HOME » NEWS » Life » BONES DATING BACK TO ICE AGE FOUND IN BACKYARD IN LAS VEGAS AA

ഹിമയുഗത്തിലെ അസ്ഥികൾ കണ്ടെത്തി; അസ്ഥികൾ ലഭിച്ചത് വീട്ടുമുറ്റത്ത് കുളം കുഴിക്കവെ

ഭൂമിയിൽ നിന്ന് ഏതാണ്ട് 5 അടി താഴ്ചയിലായാണ് പൂൾ നിർമാണ തൊഴിലാളികൾ ഈ അസ്ഥികൾ കണ്ടത്.

News18 Malayalam | news18-malayalam
Updated: April 30, 2021, 2:32 PM IST
ഹിമയുഗത്തിലെ അസ്ഥികൾ കണ്ടെത്തി; അസ്ഥികൾ ലഭിച്ചത് വീട്ടുമുറ്റത്ത് കുളം കുഴിക്കവെ
New18
  • Share this:
ലോസ് വേഗാസിലെ ഒരു ദമ്പതികളുടെ വീട്ടുമുറ്റത്ത് പൂൾ നിർമിക്കാനായി കുഴിയെടുക്കവെ ഭൂമിയിലെ ഏറ്റവും ഒടുവിലത്തെ ഹിമയുഗകാലഘട്ടത്തിൽ നിന്നുള്ള ഒരു കൂട്ടം അസ്ഥികൾ നിർമാണ തൊഴിലാളികൾക്ക് കണ്ടുകിട്ടി. നിർണായകമായ ഈ കണ്ടെത്തലിനെതുടർന്ന് പൂൾ നിർമാണം തുടരാൻ ദമ്പതികൾ ഇനിയും കാത്തിരിക്കേണ്ടി വരും.
വാഷിംഗ്ടണിൽ നിന്നും നൊവാഡയിലെ പുതുതായി നിർമിച്ച വീട്ടിലേക്ക് അടുത്തിടെ താമസം മാറിയ ദമ്പതികൾ ഈ അസ്ഥികൾ പരിശോധിക്കാനായി പോലീസും മറ്റ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച വീട്ടിലെത്തിയതായി അറിയിച്ചു.

"പൂൾ പരിശോധിക്കാനായി വരുമെന്ന് നിർമാണ തൊഴിലാളികളിൽ ഒരാൾ പറഞ്ഞിരുന്നു. അത് സാധാരണമാണെന്ന് ഞങ്ങൾ കരുതി. എന്നാൽ ഞങ്ങൾ ഉറക്കമുണരുമ്പോഴേക്ക് അയാൾ പോലീസുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു", ദമ്പതികൾ പറഞ്ഞു.

Also Read ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?

ഭൂമിയിൽ നിന്ന് ഏതാണ്ട് 5 അടി താഴ്ചയിലായാണ് പൂൾ നിർമാണ തൊഴിലാളികൾ ഈ അസ്ഥികൾ കണ്ടത്. അന്വേഷണത്തിന് ശേഷം ഈ അസ്ഥികൾ മനുഷ്യരുടേതല്ലെന്നും അതിനാൽ നിയമപരമായ ആശങ്കകൾ വേണ്ടെന്നുംപോലീസ് അറിയിച്ചു. ഏതാണ്ട് 6,000 വർഷത്തിനും14,000 വർഷത്തിനുംഇടയിൽ പ്രായമുള്ള ഈ അസ്ഥികൾ ഒരു കുതിരയുടേതോ അല്ലെങ്കിൽ മറ്റേതെങ്കിലും വലിയ സസ്തനികളുടേതോ ആവാമെന്ന്നെവാഡ സയൻസ് സെന്റർ റിസർച്ച് ഡയറക്റ്റർ ജോഷ്വ ബോണ്ടെഅഭിപ്രായപ്പെട്ടു.

ഈ അസ്ഥികൾ കണ്ടെത്തിയ സ്ഥലം 14,000 വർഷങ്ങൾക്ക് മുമ്പ് വരണ്ട മൊഹാവേ മരുഭൂമിയിൽ വന്യജീവികൾക്ക് വെള്ളം ലഭിക്കുന്ന ഉറവ പ്രദേശമായിരുന്നെന്ന് ജോഷ്വ പറഞ്ഞു. മുമ്പ് അപൂർവമായ മാമത്തുകളുടെ ഫോസിലുകൾ കണ്ടുകിട്ടിയിട്ടുള്ള ട്യൂൾ സ്പ്രിങ്സ് ഫോസിൽ ബെഡ്‌സ്നാഷണൽ മോനുമെന്റിന്റെ സമീപത്തായാണ് ഇപ്പോൾ അസ്ഥികൾ കണ്ടുകിട്ടിയപ്രദേശവും. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് കുഴിയെടുക്കുമ്പോൾ ഇതുപോലെ എന്തെങ്കിലും കണ്ടെടുത്താൽ അത്ഭുതപ്പെടാനില്ലെന്നും ജോഷ്വ പറഞ്ഞു. ഇത്തരത്തിൽ കണ്ടെത്തുന്ന ഫോസിലുകളുടെ അവകാശം അതാത് സ്ഥലങ്ങളുടെ ഉടമകൾക്ക് നൽകുന്ന നിയമങ്ങൾ യു എസ് എയിൽ നിലവിലുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു.

Also Read രണ്ട് മക്കളുളള ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകി ഭർത്താവ്, സിനിമാക്കഥയെ വെല്ലുന്ന സംഭവം

ഈ ഫോസിൽ എങ്ങനെ സംരക്ഷിക്കണമെന്ന ആലോചനയിലാണ് ഇപ്പോൾ ദമ്പതികൾ. അസ്ഥികൾ ഹിമയുഗത്തിലേതാണെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ താപനിലയിൽ വളരെയധികം കുറവുണ്ടായ ചില സുദീർഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പൊതുവെ പറയുന്നത്. ധ്രുവങ്ങളിലേയും ഭൂഖണ്ഡങ്ങളിലേയും മഞ്ഞുപാളികളും, ഹിമാനികളും ഇക്കാലയളവിൽ വളരെയധികം വലുതാകുന്നു.ഹിമയുഗം ഉണ്ടാകാനുള്ള കാരണങ്ങൾ ഇന്നും തർക്കവിഷയമാണ്.കാർബൺ ഡയോക്സൈഡ്, മീഥേൻ തുടങ്ങിയവയുടെ സാന്ദ്രത പോലുള്ള അന്തരീക്ഷഘടകങ്ങൾ, ഭൂമിയുടെ പ്രദക്ഷിണപഥത്തിലെ വ്യതിയാനങ്ങൾ (മിലാൻകോവിച്ച് ചക്രങ്ങൾ), (ചിലപ്പോൾ ക്ഷീരപഥകേന്ദ്രത്തിനു ചുറ്റുമുള്ള സൂര്യന്റെ പ്രദക്ഷിണപഥത്തിലെ പ്രത്യേകതകൾ), ഭൗമഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ-സമുദ്ര ഭൗമപാളികളുടെ സ്ഥാനത്തിലുള്ള ആപേക്ഷിക വ്യത്യാസം, കാറ്റുകളിലും സമുദ്രജലപ്രവാഹത്തിലും വരുന്ന മാറ്റങ്ങൾ, സൂര്യവികിരണങ്ങളിലെ മാറ്റങ്ങൾ, ഭൂമിയുടേയ്യും ചന്ദ്രന്റേയും പ്രദക്ഷിണപഥങ്ങളുടെ പ്രത്യേകതകൾ, വൻ ഉൽക്കാപതനങ്ങൾ, അഗ്നിപർവ്വതസ്ഫോടനങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ഹിമയുഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങളാണെന്ന് അനുമാനിക്കുന്നു.
Published by: Aneesh Anirudhan
First published: April 30, 2021, 2:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories