• HOME
 • »
 • NEWS
 • »
 • life
 • »
 • Back to School | രണ്ട് വർഷത്തെ സാമൂഹിക അകലം പാലിക്കലിന് ശേഷം സ്കൂളുകളിൽ പരസ്പരം ഇടപഴകാൻ ബുദ്ധിമുട്ടി വിദ്യാർത്ഥികൾ

Back to School | രണ്ട് വർഷത്തെ സാമൂഹിക അകലം പാലിക്കലിന് ശേഷം സ്കൂളുകളിൽ പരസ്പരം ഇടപഴകാൻ ബുദ്ധിമുട്ടി വിദ്യാർത്ഥികൾ

വിദഗ്ധരുടെ അഭിപ്രായത്തിൽ, കുട്ടികൾക്ക് രാവിലെ ഉണരുക, പ്രഭാത ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് സ്കൂളിൽ എത്തുക പോലെയുള്ള ദൈനദിന ശീലങ്ങളുമായി പൊരുത്തപ്പെടാൻ കുറഞ്ഞത് ആറ് മാസമെങ്കിലും സമയമെടുക്കും.

Back-to-school

Back-to-school

 • Share this:
  സുകന്യ നന്ദി

  രണ്ട് വർഷത്തിന് ശേഷം സ്‌കൂൾ കാമ്പസുകൾ (school campuses) വീണ്ടും തുറന്നതോടെ (reopen) പുതിയ രീതികളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികൾക്ക് പ്രയാസമായിരിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, കുട്ടികൾക്ക് രാവിലെ ഉണരുക, പ്രഭാത ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് സ്കൂളിൽ എത്തുക പോലെയുള്ള ദൈനദിന ശീലങ്ങളുമായി പൊരുത്തപ്പെടാൻ കുറഞ്ഞത് ആറ് മാസമെങ്കിലും സമയമെടുക്കും. സ്‌കൂളുകൾ ഓൺലൈൻ മോഡിലേക്ക് (Online Mode) മാറിയതിനാൽ കഴിഞ്ഞ രണ്ട് വർഷമായി മിക്ക വിദ്യാർത്ഥികൾക്കും ഈ ദൈനംദിന ശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ടാകാം.

  വിദ്യാർത്ഥികളെ സംബന്ധിച്ച് ഇപ്പോൾ സാമൂഹികമായ ഇടപെടൽ പ്രയാസമായി മാറിയിരിക്കുകയാണ്, പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്. പകർച്ചവ്യാധിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നതിനാൽ, കുട്ടികൾ ഇപ്പോൾ പുറത്തിറങ്ങാൻ കൂടുതൽ ഭയപ്പെടുന്നു. ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള വിദ്യാർത്ഥികൾ, രണ്ട് വർഷത്തെ 'സാമൂഹിക അകലം പാലിച്ചതിന് ശേഷം ഇപ്പോൾ സാമൂഹികമായി ഇടപഴകുന്നതിന് വേണ്ടി കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. കുട്ടികളിലെ ആശയവിനിമയ ശേഷിയിൽ മാത്രമല്ല കളികളിൽ പങ്കെടുക്കുന്ന രീതിയിൽ പോലും മാറ്റം വന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
  സ്കൂളുകൾ പുനരാരംഭിച്ചതിന് ശേഷം വിദ്യാർത്ഥികൾ സാമൂഹികമായി ഇടപഴകുന്ന കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് രോഹിണിയിലെ എംആർജി സ്കൂൾ അക്കാദമിക് കോർഡിനേറ്റർ പല്ലവി ജെയിൻ പറയുന്നു. “മഹാമാരി കുട്ടികളുടെ മാനസികാരോഗ്യത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഇത് പഴയ സാമൂഹികരീതിയിലേയ്ക്ക് മടങ്ങാൻ സമയമെടുക്കും. ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ സാമൂഹികമായ കഴിവുകളെ തടസ്സപ്പെടുത്തി. സമപ്രായക്കാരുമായും മുതിർന്നവരുമായും സംസാരിക്കാനും തുറന്ന് സംസാരിക്കാനും അവർ ഒരു പരിധിവരെ വെല്ലുവിളികൾ നേരിടുന്നുണ്ട്” ജെയിൻ പറയുന്നു.

  കാര്യങ്ങൾ സാധാരണ നിലയിലാകാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുക്കുമെന്നും വിദ്യാർത്ഥികൾ വളരെയധികം പരിശ്രമിക്കേണ്ടിവരുമെന്നും മുംബൈ ആസ്ഥാനമായുള്ള കരിയർ കൗൺസിലർ സ്വാതി സലൂഖെ പറയുന്നു. " ക്ലാസ്സ് മുറികളിലേക്ക് മടങ്ങിയെത്തി തുടങ്ങിയതോടെ രാവിലെ ആറ് മണിക്ക് എഴുന്നേൽക്കുകയും തയ്യാറായി സ്കൂളിൽ പോവുകയും വേണം. ഇതിന് നിലവിൽ ഒരു തടസ്സമുണ്ടാകും" അവർ പറയുന്നു.
  എഴുത്ത് പരിശീലിക്കുക, മണിക്കൂറുകളോളം ക്ലാസിൽ തന്നെ ഇരിക്കുക എന്നിവ ശീലമാക്കുക എന്നതും സ്കൂളിലേക്ക് മടങ്ങുക എന്നതു കൊണ്ട് അർത്ഥമാക്കുന്നുണ്ട്. ഇത് ആദ്യം ക്ലേശകരമായിരിക്കുമെന്ന് സലൂഖെ പറഞ്ഞു. സ്‌കൂളിലേക്കുള്ള തിരിച്ചുവരവിനെ നിരവധി വിദ്യാർത്ഥികൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോൾ, മറ്റു ചിലർക്ക് ഇപ്പോഴും ഉത്കണ്ഠയും ഭയവുമാണ്, പസഫിക് വേൾഡ് സ്‌കൂൾ അധ്യാപിക രാജി നായർ വിശദീകരിക്കുന്നു.

  “രണ്ടുവർഷത്തെ സാമൂഹിക അകലം പാലിക്കൽ കുട്ടികളെ ശരിയ്ക്കും ഒറ്റപ്പെടുത്തി. അവർ ഏകാന്തത അനുഭവിക്കുക മാത്രമല്ല ഇത് അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. വീട്ടിൽ ആരുമില്ലാത്തതിനാൽ, കുട്ടികൾ ടെലിവിഷൻ കാണാനും ലാപ്‌ടോപ്പുകൾ ഉപയോഗിക്കാനും വീഡിയോ ഗെയിമുകൾ കളിക്കാനും കൂടുതൽ സമയം ചെലവഴിച്ചു. ഈ ശീലം അവരെ ഉത്സാഹം ഇല്ലാത്തവരും നിഷ്‌ക്രിയരുമാക്കി. അധ്യാപകരമായും സഹപാഠികളുമായും ഇടപഴകാൻ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ചില വിദ്യാർത്ഥികൾക്ക് പരസ്പരം ഇടപഴകാനോ വളരെ ലളിതമായ സംഭാഷണത്തിൽ ഏർപ്പെടാൻ പോലും ബുദ്ധിമുട്ടാണ്," നായർ കൂട്ടിച്ചേർക്കുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ള സമയങ്ങളിൽ വിദ്യാർത്ഥികൾ സന്നദ്ധരും ഉത്സാഹഭരിതരും പ്രവർത്തികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരുമായിരുന്നു. എന്നാൽ ആ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അവർ ഇപ്പോൾ നിരുത്സാഹികളും ആത്മവിശ്വാസം കുറവുള്ളവരുമായി മാറിയിരിക്കുകയാണ് എന്നും നായർ കൂട്ടിച്ചേർക്കുന്നു.

  സീനിയർ വിദ്യാർത്ഥികൾ ബോർഡ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

  ചെറിയ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സീനിയർ വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങി വരുന്നതിൽ കൂടുതൽ സന്തുഷ്ടരാണ്. കൂടാതെ സംശയങ്ങൾ ദൂരീകരിക്കുന്നതിലും വരാനിരിക്കുന്ന ബോർഡ് പരീക്ഷികൾക്കായി സ്വയം തയ്യാറെടുക്കുന്നതിലും ആണ് ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  “കാമ്പസിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിനാൽ എന്റെ ഓൺലൈൻ പഠന സമയം കുറഞ്ഞു. കമ്പ്യൂട്ടർ സ്ക്രീനുകളിൽ നോക്കിയിരിക്കുന്ന സമയത്തിൽ കുറവ് വരുത്താൻ ഇത് സഹായിക്കുന്നുണ്ട്. മീറ്റിങ്ങുകൾക്കും ക്ലാസ് വർക്കുകൾക്കുമായി ഐപാഡ് നിരന്തരം ഉപയോഗിക്കാൻ തുടങ്ങിയതോടെ എനിക്ക് തലവേദന വരാൻ തുടങ്ങിയിരുന്നു. ഓഫ്‌ലൈൻ സ്‌കൂളുകളിൽ വൈദ്യുതി പോകുന്നതോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോ പോലുള്ള അസൗകര്യങ്ങൾ നിലവിലില്ല," ബാംഗ്ലൂരിലെ കനേഡിയൻ ഇന്റർനാഷണൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അരിഷ്ത് പറയുന്നു.

  ഓഫ്‌ലൈൻ പഠനമാണ് സ്‌കൂളുകളെ സംബന്ധിച്ച് എളുപ്പം. ഓൺലൈനുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഫ്ലൈൻ പഠനം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സമ്മർദം കുറയ്ക്കും. മാത്രമല്ല വിദ്യാർത്ഥിയുടെ മാനസികാരോഗ്യം മികച്ചതാക്കാനും സഹായിക്കും."മുമ്പത്തെ പോലെ ഞങ്ങൾ ഇപ്പോൾ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നില്ല, അതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നു," അരിഷ്ത് കൂട്ടിച്ചേർത്തു.

  അതേസമയം, ചില വിദ്യാർത്ഥികളെ സംബന്ധിച്ച് സാമൂഹികമായി ഇടപെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഹൈബ്രിഡ് വിദ്യാഭ്യാസ രീതി തങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് തങ്ങളെ വേർപെടുത്തിയതായി ചിലർ കരുതുന്നു. "ഒരു അന്തർമുഖ വ്യക്തിത്വമുള്ള എനിക്ക് സാധാരണ നിലയിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ എന്റെ ചുറ്റുപാടുകളിൽ സുഖമായി ജീവിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യാൻ ശ്രമിക്കുകയാണ്," രോഹിണിയിലെ എംആർജി സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥിനി സന്യ മൽഹോത്ര വിശദീകരിക്കുന്നു.

  “സ്‌കൂളിൽ പോകാനുള്ള ആവേശം എനിക്കുണ്ടായിരുന്നു , എന്നാൽ അതേ സമയം സ്‌കൂളിൽ എത്തിയപ്പോൾ പല സുഹൃത്തുക്കളും എന്റെ ചുറ്റും ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് തോന്നൽ ഉണ്ടാകുന്നു. പസഫിക് വേൾഡ് സ്‌കൂളിലെ വിദ്യാർത്ഥിനിയായ നൈര അഗർവാൾ പറയുന്നു. ഓൺലൈൻ ക്ലാസുകളിൽ ആയിരിക്കുമ്പോൾ എനിക്ക് എന്റെ എല്ലാ സുഹൃത്തുക്കളോടും സംസാരിക്കാമായിരുന്നു, പക്ഷേ സ്കൂളിൽ എനിക്ക് അവരുമായി കൂടുതൽ സംസാരിക്കാൻ കഴിയുന്നില്ല. സ്കൂളിൽ എനിക്ക് എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം. എന്റെ ക്ലാസിൽ കുറച്ച് കുട്ടികളെ മാത്രമേ ഞാൻ കാണുന്നുള്ളൂ, ബാക്കിയുള്ളവർ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് ”നൈര കൂട്ടിച്ചേർത്തു.
  Published by:Anuraj GR
  First published: