ഇന്ത്യയിലെ ആധുനിക വാസ്തുവിദ്യയുടെ തുടക്കക്കാരൻ പ്രമുഖ വാസ്തുശില്പി ബാലകൃഷ്ണ ദോഷി ഓർമയായ്. വാസ്തു കലയിലെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്സകര്‍ പ്രൈസ് ജേതാവായ ബി വി ദോഷി ബ്രിട്ടീഷ് ആർക്കിടെക്റ്റ്സിന്റെ റോയൽ ഗോൾഡ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
ബാലകൃഷ്ണ വിതൽദാസ് ദോഷി / ബി വി ദോഷി
വാസ്തു കലയിലെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്സകര്‍ പ്രൈസ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരന്.
ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നല്കുന്ന പുരസ്കാരമായ റോയല്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാള്‍.
2020-ൽ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു.
1927 ഓഗസ്റ്റ് 26-ന് മഹാരാഷ്ട്രയിലെ പുണെയിൽ ജനിച്ച ദോഷി മുംബൈ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽനിന്ന് ബി.ആർക്. ബിരുദം നേടി. പിന്നീട് സ്കോളർഷിപ്പോടുകൂടി ലണ്ടനിൽ ഉപരിപഠനം.
1951-54 കാലത്ത് പാരീസിൽ പ്രമുഖ വാസ്തുശില്പിയായ ലേ കോർബൂഷറുടെകൂടെ പ്രവർത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഇന്ത്യയിലെ നിർമാണപദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി അഹമ്മദാബാദിലെത്തി. അസാമാന്യനായ വാസ്തുശില്പി എന്നാണ് കോർബൂഷർ ഡോ. ദോഷിയെ വിശേഷിപ്പിച്ചത്.
1957-ല്‍ വാസ്തുശില്പ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന് ആദ്ദേഹം രൂപംകൊടുത്തു. ഏഴു പതിറ്റാണ്ടിലേറെ വാസ്തുവിദ്യാരംഗത്ത് സജീവമായിരുന്ന ഡോ. ദോഷി മികച്ച അധ്യാപകനും പ്രമുഖ ആർകിടെക്ചർ സ്കൂളുകളുടെ സ്ഥാപകനുമാണ്.
Published by:Vishnupriya S
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.