• HOME
 • »
 • NEWS
 • »
 • life
 • »
 • Covid-19 | കോവിഡ് കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

Covid-19 | കോവിഡ് കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

പുറത്തു പോകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കുക.

 • Share this:
  ഒമിക്രോൺ (Omicron) വേരിയന്റിനെ തുടർന്ന് വർദ്ധിച്ചു വരുന്ന കൊറോണ വൈറസ് (Corona Virus) കേസുകൾ രാജ്യത്തുടനീളമുള്ള ആളുകളിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒമിക്രോൺ വകഭേദം അതിവ്യാപനശേഷി ഉള്ളതായതിനാൽ ആളുകൾ അതിവേഗം രോഗബാധിതരാകുകയാണ്. അതിനാൽ, ഈ അണുബാധയിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കുക എന്നത് നിർണായകമാണ്. നിലവിൽ പല സംസ്ഥാനങ്ങളിലും വാരാന്ത്യങ്ങളിൽ ലോക്ക്ഡൗണും (Lockdown) രാത്രി കർഫ്യൂവും (Night Curfew) ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ സമയത്തും ആളുകൾക്ക് പ്രധാനപ്പെട്ട ജോലികൾക്കും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമായി പുറത്ത് പോകേണ്ടി വരും.

  ഈ സാഹചര്യത്തിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കോവിഡ് -19 അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നത്ര മുൻകരുതലുകൾ എടുക്കുക. പുറത്തു പോകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി പ്രത്യേകം ശ്രദ്ധിക്കുക.

  വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു മുൻകരുതൽ നടപടിയാണിത്. അതിനെ നിസ്സാരമായി കാണരുത്. വൈറസ് നിങ്ങളുടെ മൂക്കിലേക്കും വായിലേക്കും പ്രവേശിക്കുന്നത് തടയാൻ മാസ്‌കുകൾക്ക് കഴിയും. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

  Also Read-Covid 19| മൂന്നാം തരംഗം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത്

  നിങ്ങൾ ഷോപ്പിംഗിനായി പോകുകയാണെങ്കിൽ, അധികനേരം പുറത്ത് നിൽക്കരുത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാൽ വേഗത്തിൽ ഷോപ്പിംഗ് നടത്താൻ സഹായകരമാകും. വാങ്ങുന്ന സാധനങ്ങൾ അണുവിമുക്തമാക്കാനും മറക്കരുത്.

  Also Read-Covid 19 | കോവിഡ് വ്യാപനം; നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുക. കൈകളിൽ ഗ്ലൗസും ധരിക്കാം. അണുബാധ തടയുന്നതിന് ഇടയ്ക്കിടെ നിങ്ങളുടെ വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ തൊടുന്നത് ഒഴിവാക്കുക. പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുക. സ്വന്തമായി വാഹനം ഇല്ലെങ്കിൽ, ഒരു ക്യാബ് അല്ലെങ്കിൽ ഓട്ടോറിക്ഷ ബുക്ക് ചെയ്യുക. പുറത്ത് നിന്ന് വന്നതിന് ശേഷം ആദ്യം നന്നായി കുളിച്ച് വൃത്തിയാകുക. നിങ്ങളുടെ കൈകൾ അണുവിമുക്തമാക്കാതെ വീട്ടിലുള്ള ഒരു വസ്തുവിലും തൊടരുത്. ഈ സമയത്ത് റെസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോഴും നിങ്ങൾ സുരക്ഷിതരായിരിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  ഒന്നാമതായി, നിങ്ങൾ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷം മാത്രം റെസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കുക. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ട് ആഴ്ച്ചകൾ കൂടി കാത്തിരിക്കുക. അതിന് ശേഷം മാത്രം റെസ്റ്റോറന്റുകളിൽ പോകുക. കൂടാതെ, റെസ്റ്ററന്റുകളിൽ പോകുമ്പോൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈയിൽ കരുതുകയും വേണം. എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചിരിക്കണം.

  രണ്ടാമതായി ഭക്ഷണം കഴിക്കാൻ തുറസ്സായ സ്ഥലത്ത് ഇരിപ്പിടങ്ങളുള്ള റെസ്റ്ററന്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആറടി അകലത്തിലാണ് ടേബിളുകൾ ഒരിക്കിയിരിക്കുന്നതെന്ന് കൂടി ഉറപ്പാക്കണം. നിങ്ങൾ ഈ നിയമങ്ങളെല്ലാം പാലിച്ചാലും കോവിഡ് വായുവിലൂടെ പകരുമെന്ന് ഓർമ്മിക്കുക. അതിനാൽ ഭക്ഷണം കഴിക്കുന്നത് വരെ മാസ്ക് ധരിക്കണം.
  Published by:Naseeba TC
  First published: