മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി (acidity). നെഞ്ചില്‍ എരിച്ചിൽ അനുഭവപ്പെടുന്നതാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടാകും. ചില മരുന്നുകളും (medicine) ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയായ ഭക്ഷണക്രമം(food) പാലിച്ചും അസിഡിറ്റി ഒരു പരിധി വരെ അകറ്റി നിര്‍ത്താനാകും.
പണ്ട് കാലത്ത് പാചകത്തിനായി അടുക്കളകളില്‍ മണ്പാത്രങ്ങളിലാണ് വെള്ളം സൂക്ഷിച്ചിരുന്നത്. എന്നാല്‍ മണ്‍പാത്രങ്ങളുടെ ഉപയോഗം കാലക്രമേണ കുറഞ്ഞു വന്നു. വേനല്‍ക്കാലത്ത് മണ്പാത്രങ്ങളില് വെള്ളം ഒഴിച്ച് വച്ച്കുടിയ്ക്കുന്നത് ചിലരെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. മണ്പാത്രങ്ങളില് സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവില്ല.
മണ്‍പാത്രങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആയുര്‍വേദ വിദഗ്ധയായ ഡോ.ദിക്സ ഭവ്സര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. മണ്പാത്രങ്ങളില് സൂക്ഷിച്ച വെള്ളം കുടിയ്ക്കാന്‍ തുങ്ങിയതോടെ തന്റെ ചില രോഗികള്‍ക്ക് അസിഡിറ്റി, മൈഗ്രേന്, ഛര്‍ദ്ദി, തലവേദന പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിച്ചുവെന്ന്ഡോ. ദിക്സ പറയുന്നു.
Also Read-
ഗ്രീന്‍ ടീ കുടിച്ചാൽ പ്രമേഹം കുറയുമോ? പഠനം പറയുന്നതിങ്ങനെ'പഞ്ചഭൂതങ്ങളില്‍ ഒന്നായ മണ്ണ് കൊണ്ടാണ് ഇത്തരം പാത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആയുര്‍വേദമനുസരിച്ച്, വാത-പിത്ത പ്രശ്നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ പ്രകൃതിയ്ക്ക് സാധിക്കും. വേനല്‍ക്കാലത്ത് ചൂട് അധികമായി ശരീരത്തെ ബാധിക്കാതിരിക്കാന്‍ മണ്പാത്രങ്ങളില് സംഭരിച്ച് വെയ്ക്കുന്ന വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്' ഡോക്ടര്‍ തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നു.
പോസ്റ്റില്‍ വിവരിച്ചിരിക്കുന്ന മണ്‍പാത്രത്തിന്റെ ചില ഗുണങ്ങള്‍ ഇവയൊക്കെയാണ്;പ്ലാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച് മണ്പാത്രങ്ങളില് രാസവസ്തുക്കള്‍ ഒന്നും തന്നെയില്ല. ഇത് പ്രകൃതിദത്തമായി ശരീരത്തിന്റെ ദഹനപ്രക്രിയയെ സംരക്ഷിക്കുന്നു.
Also Read-
പഴങ്ങൾ കഴിച്ച് വിഷാദരോഗത്തെ അകറ്റി നിർത്താം; പഠനം പറയുന്നതിങ്ങനെ
വെള്ളത്തിന്റെ താപനില 5 ഡിഗ്രിയോളം കുറയ്ക്കാന്‍ മണ്‍പാത്രങ്ങള്‍ക്ക് സാധിക്കുന്നു. റെഫ്രിജറേറ്ററിന് പകരം ഈ പാത്രങ്ങള്‍ ഉപയോഗിക്കാം.
വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവും മണ്പാത്രങ്ങള്ക്കുണ്ട്.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തില്‍ 50 മുതല്‍ 70 ശതമാനം വരെ ജലമാണുള്ളത്. വേനലില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ട്. നിങ്ങള്‍ ചെയ്യുന്ന ജോലിക്കും പ്രവൃത്തിക്കും അനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടാം. കൂടുതല്‍ വിയര്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം കൂടുതല്‍ വെള്ളം ആവശ്യപ്പെടുന്നുണ്ട് എന്നാണര്‍ഥം.
ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. ക്ഷീണവും തളര്‍ച്ചയുമൊക്കെ ചൂടുകാലത്ത് സ്വാഭാവികമാണ്. അതിനാല്‍ ശരീരം ഇത്തരത്തില്‍ സൂചന നല്കുന്നുവെങ്കില് ശ്രദ്ധിക്കണം. തല ചുറ്റുകയോ അമിത ദാഹം ഉണ്ടാവുകയോ ശരീരത്തില്‍ നിര്‍ജലീകരണം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ വ്യായാമം എത്രയും പെട്ടെന്ന് നിര്‍ത്തുക. ആവശ്യത്തിന് തണുപ്പും തണലുമുള്ള ഒരിടത്തിരുന്ന് വിശ്രമിച്ചതിന് ശേഷം ശരീരം പഴയ അവസ്ഥയിലായതിന് ശേഷം മാത്രം വ്യായാമം തുടരുക.
വേനലില്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. വ്യായാമത്തിന് സമയം നിശ്ചയിക്കുമ്പോള്‍ ഇത് മനസ്സില്‍ വെക്കുക. രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് സൂര്യന്റെ വെയിലിന് ചൂട് കൂടുതലായിരിക്കും. ഈ സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് നിന്ന് വ്യായാമവും ജോലിയും ചെയ്യാതിരിക്കുക. പുറത്തിറങ്ങിയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ രാവിലെ ചെയ്യുന്നതാണ് നല്ലത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.