• HOME
  • »
  • NEWS
  • »
  • life
  • »
  • BAISAKHI 2021 ALL YOU NEED TO KNOW ABOUT THE FESTIVAL OF HARVEST SEASON GH

Baisakhi 2021 | ബൈശാഖി; സിഖ് മതവിശ്വാസികളുടെ സുപ്രധാന കാർഷികോത്സവത്തിന് തുടക്കമായി

സിഖ് വിശ്വാസികൾക്കിടയിൽ  പ്രബലമായ ഈ ഉത്സവം പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ആഘോഷിക്കാറുള്ളത്.

Baisakhi 2021 | ബൈശാഖി; സിഖ് മതവിശ്വാസികളുടെ സുപ്രധാന കാർഷികോത്സവത്തിന് തുടക്കമായി

Baisakhi 2021 | ബൈശാഖി; സിഖ് മതവിശ്വാസികളുടെ സുപ്രധാന കാർഷികോത്സവത്തിന് തുടക്കമായി

  • Share this:
    'ബൈശാഖി' അല്ലെങ്കിൽ 'വൈശാഖി' ഇന്ത്യയിലെ പ്രധാനപ്പെട്ട കാർഷികോത്സവങ്ങളിൽ ഒന്നാണ്. സിഖ് വിശ്വാസികൾക്കിടയിൽ  പ്രബലമായ ഈ ഉത്സവം പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ആഘോഷിക്കാറുള്ളത്. സിഖ് പുതുവർഷത്തിന്റെ ആരംഭമായി ഈ ആഘോഷം കണക്കാക്കപ്പെടുന്നു. അതോടൊപ്പം തങ്ങളുടെ പത്താമത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിങിനെ വിശ്വാസികൾ ഈ ദിവസം ഓർക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

    കൊറോണവൈറസ് വ്യാപനത്തിൽ വലിയ വർദ്ധനവ് ഉണ്ടാവുകയും പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യു, വാരാന്ത്യ ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണത്തെ ബൈശാഖി ആഘോഷം കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.

    ഈ ഉത്സവത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ :

    ബൈശാഖി എല്ലാ വർഷവും ഏപ്രിൽ 13-നോ 14-നോ ആണ് സാധാരണ ആഘോഷിക്കാറുള്ളത്. ഈ വർഷം ഏപ്രിൽ 13, ചൊവ്വാഴ്ചയാണ് ബൈശാഖി ആഘോഷം.

    ബൈശാഖിയുടെ പ്രാധാന്യം:

    സിഖ് മതവിശ്വാസികളുടെ ആഘോഷം എന്ന നിലയ്ക്ക് ബൈശാഖിയെ തിരഞ്ഞെടുത്തത് മൂന്നാം സിഖ് ഗുരു ആയ ഗുരു അമർ ദാസ് ആയിരുന്നു. 1699-ൽ മുഗൾ രാജാക്കന്മാർ ഒമ്പതാം സിഖ് ഗുരുവായ ഗുരു തേജ്ബഹദൂറിനെ പരസ്യമായി ശിരച്ഛേദനം നടത്തിയിരുന്നു. അതേ വർഷം ബൈശാഖി ഉത്സവത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ മകനായ ഗുരു ഗോബിന്ദ് സിങ് സിഖ് വിശ്വാസികളെ തന്റെ പിന്നിൽ അണിനിരത്തുകയും തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.

    Also Read-Ugadi 2021 | ഈ വർഷത്തെ ഉഗാദി ആഘോഷം എന്ന്? ഉഗാദിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

    ഗുരു ഗോബിന്ദ് സിങ് അനന്തപുർ പട്ടണത്തിൽ ഖൽസ സ്ഥാപിച്ചതും സിക്കുകാർക്ക് ഒരു ദേശീയ സങ്കൽപ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്‌കരിച്ചതും ഇതേ ദിവസമായിരുന്നു. ഗുരു ഗോബിന്ദ് സിങ് 'അമൃത്' എന്ന് പേരിട്ട മധുര പാനീയം നൽകിയാണ് സിഖുകാരെ 'ഖൽസാ പന്ത്' അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. ബൈശാഖി ദിവസം എല്ലാ സിഖ് വിശ്വാസികളും സിഖ് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദർശനങ്ങളും നടത്തുന്നു.

    ബൈശാഖി ആഘോഷം:

    ബൈശാഖിയോടനുബന്ധിച്ച് സിഖ് വിശ്വാസികൾ നഗര കീർത്തനങ്ങളിൽ പങ്കെടുക്കുകയും ഖൽസയോടുള്ള തങ്ങളുടെ ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികൾ തങ്ങളുടെ വിശുദ്ധ സ്തുതികൾ ചൊല്ലുകയുംപാട്ടുകൾ പാടുകയും തങ്ങളുടെ പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ ആരാധിക്കുകയും ചെയ്യുന്നു.

    ഭങ്ര, ഗിദ്ദ എന്നിവ ഉൾക്കൊള്ളുന്ന നൃത്തപരിപാടികളും ഈ ദിവസം അവതരിപ്പിക്കപ്പെടുന്നു. ആളുകൾ മികച്ച രീതിയിൽ വസ്ത്രം ധരിക്കുകയും പരസ്പരം മധുര പലഹാരങ്ങൾ കൈമാറുകയും ചെയ്യുന്നു.

    മേൽ സൂചിപ്പിച്ച ആഘോഷ പരിപാടികൾക്ക് പുറമെ ഈ ദിവസം മേളകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളും യുവാക്കളും ആയോധന കലയിലെ തങ്ങളുടെ പ്രാവീണ്യം പ്രകടിപ്പിക്കുന്നു. ഡ്രമ്മുകളുടെയും  ബാൻഡുകളുടെയും അകമ്പടിയോടെ പുരുഷന്മാർ വാൾ ചുഴറ്റുന്ന കാഴ്ച ആഘോഷത്തെ ഒന്നുകൂടി കൊഴുപ്പിക്കുന്നു.
    Published by:Asha Sulfiker
    First published:
    )}