നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Mission Paani | ജലം ജീവാമൃതം; ഇന്ത്യയിലെ ചില  മികച്ച ജലസംരക്ഷണ പദ്ധതികൾ

    Mission Paani | ജലം ജീവാമൃതം; ഇന്ത്യയിലെ ചില  മികച്ച ജലസംരക്ഷണ പദ്ധതികൾ

    വർദ്ധിച്ചുവരുന്ന ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തുടനീളം ആവർത്തിക്കാവുന്ന അത്തരം ചില പദ്ധതികൾ ഇതാ..

    Mission Paani

    Mission Paani

    • Share this:
      മനുഷ്യജീവിതം ശുദ്ധമായ ജലത്തെയും ശുചിത്വത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൺസൂൺ മഴയിലൂടെ ഭൂഗർഭവും ഉപരിതല ജലവും ശേഖരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാരണത്താൽ, നഗര -ഗ്രാമപ്രദേശങ്ങൾ കാലാവസ്ഥയെയും വർഷം തോറുമുള്ള മഴയെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇത് ജലത്തിന്റെ ഗുണനിലവാരത്തിലും മൊത്തത്തിലുള്ള ശുചിത്വത്തിലും കാര്യമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

      ഭാവിയിൽ ജലത്തിന്റെ ആവശ്യം വർദ്ധിക്കുന്നതിനാൽ, ജല സംരക്ഷണത്തിൽ ഒരു കൂട്ടായ ശ്രമം നടത്താൻ സമൂഹം ഒത്തുചേരേണ്ട സമയമാണിത്. ഇതിന്റെ ഭാഗമായി സമീപകാലത്ത്, നിരവധി ചെറുകിട ജലസംരക്ഷണ, ശുചിത്വ പദ്ധതികൾ വിജയകരമായ ഫലങ്ങൾ നൽകുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തുടനീളം ആവർത്തിക്കാവുന്ന അത്തരം ചില പദ്ധതികൾ ഇതാ..

      ജൽ സഞ്ചയ് പദ്ധതി

      ഈ പദ്ധതി നളന്ദയിലാണ് ആരംഭിച്ചിരിക്കുന്നത്. കാർഷിക ഉൽപാദനത്തെ ആശ്രയിച്ചിരുന്ന കർഷകർക്ക് ഉപകാരപ്രദമായ പദ്ധതിയാണിത്. സുസ്ഥിരമായ ഒരു പരിഹാരത്തിനായി ബഹുമുഖ സമീപനമാണ് പദ്ധതി പിന്തുടരുന്നത്. കൂടുതൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നതിലും ജലസേചന ചാനലുകളിൽ നിന്നും പരമ്പരാഗത ജലസ്രോതസ്സുകളിൽ നിന്നും ചെളി നീക്കം ചെയ്യുന്നതിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജലസംഭരണിയുടെ ആവശ്യകതയെക്കുറിച്ചും പദ്ധതി അവബോധം സൃഷ്ടിക്കുന്നുണ്ട്.

      100 കുളങ്ങൾ 50 ദിവസം

      1980ൽ എറണാകുളത്ത് ഏകദേശം 3000 കുളങ്ങൾ ഉണ്ടായിരുന്നു. 2016ൽ ഈ എണ്ണം 700 ആയി ചുരുങ്ങി. ജില്ലയിൽ കടുത്ത വരൾച്ച ബാധിച്ച വർഷം കൂടിയായിരുന്നു അത്. അടുത്ത വർഷം സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചു. ഇത് പൗരന്മാരുടെ ദൈനംദിന ജീവിതം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി.

      ഈ സാഹചര്യത്തിലാണ് '100 കുളങ്ങൾ 50 ദിവസം' എന്ന പദ്ധതി ജില്ലാ കലക്ടർ കെ.മുഹമ്മദ് വൈ.സഫിറുല്ല പ്രഖ്യാപിച്ചത്. ആളുകളുടെ പിന്തുണയോടെ, 43 ദിവസത്തിനുള്ളിൽ അവർക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ജില്ല 60 ദിവസത്തിനുള്ളിൽ 163 കുളങ്ങൾ വൃത്തിയാക്കുകയും ചെയ്തു.

      ജീവിക പദ്ധതി

      80 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്ന ഒരു പ്രധാന കാർഷിക ജില്ലയാണ് ഉധംപൂർ. ഇവിടെ കുളങ്ങൾ ജലസംഭരണ ​​ഘടനകളായി പ്രവർത്തിക്കുന്നു. ജില്ലയിലെ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം എല്ലാ കർഷകർക്കും വെള്ളം നൽകുന്നു. ഇത് ജല സംരക്ഷണത്തിന്റ ഒരു കാര്യക്ഷമമായ മാർഗമാണ്.

      ശുദ്ധമായ വെള്ളവും ശുചിത്വവും ഒരു ആവശ്യം മാത്രമല്ല. അത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ബോധവൽക്കരണത്തോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണിത്.

      ന്യൂസ് 18, ഹാർപിക് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണ് മിഷൻ പാനി. ജലസംരക്ഷണവും പൊതു ശുചിത്വവും എന്നീ ഇരട്ട ലക്ഷ്യങ്ങളാണ് പദ്ധതിയ്ക്ക് പിന്നിലുള്ള. പൗരന്മാർക്ക് മാന്യമായ ജീവിതം നയിക്കാൻ ഇതുവഴ കഴിയും. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ലോഗിൻ ചെയ്ത് നിങ്ങൾക്കും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാം.

      https://www.news18.com/mission-paani/
      Published by:Anuraj GR
      First published:
      )}