• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒന്ന് ശ്രദ്ധിച്ചാൽ കുളിമുറിയിലെ അപകടങ്ങൾ ഒഴിവാക്കാം

news18
Updated: March 23, 2018, 6:42 PM IST
ഒന്ന് ശ്രദ്ധിച്ചാൽ കുളിമുറിയിലെ അപകടങ്ങൾ ഒഴിവാക്കാം
news18
Updated: March 23, 2018, 6:42 PM IST
കുളിമുറിയിൽ സംഭവിച്ച അപകടങ്ങൾ വഴി നിരവധി മരണങ്ങൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയുടെ നടന വിസ്മയം ശ്രീദേവിക്ക് പിന്നാലെ മലയാളി സീരിയൽ താരം ഹരുണും കുളിമുറിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബാത്ത്ടബ്ബിലെ വെള്ളത്തിലേക്ക് കാൽവഴുതി വീണാണ് ശ്രീദേവി മരിച്ചത്. സമാനമായ രീതിയില്‍ ഹരുണ്‍ കുളിമുറിയില്‍ തലയിടിച്ചു വീണും മരിച്ചു. ഈ സാഹചര്യത്തിൽ കുളിമുറിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള മുന്‍കരുതൽ ഓരോരുത്തരും സ്വീകരിക്കേണ്ടിയിരിക്കുന്നു.

നല്ല ഇനം ബാത്ത്റൂം ടൈലുകള്‍ ഉപയോഗിക്കുകയാണ് പ്രധാന മാർഗം. വീടു പണിയുന്ന ഘട്ടത്തിൽ തന്നെ ബാത്ത്റൂം ടൈലുകള്‍ വാങ്ങുമ്പോൾ തെന്നൽ ഉണ്ടാവാത്ത തരം ടൈലുകള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നല്ല ഇനം ബാത്ത്റൂം ചവിട്ടികളും ചെരുപ്പുകളും ഉപയോഗിക്കുന്നതും വഴുതൽ ഉണ്ടാവാതിരിക്കാൻ സഹായിക്കും.

കുളിമുറി വൃത്തിയായി സൂക്ഷിക്കുന്നതാണ് മറ്റൊരു പ്രധാന മാര്‍ഗം. അഴുക്ക് കെട്ടിക്കിടക്കുന്ന തറയിൽ തെന്നിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും കുളിമുറി കഴുകുന്നതാണ് ഏറ്റവും ഉചിതം.

എപ്പോഴും നനവ് തങ്ങി നിൽക്കുന്നത് ടൈലുകളില്‍ വഴുതൽ ഉണ്ടാവാൻ കാരണമാണ്. അതുകൊണ്ട് തന്നെ കുളിമുറിലെ ലീക്കുകൾ എത്രയും വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കണം.

പ്രയമായവർക്കായി കുളിമുറിയില്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കണം. ഇവർക്കായി പ്രത്യേകം പിടികള്‍ അഥവാ ഗ്രാബ് ബാറുകള്‍ സ്ഥാപിക്കാം.

എല്ലാത്തിനും ഉപരിയായി കുളിമുറിയിലെത്തുമ്പോൾ ശ്രദ്ധയാണ് അത്യാവശ്യം. വേഗത കുളിമുറിയിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്താം.
First published: March 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍