കൊച്ചി: ജന്മനാ കാഴ്ച നഷ്ടമായവർ. സംഗീതമാണ് ഇവർക്ക് ജീവിതവും ലോകവും. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ റിസപ്ഷനോട് ചേർന്നിരുന്ന് ഒരു മൂവർസംഘം സംഗീത വിരുന്ന് ഒരുക്കി. ഏത് അസുഖത്തിനും സംഗീതം ഒരു മരുന്നാണ് എന്നാണ് ഈ കലാകാരന്മാർ പറയുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ചിലർ പാട്ടുകൾ ആവശ്യപ്പെടാറുണ്ടത്രേ.
അകക്കണ്ണിൻറെ കാഴ്ച യിൽ ഹൃദിസ്ഥമാക്കിയ ചില പാട്ടുകൾ ഇവരുടെ വിരലുകളിൽ ഇങ്ങനെ മിന്നി മറയും. ജീവിതത്തിൽ പരിമിതികളുണ്ടെങ്കിലും മറ്റുള്ളവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹത്തോടുകൂടി ആണ് ആശുപത്രിയിൽ എത്തിയത് എന്ന് ബെന്നി പറയുന്നു. പാട്ടുകൾ കേട്ടു പഠിക്കും ഇപ്പോൾ ഏതു പാട്ടും അനായാസം കൈവിരലുകളിൽ വഴങ്ങുമെന്ന് കൂട്ടത്തിൽ തബല വായിക്കുന്ന ജയ്മോൻ പറയുന്നു. ജീവിതത്തിൽ പരിമിതികൾ ഉണ്ടാകാം എന്നാൽ സംഗീതം അങ്ങനെയല്ല അത് ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുകയാണ് എന്നാണ് മുത്തുവിന്റെ പക്ഷം.
രാവിലെ മുതൽ ഉച്ചവരെ ആശുപത്രിയിൽ ഈ മൂവർ സംഘം ഉണ്ടാകും. പരിശീലനത്തിനായി കുറച്ചു സമയം പിന്നെ മറ്റു പ്രോഗ്രാമുകളുടെ തിരക്കിലേക്ക്. ഹാർട്ട് ടു ഹാർട്ട് എന്ന മ്യൂസിക് ബാൻഡും ഇവർ നടത്തുന്നുണ്ട്. ബാൻഡിലെ എല്ലാ അംഗങ്ങളും കാഴ്ച്ച നഷ്ടമായവർ ആണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.