Positive News|മധുബാനി ഫേസ്മാസ്കുകൾ വൈറലായി; ബിഹാറിലെ മധുബാനി കലാകാരൻ കോവിഡ് ദുരിതത്തെ മറികടന്നതിങ്ങനെ

വെറും 50 രൂപ മാത്രമാണ് രേമന്ദിന്റെ മധുബാനി പെയിന്‍റിംഗ് മാസ്കിനുള്ളത്. രാജ്യത്ത് എവിടെ നിന്ന് ഓഡർ ചെയ്താലും കൊറിയർ വഴി അയച്ചു നൽകും.

News18 Malayalam | news18-malayalam
Updated: July 10, 2020, 6:46 PM IST
Positive News|മധുബാനി ഫേസ്മാസ്കുകൾ വൈറലായി; ബിഹാറിലെ മധുബാനി കലാകാരൻ കോവിഡ് ദുരിതത്തെ മറികടന്നതിങ്ങനെ
madhubani masks
  • Share this:
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 എല്ലാ ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിൽ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് ദിവസ വേതനക്കാർക്കാണ്. പലർക്കും ജോലി നഷ്ടമായി. ഇതോടെ പട്ടിണി ഒഴിവാക്കാൻ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമമായി. ബിഹാറിലെ മധുബാനി കലാകാരനായ രേമന്ദ് കുമാർ മിശ്രയ്ക്കും സംഭവിച്ചത് ഇതു തന്നെയായിരുന്നു.

കോവിഡിനിടെ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയായിരുന്നു രേമന്ദ്. എന്നാൽ തളർന്നിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ കലാപരമായ കഴിവ് ഉപയോഗിച്ച് ദുരിതങ്ങളെ നേരിടാൻ തയ്യാറായി. അവാർഡ് ജേതാവ് കൂടിയായിരുന്ന രേമന്ദ് തന്റെ കല ഉപയോഗിച്ച് ഫാഷൻ മാസ്കുകൾ നിർമിക്കാൻ തീരുമാനിച്ചത് അങ്ങനെയായിരുന്നു.

TRENDING:Khadi Mask|ജനപ്രീതി നേടിയ ഖാദി മാസ്കുകള്‍ ഇനി ഓൺലൈന്‍ വഴി വാങ്ങാം
[NEWS]
'സന്ദീപ് നായർ ബി.ജെ.പിക്കാരനാണെങ്കിൽ കട ഉദ്ഘാടനത്തിന് ഒരു ബി.ജെ.പി നേതാവിനെയും വിളിക്കാത്തതെന്ത്?' വി.വി. രാജേഷ് [NEWS]Homosexuality|സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; റെയിൻബോ ഐസ്ക്രീമിനെ വിലക്കാൻ പുചിൻ
[NEWS]


കൈകൊണ്ട് പെയ്ന്റ് ചെയ്ത ചിത്രങ്ങളോട് കൂടിയ മനോഹരമായ മൂന്ന് ലെയർ കോട്ടൻ ഫേസ്മാസ്കുകൾ അദ്ദേഹം തയ്യാറാക്കി. ഒരു വലിയ വിഭാഗം ഓഡിയൻസിൽ എങ്ങനെ മാർക്കറ്റ് കണ്ടെത്തുമെന്നായി രേമന്ദിന്റെ അടുത്ത ചിന്ത. അപ്പോഴാണ് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ അദ്വൈത കാലാ രേമന്ദിന്റെ സഹായത്തിന് എത്തിയത്.



ലോക്ക് ഡൗണിനെ തുടർന്ന് വലഞ്ഞ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം അടക്കം എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു അദ്വൈത കാലാ. രേമന്ദിനെ കുറിച്ചും അദ്ദേഹത്തിന്റെ സാഹചര്യങ്ങളെ കുറിച്ചും അറിഞ്ഞ അദ്വൈത രേമന്ദിന് സഹായം അഭ്യർഥിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വെറും 50 രൂപ മാത്രമാണ് രേമന്ദിന്റെ മധുബാനി പെയിന്‍റിംഗ് മാസ്കിനുള്ളത്. രാജ്യത്ത് എവിടെ നിന്ന് ഓഡർ ചെയ്താലും കൊറിയർ വഴി അയച്ചു നൽകുമെന്നാണ് രേമന്ദ് പറയുന്നത്. രേമന്ദിന്റെ ഫോൺ നമ്പർ ഉൾപ്പെടെയാണ് അദ്വൈത പോസ്റ്റ് ചെയ്തിരുന്നത്.



അദ്വൈതയുടെ പോസ്റ്റ് വൈറലായതോടെ രേമന്ദിന് ഫോൺവിളികളും മെസേജുകളും നിർത്താതെ വന്നു. നിരവധി ഓഡറുകളാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇതുകാരണം അദ്ദേഹത്തിന് ഇപ്പോൾ ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇതിനെ തുടർന്ന് രേമന്ദ് കുമാർ മിശ്ര ഇപ്പോൾ ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെ എല്ലാവർക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്. തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ് രേമന്ദ് കുമാർ. രേമന്ദിന്റെ മധുബാനി മാസ്കുകൾ വൈറലായതോടെ ഇതിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബോളിവുഡ് താരം രവീണ ടണ്‍ഡൻ.





രേമന്ദിന്റെ മാസ്കുകൾ മനോഹരമാണെന്നും താനും ഇപ്പോൾതന്നെ ഓഡർ ചെയ്യുകയാണെന്നും രവീണ ട്വിറ്ററിൽ കുറിച്ചു. മധുബാനി കലാ വൈഭവത്തിന്  സംസ്ഥാന സർക്കാരിൽ നിന്ന് പുരസ്കാരം ലഭിച്ചയാളാണ് രേമന്ദ് കുമാർ മിശ്ര.
Published by: Gowthamy GG
First published: July 8, 2020, 9:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading