മാറി വരുന്ന ജീവിത ശൈലികൊണ്ട് (Lifestyle) നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് അടിമപ്പെടുന്നവരാണ് നമ്മളിൽ പലരും. ശരീരവേദന, ക്ഷീണം, തുടങ്ങിയ സാധാരണ പ്രശ്ങ്ങളിൽ തുടങ്ങി വലിയ ആരോഗ്യ പ്രശ്ങ്ങൾ വരെ ആളുകളെ ഇന്ന് കീഴടക്കി കൊണ്ടിരിക്കുകയാണ്. തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവ ഇപ്പോൾ സർവ സാധാരണമായി കണ്ടു വരുന്ന ആരോഗ്യ പ്രശ്ങ്ങളാണ്. ഇവ ഫലപ്രദമായി ചികിത്സിക്കാൻ അരോമാതെറാപ്പി ഉപയോഗിക്കാവുന്നതാണ്. എന്താണ് അരോമ തെറാപ്പി? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സുഗന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തരം തെറാപ്പി അല്ലെങ്കിൽ ചികിത്സയാണ് ഇത്. പ്രകൃതി ദത്തമായ എണ്ണകൾ ഉപയോഗിച്ച് നടത്തുന്ന ചികിത്സാ രീതിയാണ് അരോമ തെറാപ്പി.
അരോമാതെറാപ്പിയുടെ പ്രയോജനങ്ങൾസുഗന്ധപൂരിതമായ എണ്ണകൾ ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തിന്റെ ഭാഗങ്ങൾ സജീവമാക്കാൻ അരോമാതെറാപ്പിയ്ക്ക് സാധിക്കും. സെറോടോണിൻ ഉത്പാദിപ്പിക്കുന്ന ഹൈപ്പോതലാമസിൽ സുഗന്ധപൂരിതമായ എണ്ണകൾ സ്വാധീനം ചെലുത്തും. അരോമാതെറാപ്പിയുടെ പ്രധാന ഗുണങ്ങൾ ഇനി പറയുന്നവയാണ്; ശരീരത്തിന്റെ ക്ഷീണം അകറ്റുക ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുക ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക നിങ്ങളുടെ ശരീരത്തിലെ പേശികളുടെ സമ്മർദ്ദം കുറയ്ക്കുക ശരീരത്തിലെ വേദനകൾ സുഖപ്പെടുത്തുക തലവേദന അകറ്റുക മരുന്നുകൾ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുക.
Also Read-
ക്യാന്‍സര്‍ പ്രതിരോധം മുതല്‍ കരള്‍ സംരക്ഷണം വരെ: കാരറ്റ് കഴിക്കുന്നതിന്റെ ഗുണങ്ങള്അരോമാതെറാപ്പിയിൽ ഉപയോഗിക്കുന്ന എണ്ണകൾഅരോമാതെറാപ്പിയിലെ പ്രധാന ചികിത്സാ ഘടകം എണ്ണകളാണ്. വെറും എണ്ണകൾ അല്ല പ്രകൃതി ദത്തമായി ഉണ്ടാക്കിയെടുക്കുന്ന സുഗന്ധപൂരിതമായ എണ്ണകൾ. പൂക്കൾ, പഴങ്ങൾ, ഇലകൾ, തണ്ടുകൾ, വേരുകൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ എണ്ണകൾ നിങ്ങളുടെ ശരീരത്തിന് വലിയ വിശ്രമവും ആശ്വാസവും നൽകുന്നു. അവയുടെ സുഗന്ധം നിങ്ങളുടെ ശരീരത്തിനും മനസ്സിനും മാറ്റം കൊണ്ട് വരാൻ സഹായിക്കും. അരോമാതെറാപ്പിയിൽ ഉപയോഗിക്കുന്ന എണ്ണകളുടെ പട്ടികയിൽ ലാവെൻഡർ, റോസ്, ഈസോപ്പ്, ഗ്രേപ്ഫ്രൂട്ട് എന്നിവയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതിൽ നിന്നും നിങ്ങളുടെ ശരീരത്തിന് മികച്ച ഫലം ലഭിക്കുന്ന ശരിയായ എണ്ണ കണ്ടെത്തേണ്ടതുണ്ട്.
ഏത് എണ്ണയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം?അരോമാതെറാപ്പിയിൽ നിന്ന് മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ എണ്ണയ്ക്കും അതിന്റേതായ പ്രത്യേകതയും പ്രവർത്തനവും ഉണ്ട്. അതിനാൽ ഈ ചികിത്സാ രീതിയിൽ എണ്ണയുടെ തിരഞ്ഞെടുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില എണ്ണകൾ ഇതാ:
ലാവെൻഡർ വളരെയധികം ജനപ്രിയമായ സുഗന്ധമാണ് ലാവെൻഡറിന്റേത്. ലാവെൻഡർ എണ്ണ ഉപയോഗിക്കുന്നതിലൂടെ ഉറക്കം മെച്ചപ്പെടുത്തുന്നതിനും തലവേദന കുറയ്ക്കുന്നതിനും ചർമ്മപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
റോസ് പരിമളമായ ഗന്ധമാണ് റോസിനുള്ളത്. ഇത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനും റോസ് ഓയിൽ ഉപയോഗിക്കാറുണ്ട്. മുഖക്കുരു അകറ്റാനും ചെറുപ്പം നിലനിർത്താനും റോസിൽ നിന്നും എടുക്കുന്ന എണ്ണ സഹായിക്കുന്നു.
റോമൻ ചമോമൈൽറോമൻ ചമോമൈൽ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ചർമ്മത്തിനും വളരെ നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.