നെടുമ്പാശ്ശേരിയിലെ സ്വീകരണം; രജിത് കുമാറിന് ജാമ്യം; കൂടുതൽ അറസ്റ്റ് ഉടൻ
പോലീസിൻ്റെ നിർദേശങ്ങൾ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം സംഘടിപ്പിച്ചെന്ന സംഭവത്തിലാണ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തത്.

Rajith Kumar
- News18 Malayalam
- Last Updated: March 17, 2020, 10:54 PM IST
കോവിഡ് 19 ജാഗ്രത നിർദ്ദേശങ്ങൾ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ അറസ്റ്റിലായ ബിഗ് ബോസ് താരം രജിത് കുമാറിനെ ജാമ്യത്തിൽ വിട്ടു. തൻ്റെ നിർദേശപ്രകാരമല്ല ആളുകൾ വിമാനത്താവളത്തിൽ എത്തിയതെന്ന് രജിത്കുമാർ പറഞ്ഞു. എന്നാൽ സമയം സംഭവത്തിൽ കുടുതൽ അറസ്റ്റ് ഉണ്ടാകും. സ്വീകരണം സംഘടിപ്പിച്ച ആളുകളായിരിക്കും ഇത്.
പോലീസിൻ്റെ നിർദേശങ്ങൾ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം സംഘടിപ്പിച്ചെന്ന സംഭവത്തിലാണ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ തൻ്റെ അറിവോടെയല്ല ആളുകൾ ഒത്ത് കൂടിയതെന്ന് രജിത് കുമാർ പോലീസിനോട് പറഞ്ഞു. ആളുകൾക്ക് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. അതിനായാണ് പല ഇടങ്ങളിൽ നിന്ന് അവർ ഒത്തുകൂടിയത്. കോവിഡിൻ്റെ പശ്ചാത്തലങ്കിൽ ഇത്തരത്തിൽ ആളുകൾ കൂടരുതെന്നായിരുന്നു തൻ്റെയും അഭിപ്രായമെന്നും രജിത് കുമാർ പറഞ്ഞു. BEST PERFORMING STORIES:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി' [NEWS]'എകാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS] രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ് [PHOTO]
ആറ്റിങ്ങലിലെ വീട്ടിലെത്തിയ പോലിസ് സംഘം ചോദ്യം ചെയ്യലിനായി ഹാജരാകാൻ രജിത് കുമാറിന് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രജിത് കുമാറിനെയും കൂട്ടി പോലീസ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും ആലുവ പോലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് മണിക്കൂറിലധികം നെടുമ്പാശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം രജിത് കുമാറിനെ ചോദ്യം ചെയ്തു. സംഭവത്തിൽ ആകെ 17 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
സ്വീകരണം സംഘടിപ്പിച്ചത് ആസൂത്രിതമായിട്ടെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ കൂടുതൽ പേരുടെ അറസ്റ്റും ഉടൻ ഉണ്ടാകും.
പോലീസിൻ്റെ നിർദേശങ്ങൾ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം സംഘടിപ്പിച്ചെന്ന സംഭവത്തിലാണ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ തൻ്റെ അറിവോടെയല്ല ആളുകൾ ഒത്ത് കൂടിയതെന്ന് രജിത് കുമാർ പോലീസിനോട് പറഞ്ഞു. ആളുകൾക്ക് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. അതിനായാണ് പല ഇടങ്ങളിൽ നിന്ന് അവർ ഒത്തുകൂടിയത്. കോവിഡിൻ്റെ പശ്ചാത്തലങ്കിൽ ഇത്തരത്തിൽ ആളുകൾ കൂടരുതെന്നായിരുന്നു തൻ്റെയും അഭിപ്രായമെന്നും രജിത് കുമാർ പറഞ്ഞു.