HOME /NEWS /Life / അഞ്ചു വർഷമായി കിടപ്പുരോഗി; കോവിഷീൽഡ് വാക്സിൻ എടുത്ത ശേഷം എഴുന്നേറ്റു നടന്നു എന്ന് ഡോക്ടർമാർ

അഞ്ചു വർഷമായി കിടപ്പുരോഗി; കോവിഷീൽഡ് വാക്സിൻ എടുത്ത ശേഷം എഴുന്നേറ്റു നടന്നു എന്ന് ഡോക്ടർമാർ

വാക്സിൻ എടുത്ത ശേഷം കിടപ്പുരോഗി എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്‌തു

വാക്സിൻ എടുത്ത ശേഷം കിടപ്പുരോഗി എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്‌തു

വാക്സിൻ എടുത്ത ശേഷം കിടപ്പുരോഗി എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്‌തു

  • Share this:

    അഞ്ച് വർഷം മുമ്പ് ഒരു വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ (bed-ridden) ജാർഖണ്ഡിലെ 55 കാരൻ കോവിഷീൽഡ് വാക്‌സിന്റെ (Covishield vaccine) ആദ്യ ഡോസ് നൽകിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടർമാർ. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാർത്ത പ്രചരിച്ചതോടെ മൂന്നംഗ മെഡിക്കൽ ടീമിനെ രൂപീകരിച്ച്‌ സർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും അവർ പറഞ്ഞു.

    ദുലാർചന്ദ് മുണ്ട, ബൊക്കാറോയിലെ പീറ്റർവാർ ബ്ലോക്കിലെ ഉത്തരസര പഞ്ചായത്ത് പ്രദേശത്തെ സൽഗാദിഹ് ഗ്രാമത്തിൽ താമസിക്കുന്നയാളാണ്.അഞ്ച് വർഷം മുമ്പ് ഒരു അപകടത്തിൽ പെട്ട് കിടപ്പിലായ മുണ്ട, നടക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ഡോക്ടർമാർ

    പറഞ്ഞു.

    “ജനുവരി നാലിന് ഒരു അംഗൻവാടി വർക്കർ മുണ്ടയ്ക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. അടുത്ത ദിവസം, മുണ്ടയുടെ കുടുംബാംഗങ്ങൾ അദ്ദേഹം ചലിക്കാൻ തുടങ്ങുക മാത്രമല്ല സംസാരശേഷിയും വീണ്ടെടുത്തതായി കണ്ടെത്തി," പീറ്റർവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടർ അൽബെല കെർക്കറ്റ പറഞ്ഞു.

    പരിശോധനയ്ക്കായി മൂന്നംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബൊക്കാറോ സിവിൽ സർജൻ ഡോ.ജിതേന്ദ്ര കുമാർ പറഞ്ഞു. 'അത്ഭുതകരമായ വീണ്ടെടുക്കൽ' സംഭവിച്ച മുണ്ട നട്ടെല്ല് തകരാറിലായി കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും കിടപ്പിലായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.

    ആന്റി-കോവിഡ് വാക്സിൻ ആയ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം, അദ്ദേഹം എഴുന്നേറ്റു നടക്കാൻ തുടങ്ങി. മാത്രവുമല്ല, സംസാരിക്കാനും കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ കുടുംബത്തെ അമ്പരപ്പിച്ചു, അവർ പറഞ്ഞു.

    “ഞങ്ങൾ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ കണ്ടു. ഇത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്,” ഡോ കെർക്കറ്റ പറഞ്ഞു.

    കുടുംബത്തിന്റെ ഏക വരുമാനക്കാരനായ മുണ്ടയ്ക്ക് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. “ഇതൊരു അത്ഭുതമാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ മെഡിക്കൽ ചരിത്രം പരിശോധിക്കുകയാണ്," സിവിൽ സർജൻ ഡോ. കുമാർ പറഞ്ഞു.

    Summary: A man who was bedridden for five years beings to walk and talk supposedly after taking a jab of Covishield vaccine. However, the state government has ordered for a medical investigation into the matter

    First published:

    Tags: Covishield vaccine