HOME » NEWS » Life » BIRIYANI LOVERS LINE UP IN THE QUE FROM 5 AM IN HOSKOTE NEAR BANGALORE

Biriyani | ബിരിയാണി വാങ്ങാൻ ഒന്നര കിലോമീറ്റർ നീണ്ട ക്യൂ; കോവിഡിനെ ഭയക്കാതെ ബിരിയാണിപ്രേമികൾ

ആനന്ദ് ദം ബിരിയാണിക്കായുള്ള കിലോമീറ്ററുകൾ നീണ്ട ക്യൂ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

News18 Malayalam | news18-malayalam
Updated: September 30, 2020, 5:51 PM IST
Biriyani | ബിരിയാണി വാങ്ങാൻ ഒന്നര കിലോമീറ്റർ നീണ്ട ക്യൂ; കോവിഡിനെ ഭയക്കാതെ ബിരിയാണിപ്രേമികൾ
Biriyani
  • Share this:
ബംഗളൂരു: ബിരിയാണി നമ്മുടെയൊക്കെ പ്രിയ ഭക്ഷണമായി മാറിയത് വളരെ വേഗമാണ്. പ്രശസ്തമായ ബിരിയാണി കഴിക്കാൻ എത്ര കഷ്ടപ്പെട്ടും കാത്തിരിക്കുന്നവരുണ്ട്. ഇവിടെയിതാ, കർണാടകയിലെ പ്രശസ്തമായ ആനന്ദ് ദം ബിരിയാണി കഴിക്കാനായി എത്തിയവരുടെ നീണ്ട നിര ഒന്നര കിലോമീറ്റർ പിന്നിട്ടു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹോസ്കോട്ടെയിലെ ആനന്ദ് ദം ബിരിയാണി വിൽപനശാലയിലാണ് ഈ നീണ്ട നിര. പുലർച്ചെ അഞ്ചു മണി മുതൽ ഇവിടെ ക്യൂ ആരംഭിക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് ബിരിയാണി കഴിക്കാൻ രാവിലെ മുതൽ നീണ്ട ക്യൂ നിൽക്കുന്നത്. ലോക്ക്ഡൌൺ ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കർണാടകയിൽ അനുമതി നൽകിയത് അടുത്തിടെയാണ്. അതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വൻതോതിൽ കൂടി. ദൂരെ ദേശങ്ങളിൽനിന്നുപോലും ബിരിയാണി കഴിക്കാനായി എത്തുന്നവരുണ്ട്.

ഏതായാലും ആനന്ദ് ദം ബിരിയാണിക്കായുള്ള കിലോമീറ്ററുകൾ നീണ്ട ക്യൂ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത്രയും ദൂരം ആളുകൾ ക്യൂ നിൽക്കുന്നതെന്ന ചോദ്യമാണ് കമന്‍റുകളിൽ നിറയെയുള്ളത്.

മട്ടൺ ബിരിയാണിക്കാണ് ഇവിടെ ആവശ്യക്കാർ കൂടുതൽ ഞായറാഴ്ച ദിവസങ്ങളിലാണ് തിരക്ക് കൂടുതലും. ഞായറാഴ്ചകളിൽ ആയിരം കിലോ അരി വരെ ഇടാറുണ്ടെന്ന് കടയുടമ ആനന്ദ് പറയുന്നു. തലേദിവസം തന്നെ തയ്യാറാക്കുന്ന ബിരിയാണി കഴിക്കാനാണ് പുലർച്ചെ മുതൽ ഇവിടെ ക്യൂ നിൽക്കുന്നത്. പ്രാതലിനുള്ള ഇഷ്ട വിഭവമാണ് ആനന്ദിലെ മട്ടൺ ബിരിയാണി. ലോക്ക്ഡൌണിന് മുമ്പുള്ളതിൽ നിന്ന് വിൽപന 25 ശതമാനം കൂടിയിട്ടുണ്ടെന്ന് കടയുടമ പറയുന്നു.


അതേസമയം ബിരിയാണി കഴിക്കാനുള്ള തിരക്കിനിടെ കോവിഡ് മാനദണ്ഡം പാലിക്കുന്നുല്ലെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു. ക്യൂവിൽ നിൽക്കുന്നവർ മാസ്ക്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. ബംഗളുരൂ നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഹോസ്കോട്ടെയിലെ ആനന്ദ് ദം ബിരിയാണി കട.
Published by: Anuraj GR
First published: September 30, 2020, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories