HOME /NEWS /Life / Rapper Badshah | വിഷാദരോഗം മുതൽ ഹണി സിങ്ങുമായുള്ള വേർപിരിയൽ വരെ; മനസ്സു തുറന്ന് റാപ്പർ ബാദ്ഷാ

Rapper Badshah | വിഷാദരോഗം മുതൽ ഹണി സിങ്ങുമായുള്ള വേർപിരിയൽ വരെ; മനസ്സു തുറന്ന് റാപ്പർ ബാദ്ഷാ

സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ സ്റ്റാമിന വീണ്ടെടുക്കാനും കോവിഡ് -19 ലോക്ക്ഡൗണിനിടെ താൻ ശരീരം ഭാരം കുറയ്ക്കാൻ തുടങ്ങിയെന്നും ബാദ്ഷാ

സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ സ്റ്റാമിന വീണ്ടെടുക്കാനും കോവിഡ് -19 ലോക്ക്ഡൗണിനിടെ താൻ ശരീരം ഭാരം കുറയ്ക്കാൻ തുടങ്ങിയെന്നും ബാദ്ഷാ

സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ സ്റ്റാമിന വീണ്ടെടുക്കാനും കോവിഡ് -19 ലോക്ക്ഡൗണിനിടെ താൻ ശരീരം ഭാരം കുറയ്ക്കാൻ തുടങ്ങിയെന്നും ബാദ്ഷാ

  • Share this:

    ശിൽപ ഷെട്ടി (Shilpa Shetty) അവതരിപ്പിക്കുന്ന ഫിറ്റ്‌നസ് (Fitness) തീം അടിസ്ഥാനമാക്കിയുള്ള ചാറ്റ് ഷോയായ 'ഷേപ്പ് ഓഫ് യു'വിൽ (‘Shape Of You’)വിഷാദ രോഗാവസ്ഥയെക്കുറിച്ചും (clinical depression) ഉത്കണ്ഠാ രോഗത്തെക്കുറിച്ചും (anxiety disorder) തുറന്ന് റാപ്പർ ബാദ്‌ഷാ (Rapper Badshah). തനിക്ക് സ്ലീപ് അപ്നിയ (sleep apnea) രോഗം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉറക്കത്തിനിടെ ആവർത്തിച്ച് ശ്വസനം തടസ്സപ്പെടുന്ന ഒരു രോഗമാണ് സ്ലീപ് അപ്നിയ. അതിൽ നിന്ന് കരകയറാനും സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ സ്റ്റാമിന വീണ്ടെടുക്കാനും കോവിഡ് -19 ലോക്ക്ഡൗണിനിടെ താൻ ശരീരം ഭാരം കുറയ്ക്കാൻ തുടങ്ങിയെന്നും ബാദ്ഷാ ഷോയിൽ വ്യക്തമാക്കി.

    1999ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ‘ബാദ്ഷാ’യിൽ നിന്ന് പ്രോചദനം ഉൾക്കൊണ്ടാണ് ആദിത്യ പ്രതീക് സിംഗ് സിസോദിയാറ്റോ എന്ന തന്റെ പേര് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിവിൽ എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് ബാദ്ഷാ സംഗീത ലോകത്ത് എത്തുന്നത്.

    റാപ്പർ യോ യോ ഹണി സിംഗ് ആരംഭിച്ച മാഫിയ മുണ്ടീർ എന്ന സംഗീത ഗ്രൂപ്പിലൂടെയാണ് ബാദ്ഷാ സംഗീത ജീവിതം ആരംഭിച്ചത്. ആ സമയത്ത് ഹണി സിംഗിനും മറ്റ് റാപ്പർമാരായ റഫ്താർ, ഇക്ക, ലിൽ ഗോലു എന്നിവർക്കുമൊപ്പം സജീവ സാന്നിധ്യമായിരുന്നു ബാദ്ഷാ. ഗെറ്റ് അപ്പ് ജവാനി, അംഗ്രേസി ബീറ്റ്, ബ്രൗൺ രംഗ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളിൽ ഹണി സിംഗിനൊപ്പം പ്രവർത്തിച്ചു. 2011ൽ ഹണി സിംഗ് പുറത്തിറക്കിയ ഇന്റർനാഷണൽ വില്ലേജർ എന്ന ആൽബത്തിൽ ഗാനരചയിതാവെന്ന നിലയിൽ ക്രെഡിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ബാദ്ഷാ ഗ്രൂപ്പ് വിട്ടത്.

    Also Read-ചർമസംരക്ഷണത്തിന് ഇവ ഉപയോഗിക്കേണ്ട; ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ

    മാനസികാരോഗ്യത്തെ കുറിച്ച് പരിപാടിയിൽ ശിൽപ ഷെട്ടിയോട് തുറന്നു പറഞ്ഞ ബാദ്ഷാ, താൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് മാനസികമായി ഫിറ്റായിരിക്കാനാണെന്ന് വ്യക്തമാക്കി. ഓരോ ദിവസവും നേരിടുന്ന സമ്മർദം കാരണം സമാധാനം എന്നത് തന്നെ സംബന്ധിച്ച് ആഢംബരമാണെന്ന് ബാദ്ഷാ പറയുന്നു. ക്ലിനിക്കൽ ഡിപ്രഷനിലൂടേയും കടുത്ത ഉത്കണ്ഠാ രോഗത്തിലൂടെയും കടന്നുപോയ ആളാണ് താനെന്നും ബാദ്ഷാ.

    ഇനി ഒരിക്കൽ കൂടി ആ അവസ്ഥയിലൂടെ തനിക്ക് കടന്നു പോകേണ്ട. അതുകൊണ്ട് നല്ല രീതിയിൽ സ്വാർത്ഥരാകേണ്ടി വരും. അതിനായി നിങ്ങളെ സന്തോഷിപ്പിക്കുന്നവരായിരിക്കണം കൂടെയുണ്ടാകേണ്ടത്- ബാദ്ഷാ പറയുന്നു.

    വണ്ണം കൂടിയതിനെ കുറിച്ച് ബാദ്ഷാ പറയുന്നത് ഇങ്ങനെ, ആദ്യമൊക്കെ താൻ മനപൂർവം പട്ടിണി കിടക്കുമായിരുന്നു. ഇതോടെ മെല്ലെ വണ്ണം കൂടാൻ തുടങ്ങി. ഇപ്പോൾ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം താൻ അടിച്ചമർത്താറില്ല. എന്താണ് വേണ്ടത് അത് കഴിക്കും. പക്ഷേ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കും. അതല്ലെങ്കിൽ പിന്നീട് അതാലോചിച്ച് ഖേദിക്കേണ്ടി വരും. തന്റെ ജോലിയുടെ രീതി കാരണം തെറ്റായ നിരവധി ഭക്ഷണ ശീലങ്ങളുണ്ട്. സമയത്തിന് ഭക്ഷണം കഴിക്കാനാകില്ല. ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടം സാലഡുകളാണ്. ആരെങ്കിലും ശരീര ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതരീതിയിൽ മാറ്റം വരുത്തണമെന്നാണ് താൻ കരുതുന്നതെന്നും ബാദ്ഷാ പറയുന്നു.

    കോപ്പിറൈറ്റ് അനുമതികളില്ലാതെ ബംഗാളി ഗാനം തന്റെ ഗാനമായ “ഗെന്ധ ഫൂലി”ല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് റാപ്പര്‍ ബാദ്ഷാ മുമ്പ് വിവാദത്തിലായിരുന്നു. ഈ ഗാനം ഒരുക്കുന്നതിന് മുമ്പ് തന്നെ സമീപിച്ചിട്ടില്ലെന്ന് ആരോപിച്ച് ബംഗാളി ഗാനം ഒരുക്കിയ സംഗീതഞ്ജന്‍ രതന്‍ കാഹര്‍ രംഗത്തെത്തിയിരുന്നു.

    First published:

    Tags: Anxiety Disorder, Depression, Life style