൂക്കോസിന്റെ സാന്നിധ്യം കണ്ടെത്താൻ ശേഷിയുള്ള എൻസൈമിനെ ഒരു ട്രാൻസിസ്റ്ററിലൂടെ കടത്തിവിട്ടുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുക. യാതൊരു തരത്തിലും ശരീരത്തെ വേദനിപ്പിക്കാത്ത വിധത്തിലാകും പരിശോധന നടത്താൻ കഴിയുകയെന്നും ഡസ്റ്റൂർ പറയുന്നു. 'വേദനരഹിതവും ചെലവ് കുറഞ്ഞതുമായ ഗ്ലൂക്കോസ് പരിശോധനയാണ് ഈ സംവിധാനത്തിലൂടെ യാഥാർഥ്യമാകുന്നത്. പ്രമേഹരോഗികൾക്ക് അത് കൂടുതൽ പ്രയോജനപ്രദമാകും എന്ന് പ്രതീക്ഷിക്കാം' - ഡസ്റ്റൂർ കൂട്ടിച്ചേർത്തു.
ഹജ്ജ്: ഒരുക്കങ്ങൾ പൂർത്തിയായി; പെർമിറ്റില്ലാത്ത തീർത്ഥാടകരെ തടയും'നമ്മുടെ സലൈവയിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്, ഈ ഗ്ലൂക്കോസിന്റെ സാന്ദ്രത രക്തത്തിലെ ഗ്ലൂക്കോസിന്റേതിന് ആനുപാതികവുമായിരിക്കും. എന്നാൽ, ഉമിനീരിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത രക്തത്തിലേതിനെ അപേക്ഷിച്ച് 100 മടങ്ങോളം കുറവായിരിക്കും. അതിനാൽ, ചെലവ് കുറഞ്ഞതും എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്നതും സാധാരണ ഗ്ലൂക്കോസ് പരിശോധനയെ അപേക്ഷിച്ച് 100 മടങ്ങ് കൃത്യതയേറിയതുമായ സംവിധാനമാണ് ഞങ്ങൾ വികസിപ്പിച്ചെടുത്തത്' - ഡസ്റ്റൂർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഈ സംവിധാനത്തിൽ ഉപയോഗിക്കുന്ന ട്രാൻസിസ്റ്ററുകളിലെ ഇലക്ട്രോണിക് പദാർത്ഥങ്ങൾ മഷികളായതിനാൽ കുറഞ്ഞ ചെലവിൽ പ്രിന്റ് ചെയ്യാൻ കഴിയും. എന്തായാലും, ഗ്ലൂക്കോസ് പരിശോധനയുടെ കാര്യത്തിൽ വലിയ കുതിച്ചു ചാട്ടത്തിനാകും ഈ കണ്ടെത്തൽ വഴിയൊരുക്കുക.
Explained | രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചയും തകർച്ചയുംസോളാർ സെല്ലുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടവേ യാദൃശ്ചികമായാണ് ശാസ്ത്രജ്ഞരുടെ ഈ സംഘം പ്രമേഹ പരിശോധനയ്ക്കുള്ള സംവിധാനം കണ്ടെത്തിയതെന്ന് ഡസ്റ്റൂർ പറയുന്നു. ക്ലിനിക്കൽ പരിശോധനകൾ വിജയിച്ചാൽ ഈ ടെസ്റ്റ് കിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി 6.3 മില്യൺ ഡോളറിന്റെ ധനസഹായമാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്. ഈ കണ്ടെത്തലിന് പിന്നിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് കോവിഡ് പരിശോധന, ഹോർമോൺ പരിശോധന, ക്യാൻസർ പരിശോധന എന്നിവയിലും നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് പ്രൊഫസർ ഡസ്റ്റൂർ പറഞ്ഞു.
സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് പരിശോധന നടത്താൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുക്കാൻ ന്യൂ കാസിൽ സർവകലാശാല ഹാർവാർഡ് സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.