നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി; ജലാലുദ്ദീൻ അദനിക്ക് പെരുന്നാൾ സമ്മാനമായി പുത്തൻ കാറും

  അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി; ജലാലുദ്ദീൻ അദനിക്ക് പെരുന്നാൾ സമ്മാനമായി പുത്തൻ കാറും

  കണ്ണുകളിലെ ഇരുളിനെ വിജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് മറികടക്കുന്ന മിടുക്കൻ ആണ് ജലാലുദ്ദീൻ അദനി.

  ജലാലുദ്ദീൻ

  ജലാലുദ്ദീൻ

  • Share this:
  മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നിന്നും അന്ധതയെ തോൽപ്പിച്ച് പി എച്ച് ഡി പൂർത്തിയാക്കുന്ന ജലാലുദ്ദീൻ അദനിക്ക് ഇനി സ്വന്തം കാറിൽ യാത്ര ചെയ്യാം. തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി പെരുന്നാള്‍ സമ്മാനമായി ജലാലുദ്ദീന് നൽകിയത് ഒരു പുത്തൻ കാർ ആണ്.

  കണ്ണുകളിലെ ഇരുളിനെ വിജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് മറികടക്കുന്ന മിടുക്കൻ ആണ് ജലാലുദ്ദീൻ അദനി. പ്ലസ് ടു തലം മുതൽ മഅ്ദിൻ അക്കാദമിയിൽ ആണ് ജലാലുദ്ദീൻ പഠിക്കുന്നത്. അകക്കണ്ണിനെ കൂട്ട് പിടിച്ച് ജലാലുദ്ദീൻ വിധിയെ വെല്ലുവിളിച്ച് മുന്നോട്ട് നടന്നപ്പോൾ അവനെ കൈ പിടിച്ച് നടത്താൻ ഒട്ടേറെ പേര് കൂടെ വന്നു.

  ഒടുവിൽ ജെ ആർ എഫ് നേടി, ഇപ്പൊൾ അറബി സാഹിത്യത്തിൽ പി എച്ച് ഡീ ചെയ്യുന്നു. ജലാലുദ്ദീന്റെ മികവ്  കേട്ടറിഞ്ഞ് ആണ് തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി ഒരു കാർ തന്നെ പെരുന്നാൾ സമ്മാനം ആയി നൽകിയത്. മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ജലാലുദ്ദീന്‍ അദനിക്ക് വാഹനം കൈമാറി.

  വാഹനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭിന്നശേഷി മേഖലയിലുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാണെന്നും ജലാലുദ്ദീന്‍ അദനി. വഴിയാധാരമായി പോകുമായിരുന്ന തന്റെ ജീവിതം വിദ്യയുടെ വെളിച്ചത്തിലേക്ക് വഴികാട്ടി മികച്ച പ്രചോദനമേകിയ മഅദിന്‍ ചെയര്‍മാനും ഗുരുവര്യരുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് തന്റെ ഈ അവിസ്മരണീയ നേട്ടത്തിന് പിന്നിലെന്ന് ജലാലുദ്ദീൻ  പറയുന്നു.

  You may also like:'മകനെ കൊല്ലുമെന്ന് പറഞ്ഞാല്‍ തളരുന്നയാളല്ല;' ഭീഷണിക്കത്തിന് കെകെ രമ എംഎല്‍എയുടെ മറുപടി

  2011 ല്‍ മത-ഭൗതിക സമന്വയ പഠനത്തിനായി മഅദിന്‍ അക്കാദമിയിലെത്തിയ ജലാലുദ്ധീന്‍ പതിനഞ്ചോളം ഗ്രന്ഥങ്ങള്‍ സ്വന്തം കൈകൊണ്ട് തന്നെ ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്. മഅദിന്‍ ഏബിള്‍ വേള്‍ഡില്‍ നിന്നാണ് ബ്രെയിന്‍ ലിപി പഠിച്ചത്. കാഴ്ചയുള്ളവര്‍ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്റെ മുദ്ര പതിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

  You may also like:ബക്രീദിന് ലോക്ഡൗൺ ഇളവ് നൽകിയത് അപകടകരം; കേരള സർക്കാരിന് സുപ്രീം കോടതി വിമർശനം

  പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും മികവ് തെളിയിച്ച ജലാലുദ്ധീന്‍ പി.എച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. സൈക്കിള്‍ ചവിട്ടാനും നീന്താനും കഴിവ് സ്വായത്തമാക്കിയ ജലാല്‍ പാഠ്യേതര വിഷയങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ആണ് ജലാലുദ്ദീൻ വിവാഹം കഴിച്ചത്.

  ജലാലുദ്ദീന് കണ്ണായി നുസൈബ ഇപ്പൊൾ കൂടെ ഉണ്ട്. ലഇനി നുസൈബ ഡ്രൈവിംഗ് കൂടി പഠിച്ചാൽ ജലാലുദ്ദീന്റ യാത്രകൾ ജീവിതം പോലെ മനോഹരമാകും. അത് വരെ  ഉറ്റ ചങ്ങാതി ഉനൈസ് പടിഞ്ഞാറ്റുംമുറി കാർ ഓടിക്കാനും കൂടെ ഉണ്ടാകും.

  പി എച് ഡി ക്ക് ഒപ്പംഅറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍ കൂടി പഠിക്കുന്ന തിരക്കിലാണിപ്പോള്‍ ജലാലുദ്ദീൻ. അഞ്ച് വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി അധ്യാപന മേഖലയില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.  തിരൂരങ്ങാടി, കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം പനയത്തില്‍ മുഹമ്മദ് കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ്.
  Published by:Naseeba TC
  First published: