ഇസ്ലാം മതവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ബലിപെരുന്നാൾ അല്ലെങ്കിൽ ബക്രീദ് (Bkrid). ഗൾഫിൽ ജൂലായ് ഒമ്പതിനാണ് ബലിപെരുന്നാൾ. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ ജൂലായ് 10 നും. മുസ്ലിംകളുടെ (muslims) വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാന്‍ വേണ്ടി സ്വപ്നത്തില്‍ (dresm) പ്രത്യക്ഷപ്പെട്ട് തന്റെ മകന് ഇസ്മായിലിനെ ബലി കഴിക്കാൻ (sacrifice) ആവശ്യപ്പെട്ടു. എന്നാല്‍ ദൈവ വിശ്വാസിയായ ഇബ്രാഹീം സ്വന്തം മകനെ ബലിയർപ്പിക്കാൻ സന്നദ്ധത കാണിച്ചു. ഈ സംഭവം സ്മരിച്ചു കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികൾ ബക്രീദ് ആചരിക്കുന്നത്. ഈദ്-ഉല് അദ, വലിയ ഈദ്, ഹരി റയ ഹാജി, ഈദ് അല്‍ കബീര്‍ എന്നീ പേരുകളിലും ബക്രീദ് അറിയപ്പെടുന്നുണ്ട്.
ഇസ്ലാം മതവിശ്വാസികൾക്കിടയിലെ ഏറ്റവും വലിയ ആഘോഷമാണ് ബക്രീദ്. ഇസ്ലാമിക കലണ്ടറിലെ സുല്‍ ഹിജ്ജാ മാസത്തിലാണ് ബക്രീദ് ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഉണ്ടാക്കാവുന്ന അഞ്ച് വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. അവദി ബിരിയാണി : ലഖ്നൗവിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭവമാണിത്. ആട്ടിറച്ചി ചേര്‍ത്ത പ്രത്യേക തരം ബിരിയാണിയാണിത്. കുറച്ചേറെ സമയമെടുത്താണ് ഇത് തയ്യാറാക്കുന്നത്.
2. ഷാമി കബാബ് : കടലപ്പരിപ്പ്, ആട്ടിറച്ചി, ഉള്ളി, മുളക്, മസാലകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണിത്.
3. ഷാഹി തട്ക (shahi Tudka): ഒരു മധുര വിഭവമാണിത്. അഘോഷ വേളകളിലൊക്കെയാണ് ഇത് ഉണ്ടാക്കാറുള്ളത്. ബ്രെഡ് അരിഞ്ഞ് അത് നെയ്യില്‍ പൊരിച്ചെടുക്കണം. ഇത് തണുത്തതിന് ശേഷം പാല്, വെണ്ണ, പഞ്ചസാര, കുങ്കുമപ്പൂവ് തുടങ്ങിയവ കലക്കി അതില്‍ മുക്കി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
4. നല്ലി ഭുന (Nalli Bhuna): മുഗളായ് മട്ടണ്‍ കറിയാണിത്. നല്ല എരിവുള്ള ഒരു കറിയാണിത്. പുലാവോയ്ക്ക് ഒപ്പം ഇത് വിളമ്പാം.
5. ഷീര്‍ കുര്‍മ (Sheer Khurma) : ഈന്തപ്പഴം, നിലക്കടല, പാല് തുടങ്ങിയവ ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മധുര വിഭവമാണിത്. പ്രഭാത ഭക്ഷണത്തിനൊപ്പമാണ് സാധാണ ഇത് ഉപയോഗിക്കാറ്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന അടിപൊളി ഭക്ഷണമാണിത്.
ബലിപെരുന്നാൾ ദിനത്തിൽ, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്. ഈ ദിവസം ബലി കഴിച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.
ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കര്‍മ്മങ്ങളില്‍ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികള്‍ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് മതം അനുശാസിക്കുന്നു. മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകന് ഇസ്മാഇല് എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.