• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൈദ്യശാസ്ത്രത്തിന്‍റെ കൈ പിടിച്ച് ആസിയ ജീവിതത്തിലേക്ക്

news18
Updated: April 24, 2018, 10:58 PM IST
വൈദ്യശാസ്ത്രത്തിന്‍റെ കൈ പിടിച്ച് ആസിയ ജീവിതത്തിലേക്ക്
news18
Updated: April 24, 2018, 10:58 PM IST
കൊച്ചി: അരക്കിലോ തൂക്കവുമായി ലോകത്തിലേക്ക് കടന്നുവന്ന കുഞ്ഞ് ആസിയ ജീവിതത്തിലേക്ക് പിച്ചവെക്കുന്നു. 550 ഗ്രാം തൂക്കവുo നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ആറാംമാസം ജനിച്ച കുഞ്ഞാണ് വൈദ്യശാസ്ത്രത്തിന്‍റെ കൈ പിടിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തിയത്. സർക്കാർ മെഡിക്കൽ കോളജും സ്വകാര്യ ആശുപത്രിയും കണ്ണിമ ചിമ്മാതെ നിന്ന് ചികിൽസ നൽകിയപ്പോൾ കുഞ്ഞ് ആസിയ ജീവിതത്തിലേക്ക് കണ്ണ് തുറക്കുകയായിരുന്നു.

മാതാപിതാക്കളായ മുഹമ്മദും ഫൗസിയയും ആസിയ മെഹ്റിൻ എന്നായിരുന്നു അവൾക്ക് പേര് നല്കിയത്. പക്ഷേ, മകളെ പേരുചൊല്ലി വിളിക്കുവാൻ മരുന്നിന്‍റെയും പ്രാർത്ഥനയുടെയും വലിയൊരു കാലം അവർക്കു പിന്നിടേണ്ടി വന്നു. കാരണം വൈദ്യശാസ്ത്രത്തിലെ വിസ്മയകരമായ അതിജീവനം എന്നാണ് ഡോക്ടർമാർ പോലും ആസിയയെ വിശേഷിപ്പിച്ചത്.

രക്ഷപ്പെടുവാൻ ഒരു സാധ്യതയുമില്ലെന്ന് വിധിയെഴുതിയിട്ടും കളമശേരി മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗദ്ധൻ ഡോ.പീറ്റർ വാഴയലുമായി മാതാപിതാക്കൾ ബന്ധപ്പെട്ടു. ഒരാഴ്‌ചത്തെ ചികത്സയ്ക്കു ശേഷം ലിസി ആശുപത്രിയിൽ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ അടിയന്തര ഹ്യദയ ശസ്ത്രക്രിയ നടത്തി. ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞിൽ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് കേരളത്തിൽ ഇതാദ്യമായിട്ട് ആയിരുന്നു.



തുടർന്ന്, ഒരു മാസത്തിലേറെ വെന്‍റിലേറ്ററിലായിരുന്നു ആസിയ. സാമ്പത്തികസ്ഥിതി പരിഗണിച്ച് സൗജന്യമായിട്ടായിരുന്നു ശസ്ത്രക്രിയയും ചികത്സയും. ഒടുവിൽ എല്ലാം അതിജീവിച്ച അവൾ ഇപ്പോൾ തന്‍റെ ഒന്നാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്.
Loading...
ഇപ്പോൾ അഞ്ചു കിലോഗ്രാമിൽ കൂടുതൽ തൂക്കമുണ്ട് ആസിയയക്ക്. ആന്തരിക അവയവങ്ങളെല്ലാം സാധാരണ നിലയിലായി. ഇനി കളിചിരികളുമായി സാധാരണ കുട്ടിയായി അവൾക്ക് ജീവിതത്തിന്‍റെ കൈ പിടിക്കാം.
First published: April 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍