• HOME
  • »
  • NEWS
  • »
  • life
  • »
  • International Dance Day | ഇന്ന് അന്താരാഷ്ട്ര നൃത്തദിനം: ശാരീരിക മാനസികാരോഗ്യം വർദ്ധിപ്പിക്കാം നൃത്തത്തിലൂടെ

International Dance Day | ഇന്ന് അന്താരാഷ്ട്ര നൃത്തദിനം: ശാരീരിക മാനസികാരോഗ്യം വർദ്ധിപ്പിക്കാം നൃത്തത്തിലൂടെ

1982ല്‍ അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ ആണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്

കഥകളി

കഥകളി

  • Share this:
    ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു കലാരൂപം ഏതെന്ന് ചോദിച്ചാല്‍ പകുതിയിലധികം പേരും പറയുന്നത് നൃത്തം എന്ന് തന്നെയായിരിക്കും. അടച്ചിട്ട മുറികളിലും സ്റ്റേജിലെ നൂറുകണക്കിന് കാണികള്‍ക്ക് മുന്‍പിലും നാം ഓരോരുത്തരും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും നൃത്തം ആസ്വദിച്ചിട്ടുണ്ടാകും. ലോകമെമ്പാടുമുള്ള ആളുകളെ നൃത്തം എന്ന കലാരൂപത്തില്‍ പങ്കാളികളാക്കാനും അത് അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് അന്താരാഷ്ട്ര നൃത്ത ദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്. 1982ല്‍ അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ ആണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.

    നൃത്തം ഒരു കലാരൂപം മാത്രമല്ല, അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. കാരണം 30 മിനിറ്റ് നേരത്തെ ഒരു ഡാന്‍സ് ക്ലാസ് ഒരു ജോഗിംഗ് സെഷനു തുല്യമാണ്. നൃത്തം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞാല്‍ അത് നമ്മുടെ ശരീരത്തിന്റെ താളം ആസ്വദിക്കാന്‍ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്ന ഇന്ന് ചില നൃത്തരൂപങ്ങളും അവ നല്‍കുന്ന ആരോഗ്യഗുണങ്ങളുമാണ് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നത്.

    ടാപ്പ് ഡാന്‍സ് (tap dancing)

    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യുഎസിലാണ് ടാപ്പ് ഡാന്‍സ് എന്ന നൃത്തരൂപത്തിന് തുടക്കം കുറിച്ചത്. ടാപ്പ് ഡാന്‍സ് ഒരു നൃത്തരൂപം മാത്രമല്ല, നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു വ്യായാമം കൂടിയാണ്. ഇത് നിങ്ങളുടെ കാലുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുകയും പേശികളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.



    ബെല്ലി ഡാന്‍സ് (belly dancing)

    ബെല്ലി ഡാന്‍സ് ഓറിയന്റല്‍ ഡാന്‍സിംഗ് എന്നും അറിയപ്പെടുന്നു. ഈജിപ്തിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബെല്ലി ഡാന്‍സ് നിങ്ങളുടെ മുഴുവന്‍ ശരീരത്തെയും പേശികളെയും ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. ബെല്ലി ഡാന്‍സ് കളിക്കുമ്പോള്‍ നിങ്ങളുടെ കൈകള്‍ കൂടുതല്‍ നേരം ശരീരത്തില്‍ നിന്ന് അകന്നാണ് നില്‍ക്കുക. അത് അവയെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും.

    ഭരതനാട്യം (Bharatnatyam)

    ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യം നിങ്ങളുടെ കരുത്തും വഴക്കവും ബാലന്‍സും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

    ബാലെ (ballet)

    ഏകദേശം 1500ല്‍ ഇറ്റലിയിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബാലെ പേശികളെ ശക്തിപ്പെടുത്തുകയും എല്ലുകള്‍ ആരോഗ്യമുള്ളതാക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

    കഥകളി (Kathakali)

    കേരളത്തിലെ പ്രധാനപ്പെട്ട നൃത്തരൂപങ്ങളില്‍ ഒന്നാണ് കഥകളി. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുക മാത്രമല്ല, കണ്ണുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കഥകളി വിറ്റാമിനുകൾ കുറയുന്നത് പരിഹരിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.
    Published by:user_57
    First published: