നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Alia Bhatt | ഒടുവിൽ രഹസ്യം വെളിപ്പെടുത്തി ആലിയ; താൻ മെലിയാൻ കാരണം ഇതാണ്

  Alia Bhatt | ഒടുവിൽ രഹസ്യം വെളിപ്പെടുത്തി ആലിയ; താൻ മെലിയാൻ കാരണം ഇതാണ്

  ഭക്ഷണപ്രിയയായി താൻ മെലിഞ്ഞിരിക്കുന്നതിന്റെ രഹസ്യം വാട്ടർ തെറാപ്പിയാണെന്നാണ് ആലിയ പറയുന്നത്.

  • News18
  • Last Updated :
  • Share this:
   മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും മികച്ച ചിത്രങ്ങളിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറാൻ ആലിയയ്ക്ക് കഴിഞ്ഞു. മാത്രമല്ല. ആലിയയുടെ ഫാഷനിലുള്ള താൽപര്യവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

   കപൂർ കുടുംബത്തിലെ ഇളമുറക്കാരനായ രൺബീർ കപൂറുമായി പ്രണയത്തിലാണ് താരം. താമസിയാതെ തന്നെ ഇരുവരുടെയും വിവാഹവും ഉണ്ടാകും. ഇതിനിടയിൽ തന്റെ ശാരീരിക ക്ഷമതയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

   ഭക്ഷണപ്രിയ ആയിരുന്നു ആലിയ. കുട്ടിക്കാലത്ത് നല്ല തടിയുണ്ടായിരുന്ന പ്രകൃതമായിരുന്നു ആലിയുടേത്. പഴയകാലത്തെ ആലിയയുടെ ചിത്രങ്ങൾ കണ്ടാൽ ഇപ്പോഴത്തെ ആലിയയുമായി സാമ്യം കണ്ടെത്താൻ തന്നെ പ്രയാസമാണ്. നടിയായ മെലിഞ്ഞിരിക്കുന്ന ആലിയയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.
   View this post on Instagram


   A post shared by ETimes (@etimes)


   ഏതായാലും ഒടുവിൽ താൻ മെലിഞ്ഞിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട്. എല്ലാ ദിവസവും മുടക്കാതെ വ്യായാമം ചെയ്യുന്ന ആലിയ തന്റെ ഭക്ഷണക്രമത്തിലും നന്നായി ശ്രദ്ധിക്കുന്നുണ്ട്.

   ഭക്ഷണപ്രിയയായി താൻ മെലിഞ്ഞിരിക്കുന്നതിന്റെ രഹസ്യം വാട്ടർ തെറാപ്പിയാണെന്നാണ് ആലിയ പറയുന്നത്. ഡയറ്റ് പിന്തുടരുന്നതിനാൽ ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ വിശക്കുമ്പോൾ നന്നായി വെള്ളം കുടിക്കാനാണ് താൻ ശ്രദ്ധിക്കുന്നതെന്നും ആലിയ പറഞ്ഞു.   വിശക്കുമ്പോൾ നമ്മളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നുണ്ട്. ആ സമയത്ത് ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടിച്ചില്ലെങ്കിൽ അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്നും ഇത് ശരീരത്തിൽ കൊഴിപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്നും ആലിയ പറയുന്നു.
   Published by:Joys Joy
   First published:
   )}