HOME » NEWS » Life » BIOGRAPHER SAYS BILL GATES KNOWN FOR WOMANIZING NAKED POOL PARTIES GH

ബിൽ ഗേറ്റ്സ് ഒരു ബുദ്ധിജീവി മാത്രമല്ല, നഗ്നതാ പാർട്ടികളും നടത്തിയിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

മെലിൻഡയ്ക്ക് ബിൽ ഗേറ്റ്സിന്റെ സ്ത്രീകളോടുള്ള താല്പര്യത്തെക്കുറിച്ച് അറിയാമായിരുന്നു. ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയും പിന്നീട് 1992ൽ കൂടുതൽ അടുത്തുകൊണ്ട് വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: May 11, 2021, 7:57 PM IST
ബിൽ ഗേറ്റ്സ് ഒരു ബുദ്ധിജീവി മാത്രമല്ല, നഗ്നതാ പാർട്ടികളും നടത്തിയിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
bill gates
  • News18
  • Last Updated: May 11, 2021, 7:57 PM IST
  • Share this:
ബിൽ ഗേറ്റ്സ് തന്റെ ചില വമ്പൻ പാർട്ടികളിൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പർമാരെ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളിൽ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തൽ. മെലിൻഡയുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇത്തരം പാർട്ടികളിലേക്ക് ഗേറ്റ്സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് പറഞ്ഞു. ഡെയിലി മെയിൽ വെബ്‌സൈറ്റിന് നൽകിയ  അഭിമുഖത്തിലാണ് വാലസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ചെറുപ്പത്തിൽ ബിൽ സാധുവായ ഒരു 'കൊയർ ബോയി' ആണെന്ന് കരുതിവർക്ക് തെറ്റി. മൈക്രോസോഫ്റ്റിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാർട്ടികളെ ബില്ലിനു വേണ്ടി നഗ്നത പാർട്ടികളാക്കി മാറ്റിയിരുന്നെന്നും സീയാറ്റിലിൽ നിന്നുമുള്ള സ്ട്രൈപ്പെർമാരെക്കൂടി പാർട്ടികളിൽ ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് വാലസിന്റെ വെളിപ്പെടുത്തൽ.

ഒരു കമ്പ്യൂട്ടർ ബുദ്ധിജീവി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ജീവിതം അക്കാലത്ത് ബില്ലിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ഗേറ്റ്സിനെക്കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമായ Overdrive: ‘Bill Gates and the Race to Control Cyberspace’ ൽ ശതകോടീശ്വരന്റെ വാഷിംഗ്ടണിലെ ലോറേൽഹർസ്റ്റ് എന്ന വീട്ടിൽ നടക്കാറുണ്ടായിരുന്ന ഈ നഗ്നത പാർട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

Bill Gates Synthetic Meat, Carbon Emission, കൃതൃമ മാംസം, ബിൽഗേറ്റ്സ്,കാലാവസ്ഥാ വ്യതിയാനം, Climate change

സാങ്കേതികവിദ്യയുടെ ഒഴുക്ക് നിലയ്ക്കാതിരിക്കാനും മൈക്രോസോഫ്റ്റിന്റെ വളർന്നു വരുന്ന ഐടി സാമ്രാജ്യത്തിൽ നിന്നുള്ള പുതിയ ബിസിനസ് വാർത്തകൾ ഇടതടവില്ലാതെ ലഭിക്കുന്നതിനും വേണ്ടി ഇത്തരം നിശാപാർട്ടികൾ പലതും വർത്തയാക്കാൻ ദേശീയ മാധ്യമങ്ങൾ തയ്യാറായിരുന്നില്ല.

bill gates, melinda gates, bill gates divorce, melinda gates divorce, microsoft, ബിൽഗേറ്റ്സ്, മെലിൻഡ ഗേറ്റ്സ്, ബിൽഗേറ്റ്സ് വിവാഹമോചിതനായി, വിവാഹ മോചനം, മൈക്രോസോഫ്റ്റ്

ചാണക ചികിത്സ കോവിഡിന് പരിഹാരമാർഗ്ഗമല്ല; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

'ബിൽ ഗേറ്റ്സ് സിയാറ്റിലിലെ ഒരു നിശാക്ലബ് സന്ദർശിക്കാറുണ്ടായിരുന്നു. മാത്രമല്ല തന്റെ വീട്ടിലെ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നഗ്നരായി നീന്തുന്നതിന് ഡാൻസേഴ്സിനെ വാടകയ്ക്ക് എടുത്തിരുന്നുവെന്നും' - മുൻ പോസ്റ്റ് ഇന്റലിജൻസർ റിപ്പോർട്ടർ കൂടിയായ വാലസ് പറയുന്നു.

ബില്ലുമായി അകന്നു കഴിയുന്ന ഭാര്യ മെലിൻഡയുമായുള്ള ബന്ധത്തെ ഇത്തരം വിഷയങ്ങളും ബാധിച്ചിരിക്കാം എന്നതാണ് വാലസിന്റെ പക്ഷം. 1988ൽ ഫ്രഞ്ച് (മെലിൻഡയുടെ ആയ) എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങൾക്കിടയിൽ ഗേറ്റ്സ് തന്റെ ഇത്തരം വിനോദങ്ങൾ ആവർത്തിച്ചിരുന്നതായും വാലസ് പറയുന്നു.

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി

എന്നാൽ, മെലിൻഡയ്ക്ക് ബിൽ ഗേറ്റ്സിന്റെ സ്ത്രീകളോടുള്ള താല്പര്യത്തെക്കുറിച്ച് അറിയാമായിരുന്നു. ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയും പിന്നീട് 1992ൽ കൂടുതൽ അടുത്തുകൊണ്ട് വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഇരുവരും വേര്‍പിരിയാന്‍ തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Published by: Joys Joy
First published: May 11, 2021, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories