• HOME
  • »
  • NEWS
  • »
  • life
  • »
  • Bengaluru Airport | പുരുഷൻമാരുടെ വാഷ്റൂമിൽ ഡയപ്പർ ചെയ്ഞ്ചിങ് റൂം; ബം​ഗളൂരു എയർപോർട്ടിന് നിറകയ്യടി

Bengaluru Airport | പുരുഷൻമാരുടെ വാഷ്റൂമിൽ ഡയപ്പർ ചെയ്ഞ്ചിങ് റൂം; ബം​ഗളൂരു എയർപോർട്ടിന് നിറകയ്യടി

നിരവധി പേരാണ് ബം​ഗളൂരു എയർപോർട്ടിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത് പുരോ​ഗമനപരമായ നീക്കമാണെന്ന് ട്വീറ്റിനു താഴെ പലരും അഭിപ്രായപ്പെടുന്നു

Diaper-Change-room

Diaper-Change-room

  • Last Updated :
  • Share this:
    സാധാരണയായി സ്ത്രീകളുടെ വാഷ്റൂമിനോടു ചേർന്നാണ് മാളുകളിലും എയർപോർട്ടുകളിലുമൊക്കെ കുട്ടികളുടെ ഡയപ്പർ ചെയ്ഞ്ചിങ് റൂം (Diaper Changing Room) കാണാറുള്ളത്. എന്നാൽ നടപ്പുശീലങ്ങളെ മാറ്റിക്കുറിച്ചു കൊണ്ട് മാതൃകയായിരിക്കുകയാണ് ബം​ഗളൂരു എയർപോർട്ട് (Bengaluru airport). പുരുഷൻമാരുടെ വാഷ്റൂമിനോടു ചേർന്നും ഒരു ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ചിരിക്കുകയാണ് വിമാനത്താവള അധികൃതർ. സുഖത (Sukhada) എന്നയാളാണ് ട്വിറ്ററിൽ ഈ ഡയപ്പർ ചെയ്ഞ്ചിങ്ങ് റൂമിന്റെ ചിത്രം സഹിതം ഇക്കാര്യം പോസ്റ്റ് ചെയ്തത്.

    ''ഇത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ്. ബം​ഗളൂരു എയർപോർട്ടിൽ പുരുഷൻമാരുടെ വാഷ്റൂമിനോടു ചേർന്ന് ഡയപ്പർ ചെയ്ഞ്ചിങ് റൂം നിർമിച്ചിരിക്കുന്നു. കുട്ടികളെ നോക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല'', ചിത്രത്തിനൊപ്പം സുഖത ട്വീറ്റ് ചെയ്തു. ബം​ഗളൂരു എയർപോർട്ടിന്റെ ഒദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും സുഖതയുടെ ട്വീറ്റിനുള്ള മറുപടിയും എത്തിയിട്ടുണ്ട്. ''നിങ്ങളുടെ അഭിനന്ദനത്തിന് നന്ദി. ബം​ഗളൂരു എയർപോർട്ടിലെ ഡയപ്പർ മാറ്റുന്ന സ്റ്റേഷൻ ലിംഗഭേദമില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ഞങ്ങളുടെ ശുചിമുറികളുടെ ഒരു സവിശേഷതയാണ് അത്. അവ നന്നായിത്തന്നെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്'', എന്നായിരുന്നു ബം​ഗളൂരു എയർപോർട്ടിന്റെ മറുപടി.

    നിരവധി പേരാണ് ബം​ഗളൂരു എയർപോർട്ടിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത് പുരോ​ഗമനപരമായ നീക്കമാണെന്ന് ട്വീറ്റിനു താഴെ പലരും അഭിപ്രായപ്പെടുന്നു. ''ഇത് മനോഹരമായിരിക്കുന്നു. പല സ്ഥലങ്ങളിലും ഡയപ്പർ ചെയ്ഞ്ചിങ് റൂം സ്ത്രീകളുടെ ശുചിമുറിയിൽ മാത്രമാണ് കാണപ്പെടുന്നത്. ഒന്നുകിൽ അത് രണ്ടുപേർക്കും ആക്സസ് ചെയ്യാവുന്ന ഒരു സ്ഥലത്തായിരിക്കണം, അല്ലെങ്കിൽ രണ്ടിലും വേണം'', എന്നും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു.

    കുട്ടികളെ സംബന്ധിച്ച് അച്ഛനും അമ്മക്കും ഉത്തരവാദിത്തം ഉണ്ടെന്നും നമ്മുടെ രാജ്യത്ത് നല്ല മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും ഇത് പ്രതീക്ഷ നൽകുന്ന നീക്കമാണെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.

    ''പുരുഷൻമാരുടെ ശുചിമുറിയിലെ പരിമിതമായ സ്ഥലത്ത് മറ്റാരുടെയും സഹായമില്ലാതെ വർഷങ്ങളായി രണ്ടു കുട്ടികളുടെ ഡയപ്പറുകൾ മാറ്റുന്നത് ഒരു പേടിസ്വപ്നമായി ഇപ്പോഴും മനസിലുണ്ട്. ആ ഘട്ടം അവസാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇതൊരു സ്വാഗതാർഹമായ നീക്കമാണ്, പക്ഷേ ഖേദകരമെന്നു പറയട്ടെ, ഇത്തരം നീക്കങ്ങൾ എല്ലായിടത്തും സംഭവിക്കില്ല'', എന്നും ഒരു ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തു.

    Also Read- Bedsheets | നിങ്ങൾ എത്രദിവസം കൂടുമ്പോഴാണ് ബെഡ്ഷീറ്റ് മാറ്റുന്നത്?

    അതേസമയം, മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
    കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കുട്ടികളെ അഭിനിയിപ്പിക്കുന്നതിനായി കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് വയസില്‍ താഴെയുള്ള കുട്ടികളെ തീവ്രമായ വെളിച്ചത്തിന്‍റെ കീഴില്‍ കൊണ്ടുവരികയോ മേക്കപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കുട്ടികള്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ സിരീയല്‍ എന്നിവയക്ക് പുറമെ ഒടിടി, സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളുടെ ചിത്രീകരണത്തിനും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമാണ്.
    Published by:Anuraj GR
    First published: