നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലോകത്തിലെ ഏറ്റവും വില കൂടിയ ഐസ്ക്രീം; സ്വർണം ചേർത്ത 'ബ്ലാക്ക് ഡയമണ്ടിന്റെ' വില 60,000 രൂപ

  ലോകത്തിലെ ഏറ്റവും വില കൂടിയ ഐസ്ക്രീം; സ്വർണം ചേർത്ത 'ബ്ലാക്ക് ഡയമണ്ടിന്റെ' വില 60,000 രൂപ

  2015 മുതലാണ് കഫേ ‘ബ്ലാക്ക് ഡയമണ്ട്’ ഐസ്ക്രീം വിൽക്കാൻ ആരംഭിച്ചത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ഈ മഡഗാസ്കർ വാനില ഐസ്ക്രീമിന് മുകളിൽ തൂകിയാണ് വിളമ്പുന്നത്

  dubais-black-diamond-ice-cream

  dubais-black-diamond-ice-cream

  • Share this:
   ഐസ്ക്രീം പ്രേമികൾ അറിഞ്ഞോ? ദുബായിലെ സ്കൂപ്പി കഫേയിൽ സ്വർണം ചേർത്ത ഐസ്ക്രീം. ‘ബ്ലാക്ക് ഡയമണ്ട്’ എന്ന് വിളിക്കുന്ന ഈ ഐസ്ക്രീമിന്റെ വില 60,000 രൂപയാണ്. മനോഹരമായ കപ്പിൽ വിളമ്പുന്ന ഈ ഐസ്ക്രീമാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം. നടിയും ട്രാവൽ വ്ലോഗറുമായ ഷെനാസ് ട്രഷറി ദുബായ് സന്ദർശനത്തിനിടെയാണ് ഈ ഐസ്ക്രീമിന്റെ രുചിയറിയാൻ സ്കൂപ്പി കഫേയിലെത്തിയത്. “ഒരു ഐസ്ക്രീമിന് 60,000 രൂപ! കഴിക്കാവുന്ന സ്വ‌ർണം, ദുബായിൽ മാത്രം. ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം“ ട്രഷറി ഐസ്ക്രീം കഴിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത് ഇങ്ങനെയാണ്.

   തനിക്ക് ഐസ്‌ക്രീം സൗജന്യമായി നൽകിയതായും അവർ പറഞ്ഞു. സി‌ എൻ ‌ബി ‌സി റിപ്പോർട്ട് അനുസരിച്ച്, 2015 മുതലാണ് കഫേ ‘ബ്ലാക്ക് ഡയമണ്ട്’ ഐസ്ക്രീം വിൽക്കാൻ ആരംഭിച്ചത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ഈ മഡഗാസ്കർ വാനില ഐസ്ക്രീമിന് മുകളിൽ തൂകിയാണ് വിളമ്പുന്നത്. ഇറാനിയൻ കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിളും ഐസ്ക്രീമിൽ ചേ‍ർക്കുന്നുണ്ട്.

   "ഇത് കഴിക്കാൻ ചെലവാക്കുന്ന പണം കൊണ്ട് ഒരു ദുബായ് യാത്ര തന്നെ പ്ലാൻ ചെയ്യാമെന്ന്" ട്രഷറിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് കമന്റായി ഒരാൾ കുറിച്ചു. "സ്വർണ്ണത്തിന് പോഷക ​ഗുണങ്ങളില്ലെന്ന്" മറ്റൊരാൾ പറഞ്ഞു. 'ജീവിതത്തിലെ അമൂല്യമായ നിരവധി കാര്യങ്ങൾ വാങ്ങാൻ കഴിയില്ല; കുടുംബം, ചങ്ങാതിമാർ‌, സന്തോഷം, മന:സമാധാനം, പ്രകൃതി, സ്നേഹം എന്നിങ്ങനെ നീളുന്നു ഈ പട്ടികയെന്നും'- മറ്റൊരാൾ പ്രതികരിച്ചു.

   Also Read- ഇത്ര ചെറിയ വയറിൽ ഇരട്ടക്കുട്ടികളോ? ഗർഭിണിയുടെ ചിത്രങ്ങൾ കണ്ട് ആശ്ചര്യപ്പെട്ട് സോഷ്യൽ മീഡിയ

   സ്കൂപ്പി കഫെ പലപ്പോഴും ഇതുപോലുള്ള രസകരവും വ്യത്യസ്തവുമായ വിഭവങ്ങൾ അവതരിപ്പിക്കാറുണ്ട്. അടുത്തിടെ, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം അടങ്ങിയ ഒരു കോഫിയുടെ ചിത്രം കഫേ പങ്കുവച്ചിരുന്നു. ഭക്ഷ്യയോഗ്യമായ സ്വർണ്ണം അടങ്ങിയ കഫേയുടെ മറ്റൊരു ഐസ്ക്രീം ആണ് ചാർക്കോൾ ഐസ്ക്രീം. കറുത്ത നിറമുള്ള ഈ ഐസ്ക്രീം അലങ്കരിക്കുന്നതും സ്വർണം കൊണ്ടാണ്.

   കഫേയുടെ ആറാം വാർഷികത്തിൽ സ്വർണ്ണ ബർഗറും തയ്യാറിക്കിയിരുന്നു. ഈ ചിത്രങ്ങളും കഫേ പങ്കുവച്ചിരുന്നു.

   ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടിയ ന്യൂയോർക്കിലെ ഒരു റെസ്റ്റോറന്റിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജൂലൈ 13നാണ് റെസ്റ്റോറന്റ് ഈ നേട്ടം കൈവരിച്ചത്. യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റാണ് വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്.

   റെസ്റ്റോറന്റിലെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവർ ചേർന്നാണ് അതിഥികൾക്കായി രുചികരമായ ഈ വിഭവം തയ്യാറാക്കിയത്. ഒരു ക്ലാസിക് അമേരിക്കൻ ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവം തയ്യാറാക്കാൻ ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനഗർ എന്നിവയാണ് ചേർത്തിരിക്കുന്നത്.
   Published by:Anuraj GR
   First published: