കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതും മൃദുലമായതുമാണ്. അതുകൊണ്ട് തന്നെ അവരുടെ സെൻസിറ്റീവ് ചർമ്മം അവരിൽ മുതിർന്നവരേക്കാൾ അണുബാധകൾക്കും അലർജികൾക്കും കാരണമാകും. കാലാവസ്ഥ, വസ്ത്രങ്ങളുടെ തുണിത്തരങ്ങൾ, അവ കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റുകൾ, അതുപോലെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കുഞ്ഞിന്റെ ചർമ്മത്തിന്റെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം.
കുഞ്ഞുങ്ങളുടെ ഇളം ചർമ്മത്തിന്റെ പരിപാലനത്തിന് അധിക സ്നേഹവും പരിചരണവും ആവശ്യമാണെന്ന് നമുക്കറിയാം. എന്നാൽ എങ്ങനെ നമ്മുടെ കുഞ്ഞിന്റെ ചർമ്മം വൃത്തിയുള്ളതും മിനുസമാർന്നതുമായി നിലനിർത്താൻ കഴിയും? അതിനായി ചില നുറുങ്ങുകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ലേബൽ പരിശോധിക്കുക
കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ അവയിലുണ്ടാകുന്ന ചെറിയ പോറലുകളും, ചൊറിച്ചിലും ഏറെ അസ്വസ്ഥതകളുണ്ടാക്കും. കടയിൽ നിന്ന് എന്തെങ്കിലും എടുക്കുന്നതിന് മുമ്പ് ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് പ്രോഡക്ടിൻ്റെ ലേബൽ വായിക്കുക എന്നതാണ്. അവയിൽ സൾഫേറ്റുകൾ, സിലിക്കണുകൾ, കൃത്രിമ സുഗന്ധങ്ങൾ, അല്ലെങ്കിൽ പാരബെൻസ് തുടങ്ങിയ അപകടകരമായ പദാർത്ഥങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കണം. നിങ്ങൾ ഇതുപോലെ എന്തെങ്കിലും കണ്ടാൽ, അത് തിരഞ്ഞെടുക്കരുത്.
ശരിയായി കുളിപ്പിക്കുക
നിങ്ങളുടെ കുഞ്ഞിനെ വൃത്തിയാക്കുന്ന രീതി ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്. ചെറുചൂടുള്ള വെള്ളവും ശിശുസൗഹൃദ സോപ്പുകളും ഷാംപൂകളും ബോഡി വാഷുകളും മാത്രമേ ഉപയോഗിക്കാവൂ.
മോയ്സ്ചറൈസിംഗ് അത്യാവശ്യമാണ്
സാധാരണയായി കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാൽ, സ്ട്രോബെറി നെവസ് എന്ന് വിളിക്കുന്ന ചുവന്ന പുള്ളി കുഞ്ഞിന്റെ ദേഹത്ത് വരും. ഏകദേശം 6 മാസത്തോളം അതിവേഗം വളരുന്ന ഒരു ചെറിയ ചുവന്ന പാടായി ഇത് ചിലപ്പോൾ നിലനിൽക്കും. ഇതിന് ഒരു സ്ട്രോബെറിയുടെ രൂപം ഉള്ളത് കൊണ്ടാണ് ഇതിനെ സ്ട്രോബെറി നെവസ് എന്ന് വിളിക്കുന്നത്. കുഞ്ഞിനെ കുളിപ്പിച്ച ശേഷം മോയ്സ്ചറൈസിംഗ് ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുവായി തുടരാൻ സഹായിക്കും. തിണർപ്പും വരൾച്ചയും ഒഴിവാക്കാൻ, വേനൽക്കാലത്ത് നേരിയ ലോഷനും ശൈത്യകാലത്ത് ക്രീമും പുരട്ടി കൊടുക്കുക. ശിശുസൗഹൃദ മോയ്സ്ചറൈസറുകൾ മാത്രമായി തിരഞ്ഞെടുക്കുക.
മസാജ് ചെയ്യുക
മസാജ് ചെയ്യുന്നത് കുഞ്ഞിന്റെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുക മാത്രമല്ല, കുട്ടിയും പരിചരിക്കുന്നയാളും തമ്മിലുള്ള ബന്ധം വളർത്തുകയും ചെയ്യുന്നു. വെർജിൻ കോക്കനട്ട് ഓയിൽ, വൈറ്റമിൻ ഇ, അല്ലെങ്കിൽ ബദാം ഓയിൽ എന്നിവ അടങ്ങിയിരിക്കുന്ന ഉൽപ്പന്നം ഉപയോഗിക്കുക. ഇവ മൃദുവായതും ഈർപ്പം നിലനിർത്തിക്കൊണ്ട് ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നതുമാണ്.
Read also: Healthy Sleep | രാത്രി 10നും 11നും ഇടയിൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം
കുറഞ്ഞ രാസവസ്തുക്കൾ ഉപയോഗിച്ച് ശുചിത്വം പാലിക്കുക
അലക്കു ഡിറ്റർജന്റുകൾ, ദ്രാവകങ്ങൾ എന്നിവയിലെ കഠിനമായ രാസവസ്തുക്കൾ നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മത്തെ നശിപ്പിച്ചേക്കാം. കഴുകിയതിന് ശേഷം വസ്തുക്കളിൽ അവശിഷ്ടങ്ങൾ അവശേഷിക്കാത്ത മൃദുവായ ഡിറ്റർജന്റുകൾ മാത്രം ഉപയോഗിക്കുക. മണമില്ലാത്തതും ചർമ്മത്തിന് അനുയോജ്യമായ ചേരുവകളുമുള്ള ലിക്വിഡ് ഡിറ്റർജന്റുകൾ ഒരു നല്ല ഓപ്ഷനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.